ദശലക്ഷക്കണക്കിന് ദമ്പതികൾ വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്. പലർക്കും കുട്ടികൾ ഉണ്ടാകുമെന്ന പ്രതീക്ഷയോ സ്വപ്നമോ ലക്ഷ്യമോ ഉണ്ടായിരിക്കാം. എന്നാൽ, അവർക്ക് വധ്യതാ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിരാശ ഉണ്ടാകുന്നു. ഇത് വിവിധ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. പഠനമനുസരിച്ച്, വന്ധ്യതാ പ്രശ്നങ്ങൾ നേരിടുന്ന ദമ്പതികൾ വളരെയധികം ആശങ്കകളിലൂടെയും വൈകാരിക വേദനകളിലൂടെയുമാണ് കടന്നുപോകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രത്യുൽപാദന ചികിത്സയുടെ ആദ്യ ഘട്ടങ്ങൾ പരാജയപ്പെടുമ്പോൾ ദമ്പതികൾക്ക് തീവ്രമായ ദുഖവും വൈകാരിക പ്രശ്നങ്ങളും അനുഭവപ്പെട്ടേക്കാം. ഒരു പ്രത്യുൽപാദന ക്ലിനിക്കിൽ നടത്തിയ പഠനത്തിൽ പങ്കെടുത്ത 200 ദമ്പതികളിൽ, 15 ശതമാനം പുരുഷന്മാരും 50 ശതമാനം സ്ത്രീകളും വന്ധ്യതയെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും അസുഖകരമായ സംഭവമായാണ് കാണുന്നതെന്ന് ​ഗവേഷണം വ്യക്തമാക്കുന്നു. വന്ധ്യത മാത്രമല്ല, ചില സ്ത്രീകൾക്ക് വന്ധ്യതയെ ചികിത്സിക്കാൻ ആവശ്യമായ ഹോർമോൺ മരുന്നുകൾ അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എല്ലാവർക്കും ഇവ ഒരുപോലെയായിരിക്കില്ല ബാധിക്കുന്നത്. എന്നാൽ, മറ്റ് ലക്ഷണങ്ങളിൽ, ഉറക്കമില്ലായ്മ, ലൈംഗികാഭിലാഷത്തിലെ മാറ്റങ്ങൾ, വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടാകാം.


ALSO READ: Cardio Sessions: അഞ്ച് മിനിറ്റ് കാർഡിയോ വ്യായാമം ആയുർദൈർഘ്യം വർധിപ്പിക്കുമോ?


വന്ധ്യത ദമ്പതികളുടെ ബന്ധത്തെ ബാധിക്കുന്നു


ഒരു വർഷത്തെ പരിശ്രമത്തിന് ശേഷം ഗർഭിണിയാകാൻ കഴിയാത്തതാണ് വന്ധ്യതയായി കണക്കാക്കുന്നത്. സ്ത്രീകളെ സംബന്ധിച്ച് വന്ധ്യത ശാരീരിക ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കുന്നു. ലോകമെമ്പാടും, സ്ത്രീകളിലെ വന്ധ്യത അതിവേഗം വർധിച്ചുവരികയാണ്. ആ​ഗോളതലത്തിൽ വൈകല്യങ്ങളുടെ പട്ടികയിൽ വന്ധ്യത ഏഴാം സ്ഥാനത്താണ്. സ്ത്രീകളിൽ ഗർഭധാരണത്തിലെ പരാജയം നിരാശ, രോഷം, വിഷാദം, ഉത്കണ്ഠ, സാമൂഹിക നിലയില്ലായ്മ, ആത്മാഭിമാനം എന്നിവയുൾപ്പെടെ വിവിധ മാനസിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു.


ഒരു വ്യക്തിയുടെ ലൈംഗിക ആത്മാഭിമാനം, ആഗ്രഹം എന്നിവയെല്ലാം വന്ധ്യതയെ ബാധിക്കും. ലൈംഗികത ബന്ധങ്ങളിലെ വൈകാരിക ബന്ധത്തിന്റെ ഒരു പൊതു ഉപാധിയാണിത്. ലൈംഗികത പരാജയവും അതൃപ്തിയുമായി ബന്ധപ്പെട്ട് തുടങ്ങിയാൽ ദമ്പതികൾക്ക് ഈ വൈകാരിക ബന്ധം നഷ്ടപ്പെടാം. വന്ധ്യതയ്ക്കുള്ള ചികിത്സകൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സമ്മർദ്ദം ചെലുത്തും. ഇത് പങ്കാളികളെ അകറ്റാനും ഇവർക്കിടയിലെ വൈകാരിക അടുപ്പം തകർക്കാനും ഇടയാക്കും. ഫെർട്ടിലിറ്റി ചികിത്സയുടെ ഫലമായി ലൈംഗികത സ്വയമേവ കുറയുന്നു. കാരണം, അത് പ്രത്യുൽപാദനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയാണ്. ഫെർട്ടിലിറ്റി ട്രീറ്റ്‌മെന്റുകൾ പുരോഗമിക്കുമ്പോൾ വൈകാരിക ബന്ധം കൂടുതൽ വഷളായേക്കാം.


ALSO READ: Heart Disease: ഈ ആറ് ശീലങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ ആരോ​ഗ്യത്തെ അതീവ ​ഗുരുതരമായി ബാധിക്കും


വന്ധ്യതയുള്ള സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക


സ്ത്രീകൾ വന്ധ്യതയെ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിഷമകരവും ഭയാനകവുമായ സമയമായാണ് കാണുന്നതെന്ന് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. വന്ധ്യത ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ, താഴ്ന്ന സാമൂഹിക നില എന്നിവയുണ്ടാകാം. മാനസിക ബുദ്ധിമുട്ടുകൾ കുറയുന്നതിനനുസരിച്ച് ഗർഭധാരണത്തിനുള്ള സാധ്യത വർധിക്കും. തൽഫലമായി, വന്ധ്യതയുള്ള സ്ത്രീകളുടെ മാനസികാരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.


വന്ധ്യതയുടെ കാരണങ്ങൾ


ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, പുരുഷന്മാരിലെ വന്ധ്യത സാധാരണയായി ബീജം പുറന്തള്ളുന്നതിലെ പ്രവർത്തന വൈകല്യങ്ങൾ, ബീജം ഉൽപ്പാദിപ്പിക്കുന്നതിനുള്ള വൃഷണ പരാജയം അല്ലെങ്കിൽ ബീജത്തിന്റെ അസാധാരണമായ ആകൃതിയും ചലനവും എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളിലെ വന്ധ്യതയുടെ കാരണങ്ങൾ ട്യൂബൽ ഡിസോർഡേഴ്സ് അല്ലെങ്കിൽ അണ്ഡാശയ തകരാറുകൾ (പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം), ഗർഭപാത്രത്തിലെ തകരാറുകൾ (എൻഡോമെട്രിയോസിസ്, സെപ്റ്റേറ്റ് യൂട്രസ്, ഫൈബ്രോയിഡുകൾ), എൻഡോക്രൈൻ സിസ്റ്റം (പിറ്റ്യൂട്ടറി ക്യാൻസർ, ഹൈപ്പോപിറ്റ്യൂട്ടറിസം) എന്നിവ ആകാമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.