രാജ്യത്ത് കേരളം ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഡെങ്കിപ്പനി ബാധിക്കുമ്പോൾ ശരീരത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു. ശരിയായ പരിചരണം നൽകിയില്ലെങ്കിൽ ഇത് മാരകമായേക്കാം. അതിനാൽ, ഡെങ്കിപ്പനി സമയത്ത് ശരീരത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്.
ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മരുന്നുകൾ കഴിക്കുക എന്നത് വളരെ പ്രധാനമാണ്. ഇതിനോടൊപ്പം തന്നെ നിങ്ങളുടെ ദൈനംദിന ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഡെങ്കിപ്പനി സമയത്ത് നിങ്ങളുടെ ഭക്ഷണത്തിൽ കുറച്ച് പച്ചക്കറികൾ ചേർക്കുന്നത് ശരീരത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് മെച്ചപ്പെടുത്താൻ ഈ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ALSO READ: പ്രഭാതഭക്ഷണം ഒഴിവാക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ
ചീര
ഇലക്കറികൾ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചീരയിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് പ്ലേറ്റ്‌ലെറ്റ് രൂപീകരണത്തിന് ഗുണം ചെയ്യും. അതിനാൽ, ഡെങ്കിപ്പനി പ്രശ്‌നമുള്ളപ്പോൾ മുടങ്ങാതെ ചീര നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുക.
ബീറ്റ്റൂട്ട്
എല്ലാ സീസണിലും വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇതിന്റെ ഉപയോഗം ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. മാത്രമല്ല, ബീറ്റ്റൂട്ട് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സഹായിക്കും.
കാരറ്റ്
കാരറ്റിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിലെ രക്തകോശങ്ങൾ വർധിപ്പിക്കാൻ കാരറ്റ് ഏറെ സഹായിക്കും. അതിനാൽ ഡെങ്കിപ്പനി രോഗികൾ കാരറ്റ് കഴിക്കുന്നത് നല്ലതാണ്.
ബ്രോക്കോളി
ബ്രോക്കോളി വൈറ്റമിൻ കെ-യാൽ സമ്പുഷ്ടമാണ്. ശരീരത്തിലെ രക്തം കട്ടപിടിക്കുന്നത് തടയാൻ ഇത് ഗുണം ചെയ്യും. അതിനാൽ, ഏത് തരത്തിലുള്ള പനി ബാധിച്ചവർക്കും ബ്രോക്കോളി ഫലപ്രദമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.