അസുഖങ്ങൾ പിടിപെടും മുമ്പ് ശരീരം ചില ലക്ഷണങ്ങളും സൂചനകളും നൽകും. അത്തരം ലക്ഷണങ്ങൾ കണ്ടാൽ പിന്നെ വൈകരുത്. ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിലെ കൊളസ്‌ട്രോൾ കൂടിയാൽ കാലുകളിൽ ലക്ഷണങ്ങൾ കാണാം. കൃത്യസമയത്ത് നിങ്ങൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ, നിങ്ങളുടെ ജീവൻ തന്നെ അപകടത്തിലായേക്കാം. ഈ ലക്ഷണങ്ങളെ അവഗണിക്കാൻ പാടില്ല. അങ്ങനെ ചെയ്താൽ നിങ്ങൾ ഹൃദയാഘാതത്തിന് കീഴടങ്ങുകയും ഉയർന്ന രക്തസമ്മർദ്ദം അനുഭവിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. പല തരത്തിലുള്ള രോഗങ്ങളും നിങ്ങളുടെ ശരീരത്തെ പിടികൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് കാലുകളിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 


ALSO READ: ഡങ്കിപ്പനി പരക്കുന്നു; ഈ പച്ചക്കറികൾ ശീലമാക്കിയാൽ പേടിക്കണ്ട!


കാലുകളിൽ തണുപ്പ് 


മഞ്ഞുകാലത്ത് കാലുകൾക്ക് തണുപ്പ് സാധാരണമാണ്. എന്നാൽ ചുട്ടുപൊള്ളുന്ന വേനലിലും ഇത് സംഭവിക്കുകയാണെങ്കിൽ അത് സാധാരണമായ കാര്യമല്ല. കാരണം ശരീരത്തിൽ അസാധാരണമായ എന്തെങ്കിലും നടക്കുന്നുണ്ടെന്ന് മനസ്സിലാക്കുക. ഇത് ശരീരത്തിലെ ഉയർന്ന കൊളസ്‌ട്രോളിന്റെ ലക്ഷണമാകാം. അത്തരം സന്ദർഭങ്ങളിൽ അത് ഉടൻ പരിശോധിക്കേണ്ടതാണ്. 


ശരീരത്തിലെ ഉയർന്ന കൊളസ്ട്രോൾ മൂലമാണ് കാലിലെ ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടാകുന്നത്. ഇത് പാദങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നു, ഇത് നിങ്ങൾക്ക് പാദങ്ങളിൽ വ്യക്തമായി കാണാൻ കഴിയും. രക്തത്തിന്റെ അഭാവം മൂലം, രക്തത്തിലൂടെ എത്തുന്ന ഓക്സിജന്റെയും പോഷകങ്ങളുടെയും വിതരണം തടസ്സപ്പെടുന്നതിനാലാണ് ചർമ്മത്തിന്റെയും കാൽവിരലുകളുടെയും നിറം മാറാൻ തുടങ്ങുന്നത്.


കാല് വേദന


രാത്രി ഉറങ്ങുമ്പോൾ പലർക്കും കാല് വേദന ഉണ്ടാകാറുണ്ട്. ഇത് ഉയർന്ന കൊളസ്ട്രോളിന്റെ ഒരു സാധാരണ ലക്ഷണമാണ്. ഇതിനർത്ഥം നിങ്ങളുടെ ശരീരത്തിലെ ഞരമ്പുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു എന്നാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.