Infertility Treatment: പ്രത്യുത്പാദന ശേഷിയെ മികച്ചതാക്കാൻ സഹായിക്കും ഈ ആയുർവേദ ഔഷധങ്ങൾ
Ayurveda Treatment For Infertility: ഒരു കുട്ടി വേണമെന്ന ആഗ്രഹം സഫലമാകാത്തതിന്റെ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ആറിലൊരാൾ വന്ധ്യതയെ അഭിമുഖീകരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.
ദമ്പതികൾക്ക് സ്വാഭാവികമായി ഗർഭം ധരിക്കാൻ കഴിയാതെ വരുന്ന അവസ്ഥയെയാണ് വന്ധ്യത എന്ന് പറയുന്നത്. ഇത് ഇന്നത്തെ ആഗോള പ്രശ്നങ്ങളിലൊന്നാണ്. ഒരു കുട്ടി വേണമെന്ന ആഗ്രഹം സഫലമാകാത്തതിന്റെ സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, ദാമ്പത്യ പ്രശ്നങ്ങൾ എന്നിവ വന്ധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള ആറിലൊരാൾ വന്ധ്യതയെ അഭിമുഖീകരിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഇത് ലോകത്തിലെ മുതിർന്ന ജനസംഖ്യയുടെ 17.5 ശതമാനമാണ്.
എല്ലാത്തരം ഗൈനക്കോളജിക്കൽ ഡിസോർഡേഴ്സിനെയും വന്ധ്യത പോലുള്ള പ്രത്യുൽപാദന ആരോഗ്യ പ്രശ്നങ്ങളെയും ചികിത്സിക്കാൻ പുരാതന ഇന്ത്യൻ വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുർവേദം ആയിരക്കണക്കിന് വർഷങ്ങളായി ഉപയോഗിച്ചുവരുന്നു. ശരീരത്തിലെ ദോഷങ്ങളെ കേന്ദ്രീകരിച്ച് അല്ലെങ്കിൽ ഊർജ്ജ സംവിധാനങ്ങളിലെ അസന്തുലിതാവസ്ഥയുടെ ഫലമാണെന്നാണ് ആയുർവേദം വന്ധ്യതയെ നിർവചിക്കുന്നത്.
ഈ ദോഷങ്ങളെ പരിഹരിക്കുന്നതിലൂടെ, ആയുർവേദം പ്രത്യുൽപാദനശേഷി പുനഃസ്ഥാപിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു. ഫെർട്ടിലിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ആയുർവേദം വളരെ മികച്ചതാണെന്ന് കരുതപ്പെടുന്നു. വന്ധ്യതയെ ചികിത്സിക്കുന്നതിനുള്ള വളരെ ഫലപ്രദമായ മാർഗ്ഗം ശരിയായ ആയുർവേദ സസ്യങ്ങളുടെയും ആരോഗ്യകരമായ ഭക്ഷണ ജീവിതശൈലിയുടെയും സംയോജനമാണ്.
ആയുർവേദ ഗ്രന്ഥങ്ങളിൽ ഗർഭധാരണത്തിന്റെ ഓരോ ഘട്ടത്തിലും സഹായിക്കുന്ന വിവിധ ഔഷധങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങളുണ്ട്. അണ്ഡം വളർച്ച കൈവരിക്കുന്നതിനും, ഇവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും, സമയബന്ധിതമായി അണ്ഡോത്പാദനം, ബീജസങ്കലനം, ഇംപ്ലാന്റേഷൻ, ആരോഗ്യകരമായ ഗർഭധാരണം എന്നിവ നിലനിർത്തുന്നതിനും ഇത് മികച്ച നേട്ടങ്ങൾ നൽകുന്നു.
ഈ ഔഷധങ്ങൾ പ്രത്യുൽപാദനത്തിന്റെ ഓരോ ഘട്ടത്തിലും ശക്തി നൽകുന്നതിനും പ്രത്യുൽപാദന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും ദോഷങ്ങൾ പരിഹരിക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, മികച്ച ഫലങ്ങൾക്കായി ആയുർവേദ ചികിത്സ ആരംഭിക്കുന്നതോടൊപ്പം ആരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണക്രമവും പിന്തുടരണം. വന്ധ്യതയെ ചികിത്സിക്കാൻ കഴിവുള്ള ചില ആയുർവേദ ഔഷധങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പുത്രജീവക്: പുത്രജീവക് പ്രത്യുത്പാദന ശേഷി വർധിപ്പിക്കുന്നത് സഹായിക്കുന്ന ഔഷധമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും അണ്ഡത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ശക്തവും ആരോഗ്യകരവുമായ ഇംപ്ലാന്റേഷൻ ഉറപ്പാക്കുന്നതിനും സഹാക്കുന്ന സസ്യമാണിത്.
