Iron Foods: ശരീരത്തില്‍ ഇരുമ്പിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും ഈ ഭക്ഷണപദാര്‍ത്ഥങ്ങള്‍
How to Boost Iron level: ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് ആർക്കും ഉണ്ടാകാമെങ്കിലും ഗർഭിണികളിലും ആർത്തവമുള്ള സ്ത്രീകളിലും ഇരുമ്പിന്‍റെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
How to Boost Iron level: നമ്മുടെ ശരീരത്തിന്‍റെ ശരിയായ വളർച്ചയ്ക്കും വികാസത്തിനും ഏറെ ആവശ്യമായ ഒരു നിർണായക ധാതുവാണ് ഇരുമ്പ്. ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഓക്‌സിജൻ എത്തിക്കുന്നതിന് ആവശ്യമായ ഹീമോഗ്ലോബിൻ രൂപീകരണത്തിൽ ഇരുമ്പ് പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ തന്നെ ശാരീരത്തിന് ഏറെ അനിവാര്യമായ പോഷകമായി ഇരുമ്പ് കണക്കാക്കപ്പെടുന്നു.
Also Read: Electoral Bond Case: ഇലക്ടറൽ ബോണ്ട് കേസില്‍ എസ്ബിഐയ്ക്ക് താക്കീത്, മാർച്ച് 12നകം വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി
ശരീരത്തിൽ ഇരുമ്പിന്‍റെ അംശം കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവ വിളർച്ച. നമ്മുടെ ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണിത്. ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തിന് ഇരുമ്പ് ആവശ്യമാണ്.
Also Read: Eating Egg after 40: നാല്പത് വയസ് കഴിഞ്ഞവര്‍ മുട്ട കഴിയ്ക്കുന്നത് പതിവാക്കൂ, കാരണമിതാണ്
ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് ആർക്കും ഉണ്ടാകാമെങ്കിലും ഗർഭിണികളിലും ആർത്തവമുള്ള സ്ത്രീകളിലും ഇരുമ്പിന്‍റെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ പല ലക്ഷണങ്ങളും പ്രകടമാവും. ഉറക്കമുണർന്നതിനുശേഷമുള്ള തലകറക്കം, തലവേദന, നെഞ്ചെരിച്ചിലും ഹൃദയമിടിപ്പും, വിണ്ടുകീറിയ ചുണ്ടുകൾ, മങ്ങിയ കണ്ണുകൾ, പെട്ടെന്നുള്ള ചതവുകൾ, ഗർഭാവസ്ഥയിലെ സങ്കീർണതകൾ, കുട്ടികളിലെ മന്ദഗതിയിലുള്ള വളർച്ച തുടങ്ങിയവ ഇവയില്‍ ചിലത് മാത്രമാണ്. ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവുമ്പോള്‍ ഇരുമ്പിന്‍റെ അളവ് കൂടുതല്‍ ഉള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.
ഇരുമ്പിന്‍റെ കുറവ് പരിഹരിക്കാൻ സപ്ലിമെന്‍റുകൾ ലഭ്യമാണെങ്കിലും, ചില ഭക്ഷണങ്ങളുടെ സഹായത്തോടെ ഈ കുറവ് ഒരു പരിധി വരെ പരിഹരിക്കാം. അത്തരത്തില്‍ ഇരുമ്പിനാല്‍ സമ്പന്നമായ ചില ഭക്ഷണങ്ങളെകുറിച്ച് അറിയാം.
ചീര (Spinach)
100 ഗ്രാം അസംസ്കൃത ചീരയിൽ 2.7 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് മാത്രമല്ല, ഇരുമ്പ് ആഗിരണം വർദ്ധിപ്പിക്കുന്ന വിറ്റാമിൻ സി ധാരാളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ വിളർച്ച പ്രശ്നമുള്ള ആളുകൾ ചീര ധാരാളം കഴിയ്ക്കുന്നത് വളരെ ഗുണം ചെയ്യും.
കടല (Chickpea)
ഒരു കപ്പ് വേവിച്ച കടലപയറില്‍ ഏകദേശം 6.6 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ആ ഒരു സാഹചര്യത്തിൽ, സസ്യാഹാരം കഴിക്കുന്നവർക്ക്, ഇരുമ്പിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഉറവിടമായികടലപയർ മാറുന്നു.
മത്തങ്ങ വിത്തുകൾ (Pumpkin Seeds)
28 ഗ്രാം മത്തങ്ങ വിത്തിൽ 2.5 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ കെ, സിങ്ക്, മാംഗനീസ്, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ്. അത്തരമൊരു സാഹചര്യത്തിൽ, ഇരുമ്പിന്‍റെ കുറവ് പരിഹരിക്കുന്നതിനും പ്രമേഹം, വിഷാദം എന്നിവയിൽ നിന്ന് മോചനം ലഭിക്കുന്നതിനും മത്തങ്ങ വിത്ത് ഗുണം ചെയ്യും.
ബ്രോക്കോളി (Broccoli)
1 കപ്പ് വേവിച്ച ബ്രോക്കോളിയിൽ 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇതില്‍ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുന്നു. ഇത് മാത്രമല്ല, ക്യാൻസർ തടയുന്നതിനും ഇതിന്‍റെഉപയോഗം ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ് (Dark Chocolate)
28 ഗ്രാം ചോക്ലേറ്റിൽ 3.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇതിനൊപ്പം മഗ്നീഷ്യം, കോപ്പർ എന്നിവയും ഇത് കഴിക്കുന്നതിലൂടെ ലഭിക്കും. ശരീരത്തില്‍ ഇരുമ്പിന്‍റെ കുറവ് പരിഹരിക്കുന്നതിനും അനീമിയ തടയുന്നതിനുള്ള ആരോഗ്യകരവും രുചികരവുമായ ഓപ്ഷനാണ് ഡാർക്ക് ചോക്ലേറ്റ് കഴിയ്ക്കുക എന്നത്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.