Gold Rate: റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില, പവന് 47,000 കടന്നു

Kerala Gold Rate Today: ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്  320 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് (8 ഗ്രാം) 47,120 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഒരു ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 5,890 രൂപയിലെത്തി. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2023, 10:51 AM IST
  • സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്ന നിലയിലേയ്ക്കാണ് സ്വര്‍ണവില കുതിച്ചിരിക്കുന്നത്. സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത
Gold Rate: റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണവില, പവന് 47,000 കടന്നു

Kerala Gold Rate Today: ക്രിസ്തുമസ് വിപണി കഴിഞ്ഞതോടെ സ്വര്‍ണം വീണ്ടും കുതിപ്പ് ആരംഭിച്ചു. തൊട്ടാൽ പൊള്ളുന്ന നിലയിലേയ്ക്ക് വീണ്ടും സ്വര്‍ണവില വീണ്ടും എത്തിയിരിയ്ക്കുകയാണ്.

 സംസ്ഥാനത്ത് സ്വർണവിലയില്‍ കുതിപ്പ് തുടരുകയാണ്. സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് വിപണി ആരംഭിച്ചതേ സ്വര്‍ണവില 47,000 കടന്നിരുന്നു. സംസ്ഥാനത്ത്  ആദ്യമായിട്ടാണ് ഒരു പവന് ഇത്രയും വില രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവില വീണ്ടും ഉയര്‍ന്നേക്കുമെന്നാണ് പ്രവചനങ്ങള്‍. 

Also Read:  Horoscope Today, December 28: എല്ലാ രാശിക്കാർക്കും വളരെ പ്രധാനപ്പെട്ട ദിവസം!! ചില രാശിക്കാർക്ക് നേട്ടങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം   

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്  320 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് (8 ഗ്രാം) 47,120 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്. ഒരു ഗ്രാമിന് 40 രൂപ വര്‍ദ്ധിച്ച് 5,890 രൂപയിലെത്തി. 

Also Read:  MP Bus Accident: ബസ് ഡമ്പറുമായി കൂട്ടിയിടിച്ച് തീപിടിച്ചു, 13 പേർ മരിച്ചു 

അതേസമയം, സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് വലിയ ആശങ്കയുണ്ടാക്കുന്ന നിലയിലേയ്ക്കാണ് സ്വര്‍ണവില കുതിച്ചിരിക്കുന്നത്. സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യത. 2013 അവസാനിക്കുമ്പോള്‍ സ്വര്‍ണം റെക്കോര്‍ഡ് വില രേഖപ്പെടുത്തുമെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു.  ഓഹരി വിപണിയും സ്വര്‍ണവിലയും ഒരുപോലെ ഉയരുന്നത് വിപണി നിരീക്ഷകരില്‍ അമ്പരപ്പ് ഉളവാക്കിയിട്ടുണ്ട്. 

സ്വര്‍ണ വിപണി പരിശോധിച്ചാല്‍ ഡിസംബർ 18 മുതൽ വില കുറഞ്ഞിട്ടില്ല. 46,000 ത്തിന് മുകളിലാണ്  സ്വർണവില.  

രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. ഈ മാസം ആരംഭം മുതല്‍ സ്വർണവില തുടർച്ചയായി വര്‍ദ്ധിക്കുകയാണ്. ഹമാസ്- ഇസ്രയേല്‍ യുദ്ധം, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്‌. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് വില വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

ഡോളര്‍ മൂല്യം കുറയുന്നതും സ്വര്‍ണ വില ഉയരാന്‍ കാരണമായി പറയപ്പെടുന്നു. ഡോളര്‍ സൂചിക 100.79 എന്ന നിരക്കിലാണ് ഇപ്പോള്‍. മാസങ്ങള്‍ക്ക് മുമ്പ് സൂചിക 107ലായിരുന്നു. വലിയ ഇടിവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News