Orange Peel: ഓറഞ്ച് തൊലി കൊണ്ടാവാം അല്പം സൗന്ദര്യ സംരക്ഷണം
Orange Peel Beauty Tips: മുഖത്തെ ചുളിവുകളും പാടുകളും നീക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഓറഞ്ചിന്‍റെ തൊലി സഹായകമാണ്. ഉണക്കിപൊടിച്ച ഓറഞ്ച് തൊലിയ്ക്കൊപ്പം ചില പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് വഴി ഇരട്ടി ഗുണമാണ് ലഭിക്കുക.
Orange Peel Beauty Tips: നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒരു പഴവര്‍ഗ്ഗമാണ് ഓറഞ്ച്. ആരോഗ്യപരമായി ഏറെ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഓറഞ്ച് എന്ന് നമുക്കറിയാം. വൈറ്റമിന്‍ സിയടക്കം പലതരം പോഷകങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഓറഞ്ച്.
ശരീരത്തിനും ചര്‍മ്മത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ് ഓറഞ്ച്. എന്നാല്‍, ഓറഞ്ചിന്‍റെ തൊലിയും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. ഓറഞ്ച് തൊലി കൊണ്ട് നിരവധി സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കും.
Also Read: Horoscope Today, December 28: എല്ലാ രാശിക്കാർക്കും വളരെ പ്രധാനപ്പെട്ട ദിവസം!! ചില രാശിക്കാർക്ക് നേട്ടങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
മുഖത്തെ ചുളിവുകളും പാടുകളും നീക്കാനും ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഓറഞ്ചിന്‍റെ തൊലി സഹായകമാണ്. ഉണക്കിപൊടിച്ച ഓറഞ്ച് തൊലിയ്ക്കൊപ്പം ചില പദാര്‍ത്ഥങ്ങള്‍ ചേര്‍ക്കുന്നത് വഴി ഇരട്ടി ഗുണമാണ് ലഭിക്കുക. ഉണക്കി പൊടിച്ച ഓറഞ്ച് തൊലി ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഗുണം നല്‍കും എന്ന് അറിയാം...
Also Read: Gold Rate: റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില, പവന് 47,000 കടന്നു
ചര്‍മ്മത്തിന് നല്‍കും തിളക്കം
ഉണക്കിപൊടിച്ച ഓറഞ്ച് തൊലി 2 ടീ സ്പൂണ്‍, 1 ടീസ്പൂൺ തേൻ, ഒരു നുള്ള് മഞ്ഞൾ ഇവ നന്നായി കൂട്ടിയോജിപ്പിച്ച് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. 15 മിനിറ്റ് ശേഷം ഇത് കഴുകിക്കളയാം. അഴുക്കുകള്‍ നീങ്ങി ചര്‍മ്മത്തിന് തിളക്കം ലഭിക്കാന്‍ ഇത് സഹായകമാണ്. ഈ ഫെസ് പായ്ക്ക് അടുപ്പിച്ച് അല്‍പകാലം ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് ഏറെ ഗുണം ചെയ്യും.
