Importance of Vitamin D: പ്രശസ്ത ബോളിവുഡ്  താരം ശില്പാ ഷെട്ടി  അടുത്തിടെ ഒരു ഫോട്ടോ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു.  ചിത്രത്തിലൂടെ  താരം സൂര്യപ്രകാശത്തില്‍നിന്നും വിറ്റാമിന്‍ D എങ്ങിനെ നേടാം  എന്ന് ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

തലയില്‍ ഒരു വെള്ള തൂവല ഇട്ട്  വളരെ ശാന്തമായി ഏറെ  റിലാക്സ് മൂഡിലാണ് അവര്‍ ഇളം വെയിലത്ത്‌ ഇരിയ്ക്കുന്നത്.  വിറ്റാമിന്‍ ഡിയുടെ പ്രാധാന്യവും അത് നമ്മുടെ ശരീരത്തിന് എത്രമാത്രം അനിവാര്യമാണ് എന്നും  എന്നാല്‍ അത് എത്ര എളുപ്പത്തില്‍ നേടാനാകും   എന്നുമാണ് ഈ ചിത്രത്തിലൂടെ ശില്പാ ഷെട്ടി നമുക്ക്  പറഞ്ഞുതരുന്നത്‌.


Also Read:  Magic Trick for Weight Loss: ശരീരഭാരം കുറയ്ക്കാന്‍ പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തൂ


ആരോഗ്യത്തിന് ഏറെ ആവശ്യമായ  വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ-ഡി (Vitamin D). വിറ്റാമിന്‍-ഡി യുടെ കുറവ് മൂലം   നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം.  


സൂര്യപ്രകാശം കൂടാതെ, ഏതെല്ലാം ഉറവിടങ്ങളില്‍നിന്നും  നമുക്ക് വിറ്റാമിന്‍ ഡി നേടാന്‍ സാധിക്കും?  


മീന്‍, പശുവിന്‍ പാല്‍,  ഓറഞ്ച് ജ്യൂസ്, മീന്‍ എണ്ണ, കൂണ്‍, ധാന്യങ്ങള്‍,  സോയ ഉത്പന്നങ്ങള്‍,  തൈര്‌, മുട്ട, വെണ്ണ, വിറ്റാമിൻ ഡി സപ്ലിമെന്റുകൾ എന്നിവ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാന്‍ സാധിക്കും. 


Also Read:  Belly Fat loss: കുടവയര്‍ തനിയെ കുറയും, ഈ ശീലങ്ങള്‍ പാലിച്ചാല്‍ മതി


വിറ്റാമിൻ ഡിയുടെ ഗുണങ്ങൾ എന്തെല്ലാമാണ്?


നമ്മുടെ ശരീരത്തിന്‍റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി.  


ശരീരത്തിന്‍റെ  പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും  വിറ്റാമിൻ ഡി ഏറെ  ആവശ്യമാണ്.  കൂടാതെ,  മുഖക്കുരു തടയുന്നതിനും,  ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.  


Also Read:  Health Tips: രാവിലെ വെറുംവയറ്റില്‍ ഈ സാധനങ്ങള്‍ ഒരിയ്ക്കലും കഴിയ്ക്കരുത്, ഗുണത്തേക്കാളേറെ ദോഷം


ശരീരത്തിലെ വീക്കം മാറ്റുന്നതിനും  എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും  പ്രശ്നങ്ങള്‍ തടയുന്നതിനും  വിറ്റാമിന്‍ ഡി ആവശ്യമാണ്‌.   


എല്ലാറ്റിനും ഉപരിയായി  വിഷാദരോഗത്തിൽ നിന്ന് മോചനം ലഭിക്കാൻ, ഭക്ഷണത്തിൽ വിറ്റാമിൻ ഡി  ചേർക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. ഇക്കാര്യങ്ങള്‍ വിറ്റാമിന്‍ ഡി നമ്മുടെ ശരീരത്തിന് എത്രമാത്രം അനിവാര്യമാണ് എന്ന് വ്യക്തമാക്കുന്നു.... 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.