ഇന്ന് പ്രായഭേ​ദമന്യേ പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് അമിത ഭാരം. തിരക്കുപിടിച്ച ജീവിതശൈലിയും അനാരോ​ഗ്യകരമായ ഭക്ഷണ ശീലവും അമിത ഭാരത്തിനും കുടവയറിനുമുള്ള പ്രധാന കാരണങ്ങളാണ്. അടിവയറ്റിലും അരക്കെട്ടിലും കൊഴുപ്പ് വളര വേ​ഗം അടിഞ്ഞു കൂടുന്നു. കൊഴുപ്പ് അടിഞ്ഞുകൂടാൻ വളരെ എളുപ്പമാണെങ്കിലും അത് എരിച്ചു കളയുക എന്നത് അത്രകണ്ട് എളുപ്പമുള്ള കാര്യമല്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

അടിവയറ്റിലും അരക്കെട്ടിലും അടിഞ്ഞുകൂടിയ കൊഴുപ്പ് ഒഴിവാക്കാൻ ആളുകളുടെ ആദ്യ ചോയ്‌സ് ജിമ്മാണ്. മറ്റുള്ളവർ മറ്റ് ശാരീരിക പ്രവർത്തനങ്ങളിൽ മുഴുകുന്നു. എന്നാൽ ഇതോടൊപ്പം ഭക്ഷണത്തിൽ നിയന്ത്രണവും വളരെ പ്രധാനമാണ്. അങ്ങനെയെങ്കിൽ, വയറിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് ഇല്ലാതാക്കാൻ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം എന്നാണ് ഇനി പറയാൻ പോകുന്നത്. 


ALSO READ: ശ്വാസകോശത്തിന്റെ ആരോ​ഗ്യം മികച്ചതാക്കാം; വീട്ടിൽ തന്നെ തയ്യാറാക്കാം ആരോ​ഗ്യകരമായ ഈ പാനീയങ്ങൾ


1. സൂപ്പ് കുടിക്കുക 


ഇന്ത്യക്കാർ പൊതുവേ കട്ടിയുള്ള ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഇത് ദഹനം വൈകിപ്പിക്കുന്നു. നമ്മുടെ ശരീരഭാരവും കൂടുന്നു. പകരം, കഴിയുന്നത്ര സൂപ്പ് കുടിക്കുക. സൂപ്പിലൂടെ ശരീരത്തിന് ആവശ്യമുള്ളത്ര കലോറി ലഭിക്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, ശരീരഭാരം കുറയ്ക്കുന്നത് എളുപ്പമാകും.


2. റാഡിഷ് 


സാധാരണയായി ശൈത്യകാലത്ത് വളരുന്ന സസ്യമാണ് റാഡിഷ്. ഈ സീസണിൽ മനുഷ്യശരീരത്തിന്റെ പ്രവർത്തന വേ​ഗത കുറയുന്നു. ഇത് ശരീരഭാരം കൂടാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് നിങ്ങൾ റാഡിഷ് കഴിക്കണം. ശരീരത്തിൽ കൊഴുപ്പ് വളരാൻ അനുവദിക്കാത്ത കലോറി കുറഞ്ഞ ഭക്ഷണമാണിത്. 


3. മധുരക്കിഴങ്ങ്


മണ്ണിനടിയിൽ വളരുന്ന മധുരക്കിഴങ്ങ് കഴിക്കുന്നത് ശരീരത്തിന് ​ഗുണകരമാണ്. ദിവസവും ഇത് കഴിക്കുന്നതിലൂടെ വയർ നിറയുമെന്ന് മാത്രമല്ല ആരോ​ഗ്യത്തിന് നിരവധി ​ഗുണങ്ങൾ ലഭിക്കുകയും ചെയ്യും. മാത്രമല്ല, മധുരക്കിഴങ്ങിലെ നാരുകളുടെ അളവ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.


4. സിട്രസ് പഴങ്ങൾ 


നാരങ്ങ, ഓറഞ്ച്, ടാംഗറിൻ എന്നിവ സാധാരണയായി വിറ്റാമിൻ സിയാൽ സമ്പന്നമാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. മാത്രവുമല്ല, തടി കുറയ്ക്കാനും ഇത് ഗുണകരമാണ്. 


(ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവിജ്ഞാനത്തെയും വീട്ടുവൈദ്യ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഈ വിവരം സ്ഥിരീകരിക്കുന്നില്ല. പിന്തുടരുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം തേടാൻ മറക്കരുത്).



കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.