മൃദുവായ ചര്‍മ്മത്തിന് ഓറഞ്ച് പീല്‍ സ്‌ക്രബ്
ചര്‍മ്മ സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് സ്‌ക്രബിംഗ്. ചര്‍മ്മം നന്നായി വൃത്തിയാക്കാന്‍ ഇത് സഹായിക്കും. ചര്‍മ്മത്തിന്‍റെ അഴുക്കും മൃതകോശങ്ങളും മാറ്റാന്‍ സ്‌ക്രബിംഗ് ഏറെ സഹായകമാണ്. കൂടാതെ, ചര്‍മ്മത്തിന് കൂടുതല്‍ തിളക്കവും ലഭിക്കും. ഓറഞ്ച് തൊലി ഉപയോഗിച്ച് സ്‌ക്രബ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. സ്‌ക്രബ് ഉണ്ടാക്കുന്നതിന് ഓറഞ്ച് തൊലി വളരെ നേര്‍മയില്‍ പൊടിക്കേണ്ടതില്ല. ഇത്തിരി തരിയോടുകൂടിയ പൊടിയാണ് ആവശ്യം. ഇതിലേയ്ക്ക് അല്പം പച്ച പാല്‍ ചേര്‍ത്ത് മിക്സ് തയ്യാറാക്കുക. ഇത് മുഖത്ത് പുരട്ടി മൃദുവായി വൃത്താകൃതിയില്‍ മസാജ് ചെയ്യുക. ഏതാനം മിനിറ്റ് നേരം ഇത് തുടരുക. ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകുക. ഇത് ചര്‍മ്മത്തെ വൃത്തിയാക്കുക മാത്രമല്ല വിറ്റാമിന്‍ സിയുടെ ഗുണങ്ങള്‍ ചര്‍മ്മത്തിന് നല്‍കുകയും ചെയ്യും.
മൃതകോശങ്ങള്‍ ഇല്ലാതാക്കാന്‍ ഓറഞ്ച് തൊലി പായ്ക്ക്
മൃതകോശങ്ങള്‍ നീക്കി ചര്‍മത്തിന് തിളക്കം നല്‍കാന്‍ ഓറഞ്ച് തൊലി പായ്ക്ക് ഏറെ സഹായകമാണ്. ഇതിനായി ഉണക്കാത്ത ഓറഞ്ച് തൊലിയാണ് വേണ്ടത്. ഓറഞ്ച് തൊലി മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഇതിലേക്ക് അല്പം റോസ് വാട്ടര്‍, അല്പം അരിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടി ചെറുതായി മസാജ് ചെയ്യാം. 20 മിനിറ്റ് ശേഷം ഇളംചൂടുള്ള വെള്ളത്തിൽ കഴുകിക്കളയാം. ഇത് പതിവായി ആവര്‍ത്തിക്കുകയാണ് എങ്കില്‍ ചർമ്മത്തിന് അതിശയകരമായ തിളക്കം ലഭ്യമാകും.
വരണ്ട ചര്‍മ്മമുള്ളവര്‍ക്ക്
വരണ്ട ചര്‍മ്മമുള്ളവര്‍ക്കും ഓറഞ്ച് തൊലി കൊണ്ട് പായ്ക്കുണ്ടാക്കാം. ഇത് തയ്യാറാക്കാനായി, ഒരു പാത്രത്തിൽ 2 ടീസ്പൂൺ ഓറഞ്ച് തൊലി പൊടിച്ചത്, 1 ടീസ്പൂൺ പാൽ, 1 ടീസ്പൂൺ വെളിച്ചെണ്ണ എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം മുഖത്ത് പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകിക്കളയാം. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഒരു ഫെയ്‌സ് മാസ്ക് ആണിത്.
ചര്‍മ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താം
ചര്‍മ്മത്തിന്‍റെ നിറം മെച്ചപ്പെടുത്താന്‍ ഓറഞ്ച് തൊലി കൊണ്ട് മാസ്‌കുണ്ടാക്കാം. ഇതിനായി ഒരു ഇടത്തരം ഓറഞ്ചടുത്ത് നീര് പിഴിഞ്ഞെടുക്കണം. ഇതിനോടൊപ്പം ഉണക്കി പൊടിച്ചെടുത്ത ഓറഞ്ച് തൊലി കൂടി നന്നായി യോജിപ്പിച്ച ശേഷം പേസ്റ്റ് തയ്യാറാക്കുക. ഒരു സ്പൂൺ ഗ്രീൻ ക്ലേ ഇതോടൊപ്പം ചേര്‍ത്ത് മിക്സ് തയ്യാറാക്കാം. ഇത് മുഖത്ത് തേച്ചു പിടിപ്പിച്ച ശേഷം 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ട് തവണ ആവര്‍ത്തിക്കുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.