ഇന്ന് ഓ​ഗസ്റ്റ് മാസത്തിലെ ആദ്യ വെള്ളിയാഴ്ച. എല്ലാ വർഷവും ഈ ദിനം അന്താരാഷ്ട്ര ബിയർ ദിനമായി ആചരിക്കുന്നു.  ഈ വർഷം, 2023 ഓഗസ്റ്റ് 4 വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര ബിയർ ദിനമായി ആചരിക്കുന്നത്. . ലോകത്ത് ലഭ്യമായ വിവിധ തരം ബിയർ പരീക്ഷിക്കാനും ആസ്വദിക്കാനും പര്യവേക്ഷണം ചെയ്യാനും വേണ്ടിയാണ് ഈ ദിനം ആഘോഷിക്കുന്നത്. ബിയർ അടിക്കാത്തവർ ചുരുക്കമായിരിക്കും. ആഘോഷവേളകളിൽ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ഒത്തുകൂടുന്ന സാഹചര്യങ്ങളിൽ പ്രധാനിയാണിവൻ. അന്താരാഷ്‌ട്ര ബിയർ ദിനം അംഗീകരിക്കുന്നതിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ബിയറിന്റെ വിവിധ രൂപങ്ങളും ശൈലികളും പ്രോത്സാഹിപ്പിക്കുക എന്നതാണ്, കൂടാതെ പ്രാദേശിക മദ്യനിർമ്മാണശാലകളെയും ബിയർ സംസ്‌കാരത്തിൽ അവയുടെ പങ്കിനെയും പിന്തുണയ്ക്കുക എന്നും ലക്ഷ്യം വെക്കുന്നു. 2007 മുതൽ ആണ് അന്താരാഷ്ട്ര ബിയർ ദിനം ആരംഭിക്കുന്നത്. അന്ന് ഒരുകൂട്ടം ആളുകൾ ചേർന്ന് സാന്താക്രൂസിൽ ഒരു ബിയർ പരിപാടി നടത്തി. അന്ന് മുതൽ ആ​ഗോളതലത്തിൽ ഈ ദിനം ആചരിക്കാൻ തുടങ്ങി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിയറിനെക്കുറിച്ചുള്ള ഈ രസകരമായ വസ്തുതകൾ അറിയാമോ? 


1. ഏറ്റവും പഴക്കം ചെന്ന അറിയപ്പെടുന്ന ലഹരിപാനീയമാണ് ബിയർ. പുരാതന സുമേറിയക്കാരാണ് ആദ്യമായി ബിയർ ഉണ്ടാക്കിയത്. ആ കാലം തൊട്ടേ ബിയർ ഉപയോ​ഗത്തിലുണ്ട്. ആ കാലങ്ങളിൽ അവരുടെ ദൈനദിന ഭക്ഷണത്തിന്റെ ഒരു ഭാ​ഗമായിരുന്നു ബിയർ. 


2. പ്രിസർവേറ്റീവുകളായി ഹോപ്‌സ് ചേർത്ത് ബിയർ കൂടുതൽ നേരം സൂക്ഷിക്കാം. ഹോപ്‌സിന് ബിയറിന്റെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കാൻ സാധിക്കും. അങ്ങനെ അത് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും കഴിയും.


ALSO READ: നാല്‍പതുകളിലും സിനിമാ താരങ്ങളെപ്പോലെ സുന്ദരിയാവാം, ഭക്ഷണക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തൂ


3. എഡി 768-ൽ സ്ഥാപിതമായ, ജർമ്മനിയിലെ ബവേറിയയിലെ ഫ്രീസിംഗിൽ വെയ്ഹൻസ്റ്റെഫാൻ ബ്രൂവറിയാണ് ലോകത്തിലെ ഏറ്റവും പഴക്കമുള്ള മദ്യനിർമ്മാണശാല.


4. ഒരു ഗ്ലാസ് ബിയർ കഴിക്കാനുള്ള ഭയത്തെ സെനോസിലിക്കാഫോബിയ എന്ന് പറയുന്നു. ഇത് ഒരു വലിയ രോഗാവസ്ഥയല്ലെങ്കിലും, ആളുകൾ ഇപ്പോഴും ഇതിനെ ഒരു രോ​ഗമായാണ് കണക്കാക്കുന്നത്.


5. സ്‌കോട്ടിഷ് മദ്യനിർമ്മാണശാലയായ ബ്രൂമിസ്റ്ററിൽ നിന്നുള്ള "സ്‌നേക്ക് വെനം" ആണ് ലോകത്തിലെ ഏറ്റവും ശക്തമായ ബിയർ.


6. ആൽക്കഹോൾ ഉള്ളവയെ അപേക്ഷിച്ച് നോൺ-ആൽക്കഹോളിക് ബിയറുകൾ നിർമ്മിക്കുന്നത് സങ്കീർണ്ണമാണ്. ആൽക്കഹോൾ നീക്കം ചെയ്തോ അല്ലെങ്കിൽ അഴുകൽ നീക്കം ചെയ്തോ ആണ് ഇത്തരം ബിയറുകൾ നിർമ്മിക്കുന്നത്.


7. 1814-ൽ ലണ്ടനിൽ ദ ഗ്രേറ്റ് ബിയർ ഫ്‌ളഡ് എന്നൊരു സംഭവം നടന്നു. ഈ സംഭവത്തിൽ മ്യൂക്‌സ് ആൻഡ് കമ്പനി ബ്രൂവറിയിലെ ഒരു വലിയ വാറ്റ് തകരുകയും ഏകദേശം 388,000 ഗാലൻ ബിയർ തെരുവിലിറങ്ങുകയും ചെയ്തു. ഈ സംഭവത്തിൽ 8 പേരുടെ ജീവൻ നഷ്ടമായതായി കരുതുന്നു


8. ജർമ്മനിയിലെ ആൾട്ടൻബർഗിലുള്ള മ്യൂസിയത്തിലാണ് ഏറ്റവും കൂടുതൽ ബിയർ ഉത്പാദിപ്പിക്കുന്നത്.


9. യുഎസ്എ, ചൈന, ബ്രസീൽ, ജർമ്മനി, റഷ്യ എന്നിവയാണ് ലോകത്തിലെ ഏറ്റവും മികച്ച ബിയർ ഉത്പാദിപ്പിക്കുന്ന അഞ്ച് രാജ്യങ്ങൾ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.