Electoral Bond Case: ഇലക്ടറൽ ബോണ്ട് കേസില്‍ എസ്ബിഐയ്ക്ക് താക്കീത്, മാർച്ച് 12നകം വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

Electoral Bond Case: SBI യുടെ വാദങ്ങള്‍ സുപ്രീംകോടതിയില്‍ വിലപോയില്ല.  ജൂൺ 30-നകം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരസ്യമാക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.

Written by - Zee Malayalam News Desk | Last Updated : Mar 11, 2024, 02:07 PM IST
  • ഇലക്ട്രറൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചുവെന്നും ഇത് സംബന്ധിച്ച പൂർണ്ണവിവരം നൽകുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചത്.
Electoral Bond Case: ഇലക്ടറൽ ബോണ്ട് കേസില്‍ എസ്ബിഐയ്ക്ക് താക്കീത്, മാർച്ച് 12നകം വിവരങ്ങള്‍ നല്‍കാന്‍ ഉത്തരവിട്ട് സുപ്രീംകോടതി

Electoral Bond Case: ഇലക്ടറൽ ബോണ്ട് കേസില്‍ രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBIയ്ക്ക്  താക്കീത് നല്‍കി സുപ്രീം കോടതി. 

രാഷ്ട്രീയ പാര്‍ട്ടികളുടെ ഇലക്ടറൽ ബോണ്ടുകളുടെ വിശദാംശങ്ങൾ നൽകാനുള്ള സമയം നീട്ടണമെന്ന എസ്ബിഐയുടെ ഹർജി തള്ളിയ സുപ്രീം കോടതി, വിവരങ്ങള്‍ മാർച്ച് 12-നകം വെളിപ്പെടുത്താൻ ഉത്തരവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച വിവരം പരസ്യപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Also Read:  Lok Sabha Election 2024 : തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു; തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകാൻ സാധ്യത

ഹര്‍ജി പരിഗണിച്ച വേളയില്‍ കേസിൽ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞിരിയ്ക്കുന്നു, ഇത് വരെ എന്ത് ചെയ്യുകയായിരുന്നു? എന്തുകൊണ്ട് രേഖകള്‍ കൈമാറാന്‍ കാലതാമസം വരുത്തി? തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ആരാഞ്ഞു. എന്നാല്‍,  ഇലക്ട്രറൽ ബോണ്ടുകൾ നൽകുന്നത് നിർത്തിവച്ചുവെന്നും  ഇത് സംബന്ധിച്ച പൂർണ്ണവിവരം നൽകുന്നതിന് സമയം വേണമെന്നായിരുന്നു എസ്ബിഐയ്ക്കായി  ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചത്. കൂടാതെ, ബോണ്ട്‌ വാങ്ങിയവരുടെ വിശദാംശങ്ങളും കോഡ് നമ്പറും കോര്‍ ബാങ്കിംഗ് സിസ്റ്റത്തില്‍ ഇല്ല എന്നും SBI അറിയിച്ചു.  

എന്നാല്‍ SBI യുടെ വാദങ്ങള്‍ സുപ്രീംകോടതിയില്‍ വിലപോയില്ല.  ജൂൺ 30-നകം ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പരസ്യമാക്കുന്നത് ഒഴിവാക്കണം എന്നായിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഹർജിയിലൂടെ ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ഹര്‍ജി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളി. മാർച്ച് 11-ന് വാദം കേൾക്കുമ്പോൾ മാർച്ച് 12-നകം ഇലക്ടറൽ ബോണ്ട്  സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ എസ്.ബി.ഐയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.  

എന്താണ് ഇലക്ടറൽ ബോണ്ട്, കേസിന്‍റെ നാള്‍ വഴികള്‍  

രാഷ്ട്രീയ പാർട്ടികൾക്ക് അജ്ഞാത ധനസഹായം അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയാണ് ഇലക്ടറൽ ബോണ്ട്. ഇലക്ടറൽ ബോണ്ട്  പദ്ധതി ഫെബ്രുവരി 15ന് സുപ്രീംകോടതി   ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരുന്നു. ഈ പദ്ധതിയെ "ഭരണഘടനാ വിരുദ്ധം" എന്നാണ് ബെഞ്ച് വിശേഷിപ്പിച്ചത്‌. എസ്ബിഐയോട് 3 ആഴ്ചയ്ക്കുള്ളിൽ  ഇലക്ടറൽ ബോണ്ട് സംബന്ധിച്ച ഡാറ്റ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്നഅഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ മാസം ഈ പദ്ധതി നിർത്തലാക്കുന്നതിന് മുമ്പ് ഇലക്ടറൽ ബോണ്ട് വഴി ഓരോ രാഷ്ട്രീയ പാർട്ടികളും സ്വന്തമാക്കിയ പണത്തിന്‍റെ വിശദാംശങ്ങൾ ഫയൽ ചെയ്യാൻ ബെഞ്ച് SBI യോട്  ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വരാനിരിയ്ക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ഭാരതീയ  ജനതാ പാര്‍ട്ടിയ്ക്ക് തിരിച്ചടി ഉണ്ടാവാതിരിക്കാനാണ് SBI അധിക സമയം ആവശ്യപ്പെട്ടിരിയ്ക്കുന്നത് എന്ന് പ്രതിപക്ഷം ആരോപിച്ചു.   

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News