അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീകളുടെ നേട്ടങ്ങളുടെ ആഘോഷം മാത്രമല്ല, സ്ത്രീകൾ നേരിടുന്ന ആരോഗ്യ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കാനും പ്രശ്നപരിഹാരം കാണാനുമുള്ള സമയം കൂടിയാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെ ബാധിക്കുന്ന ഒരു ആരോ​ഗ്യപ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്).


COMMERCIAL BREAK
SCROLL TO CONTINUE READING

പിസിഒഎസ് ഒരു ഹോർമോൺ ഡിസോർഡർ ആണ്. പ്രത്യുൽപാദന ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, ക്രമരഹിതമായ ആർത്തവം, അമിത രോമവളർച്ച, മുഖക്കുരു, ശരീരഭാരം തുടങ്ങിയവയാണ് പിസിഒഎസിന്റെ ലക്ഷണങ്ങൾ. പിസിഒഎസ് നിയന്ത്രിക്കാൻ മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും നിർദേശിക്കപ്പെടുന്നു.


പലപ്പോഴും സ്ത്രീകൾ പിസിഒഎസിന്റെ രോഗലക്ഷണങ്ങൾ ലഘൂകരിക്കാൻ പ്രകൃതിദത്ത മാർ​ഗങ്ങളും ഉപയോ​ഗിക്കാറുണ്ട്. പിസിഒഎസിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ എന്തെല്ലാമാണെന്ന് നോക്കാം.


ALSO READ: ഒഴിഞ്ഞ വയറ്റിൽ കുടിക്കാം ഈ ആയുർവേദ പാനീയങ്ങൾ; പ്രമേഹരോ​ഗികളിൽ സംഭവിക്കും അത്ഭുതം
 
ഉലുവ: ഉലുവയ്ക്ക് ആർത്തവചക്രം നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. ഇത് പിസിഒഎസുമായി ബന്ധപ്പെട്ടുണ്ടാകുന്ന ക്രമരഹിതമായ ആർത്തവ കാലയളവുകളും ഇൻസുലിൻ പ്രതിരോധവും നിയന്ത്രിക്കുന്നു.


തുളസി: തുളസിയില ചായ കുടിക്കുന്നത് പിസിഒഎസിന്റെ ഭാ​ഗമായി ഉണ്ടാകുന്ന മുടിവളർച്ച കുറയ്ക്കുന്നതിന് സഹായിക്കുന്നു. തുളസിയില ചായ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ​ഗുണം ചെയ്യും.


കറുവപ്പട്ട: കറുവപ്പട്ട ആർത്തവചക്രം നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കും. പിസിഒഎസ് സംബന്ധമായ ക്രമരഹിതമായ ആർത്തവചക്രവും ഇൻസുലിൻ പ്രതിരോധവും നിയന്ത്രിക്കാൻ സഹായിക്കുന്നു.


ALSO READ: ഡ്രൈ ഐസ് കഴിച്ചവർ രക്തം ചർദ്ദിച്ചു; ഡ്രൈ ഐസ് ഭക്ഷ്യയോ​ഗ്യമാണോ? കഴിച്ചാൽ എന്തുണ്ടാകും, ​ഗുരു​ഗ്രാമിൽ സംഭവിച്ചതെന്ത്?


ലൈക്കോറൈസ് റൂട്ട്: പിസിഒഎസ് ഉള്ള സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറയ്ക്കാനും മുഖക്കുരു, അമിത രോമവളർച്ച തുടങ്ങിയ ലക്ഷണങ്ങൾ പരിഹരിക്കാനും ലൈക്കോറൈസ് റൂട്ട് സഹായിക്കും. ഇത് ഹോർമോൺ ബാലൻസിനും ​ഗുണം ചെയ്യുന്നു.


പിപ്പലി: പിപ്പലി ഫ്രീ റാഡിക്കൽ നാശത്തെ ചെറുക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും ഹോർമോണുകളുടെ അളവ് സന്തുലിതമാക്കാനും ഇത് മികച്ചതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.