ALSO READ: Smoking: പുകവലി വന്ധ്യതയിലേക്ക് നയിക്കുമോ? അറിയേണ്ട കാര്യങ്ങൾ ഇവയാണ്
ശിവലിംഗി: സ്ത്രീ വന്ധ്യതയെ ചികിത്സിക്കുന്നതിനും ഗർഭധാരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഗുണങ്ങളുള്ളതാണ് ശിവലിംഗി. ശിവലിംഗി ചെടിയുടെ വിത്തുകൾക്ക് അണ്ഡത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഗുണങ്ങളുണ്ട്. ഇത് സ്ത്രീകളിലെ പ്രത്യുത്പാദന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതാണ്.
ജീവന്തി: ഗർഭാശയത്തിന്റെ ആന്തരിക പാളിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ജീവന്തി മികച്ചതാണ്. ഇംപ്ലാന്റേഷന് ശേഷം ഭ്രൂണത്തിന് ശരിയായ പോഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ജീവന്തി സഹായിക്കുന്നു.
അശ്വഗന്ധ: അശ്വഗന്ധ ഹോർമോണുകളെ സന്തുലിതമാക്കുകയും ഗർഭാശയ ടോണിക്ക് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു. ഗർഭാശയ പേശികളെ ശക്തിപ്പെടുത്തുകയും അണ്ഡത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിൽ അശ്വഗന്ധ വലിയ പങ്കുവഹിക്കുന്നുണ്ട്. ലിബിഡോ മെച്ചപ്പെടുത്തുകയും സമ്മർദ്ദം കുറയ്ക്കുകയും പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നതിനും അശ്വഗന്ധ മികച്ചതാണ്.
ശതാവരി: ശതാവരി പ്രത്യുൽപാദന വ്യവസ്ഥയ്ക്ക് പോഷണം നൽകുന്നു. ഹോർമോണുകൾ സന്തുലിതമാക്കുകയും ഗർഭാശയ അന്തരീക്ഷം മെച്ചപ്പെടുത്തുകയും അണ്ഡം മികച്ചതാകാൻ സഹായിക്കുകയും ചെയ്യുന്നു.
ഗോക്ഷുര: ഇത് ബീജത്തിന്റെ എണ്ണവും ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്നും പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. സ്ത്രീകളിൽ, ഇത് ആരോഗ്യകരമായ പിഎച്ച് നിലനിർത്തുന്നു. കൂടാതെ, വീക്കം ഒഴിവാക്കി സ്വാഭാവിക ഗർഭധാരണം സുഗമമാക്കുന്നു.
ത്രിഫല: ആയുർവേദത്തിൽ സാധാരണയായി ഉപയോഗിക്കുന്ന മൂന്ന് പഴങ്ങളുടെ സംയോജനമാണ് ത്രിഫല. ഗർഭാശയ നിർജ്ജലീകരണത്തിനുള്ള ഏറ്റവും മികച്ച പ്രതിവിധിയാണിത്.
ഭക്ഷണക്രമവും ജീവിതശൈലിയും
പ്രത്യുത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെയും ജീവിതശൈലിയുടെയും പ്രാധാന്യം ആയുർവേദം ഊന്നിപ്പറയുന്നു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് പ്രത്യുൽപാദന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ആരോഗ്യകരമായ ഉറക്ക ചക്രം, വിശ്രമം, എല്ലാ ദിവസവും മിതമായ വ്യായാമം എന്നിവ പ്രത്യുത്പാദനത്തെ അനുകൂലമായി സ്വാധീനിക്കുന്ന വളരെ പ്രധാനപ്പെട്ട ചില ജീവിതശൈലി ഘടകങ്ങളാണ്. ഗർഭം ധരിക്കാനുള്ള നിങ്ങളുടെ സാധ്യതകൾ മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...