Dry Ice‍: ഡ്രൈ ഐസ് കഴിച്ചവർ രക്തം ചർദ്ദിച്ചു; ഡ്രൈ ഐസ് ഭക്ഷ്യയോ​ഗ്യമാണോ? കഴിച്ചാൽ എന്തുണ്ടാകും, ​ഗുരു​ഗ്രാമിൽ സംഭവിച്ചതെന്ത്?

Gurugram dry ice ​incident: ഭക്ഷണത്തിന് ശേഷം ഹോട്ടൽ ജീവനക്കാരുടെ നിർദേശപ്രകാരമാണ് മൗത്ത് ഫ്രഷ്നർ കഴിച്ചതെന്ന് യുവാക്കൾ പറയുന്നു. ഡ്രൈ ഐസ് കഴിച്ചതിന് തൊട്ടുപിന്നാലെ തന്നെ വായ പൊള്ളുന്ന അവസ്ഥയും വായിൽ നിന്ന് രക്തസ്രാവവും ഛർദ്ദിയും ഉണ്ടായി.

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 11:18 AM IST
  • ഗുരു​ഗ്രാമിലെ സെക്ടർ 90ലെ ലാ ഫോറസ്റ്റ എന്ന കഫേയിലാണ് ഡ്രൈ ഐസ് കഴിച്ച് യുവാക്കൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്
  • സംഭവത്തിൽ റസ്റ്റോറന്റ് ഉടമയ്ക്കും ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തു
  • റസ്റ്റോറന്റ് മാനേജരെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും മനേസർ പോലീസ് അറിയിച്ചു
Dry Ice‍: ഡ്രൈ ഐസ് കഴിച്ചവർ രക്തം ചർദ്ദിച്ചു; ഡ്രൈ ഐസ് ഭക്ഷ്യയോ​ഗ്യമാണോ? കഴിച്ചാൽ എന്തുണ്ടാകും, ​ഗുരു​ഗ്രാമിൽ സംഭവിച്ചതെന്ത്?

ന്യൂഡൽഹി: ഹരിയാനയിലെ ഗുരു​ഗ്രാമിൽ അഞ്ചുപേർ രക്തം ചർദ്ദിച്ച് ആശുപത്രിയിലായത് ഡ്രൈ ഐസ് കഴിച്ചതിനെ തുടർന്നെന്ന് വിശദീകരണം. ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്നർ ആണെന്ന് കരുതി ഇവർ ഡ്രൈ ഐസ് കഴിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡ്രൈ ഐസ് കഴിച്ചതിന് തൊട്ടുപിന്നാലെ തന്നെ വായ പൊള്ളുന്ന അവസ്ഥയും വായിൽ നിന്ന് രക്തസ്രാവവും ഛർദ്ദിയും ഉണ്ടായി.

ഭക്ഷണത്തിന് ശേഷം ഹോട്ടൽ ജീവനക്കാരുടെ നിർദേശപ്രകാരമാണ് മൗത്ത് ഫ്രഷ്നർ കഴിച്ചതെന്ന് യുവാക്കൾ പറയുന്നു. ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ഡ്രൈ ഐസ് ശരീരത്തിലെത്തുന്നത് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മരണം വരെ സംഭവിക്കാമെന്നുമാണ് ആരോ​ഗ്യ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.

ALSO READ: അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാം; രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഇവ കഴിക്കൂ

മാർച്ച് രണ്ടിനാണ് സംഭവം ഉണ്ടായത്. ​ഗുരു​ഗ്രാമിലെ സെക്ടർ 90ലെ ലാ ഫോറസ്റ്റ എന്ന കഫേയിലാണ് ഡ്രൈ ഐസ് കഴിച്ച് യുവാക്കൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. സംഭവത്തിൽ റസ്റ്റോറന്റ് ഉടമയ്ക്കും ജീവനക്കാർക്കും എതിരെ പോലീസ് കേസെടുത്തു. റസ്റ്റോറന്റ് മാനേജരെ അറസ്റ്റ് ചെയ്തതായും സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും മനേസർ പോലീസ് അറിയിച്ചു.

എന്താണ് ഡ്രൈ ഐസ്?

കാർബൺ ഡൈ ഓക്സൈഡ് തണുപ്പിച്ച് ഖര രൂപത്തിലാക്കിയാണ് ഡ്രൈ ഐസ് ഉണ്ടാക്കുന്നത്. വിവിധ വ്യവസായങ്ങളിൽ ഇത് ഉപയോ​ഗിക്കുന്നുണ്ട്. ചില വിനോദപരിപാടികളിലും ഈയിടെയായി ഡ്രൈ ഐസ് ഉപയോ​ഗിക്കുന്നുണ്ട്. മ‍ഞ്ഞ് നിലത്ത് കൂടി ഒഴുകുന്ന പ്രതീതി നൽകുമെന്നതിനാലാണ് വിനോദങ്ങളിൽ ഇത് ഉപയോ​ഗിക്കുന്നത്.

മെഡിക്കൽ, ഭക്ഷ്യ വ്യവസായങ്ങളിൽ ഷിപ്പിങ്ങിനാണ് ഇത് ഉപയോ​ഗിക്കുന്നത്. മൈനസ് 78 ഡി​ഗ്രി സെൽഷ്യസ് ഉപരിതല താപനിലയാണ് ഇതിനുള്ളത്. അതിനാൽ ഷിപ്പിങ് സമയത്ത് സാധനങ്ങൾ ചീത്തയാകാതിരിക്കാൻ വേണ്ടിയാണ് ഇത് ഉപയോ​ഗിക്കുന്നത്. വേ​ഗത്തിൽ ഉരുകാത്തതിനാൽ ഇതിന് വിപണിയിൽ വലിയ സ്വീകാര്യതയാണ്. വെറുംകൈകൾ ഉപയോ​ഗിച്ച് ഡ്രൈ ഐസ് എടുക്കരുതെന്നും ഇവ ഉപയോ​ഗിക്കുമ്പോൾ പ്രത്യേക കണ്ണടകൾ ധരിക്കണമെന്നും നിർദേശിക്കാറുണ്ട്.

ALSO READ: കാത്സ്യം കുറവെങ്കിൽ ശരീരം നേരിടും ഈ പ്രശ്നങ്ങൾ.... കാത്സ്യം ഉറപ്പാക്കാൻ ഈ പാനീയങ്ങൾ മതി

ഡ്രൈ ഐസ് ഓക്സിജനുമായി ചേരുമ്പോൾ ശ്വാസംമുട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ഇടുങ്ങിയതോ വായുസ‍ഞ്ചാരം കുറഞ്ഞതോ ആയ മുറിയിലാണ് വലിയ അളവിൽ ഡ്രൈ ഐസ് സൂക്ഷിക്കുന്നത്. അതിനാൽ കാർബൺ ഡൈ ഓക്സൈഡ് അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് ശരീരത്തിലെത്തുന്നത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

തലവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ചില കേസുകളിൽ കണ്ണുകൾക്ക് അസ്വസ്ഥതയുണ്ടാകും. ​ഗുരു​ഗ്രാമിലെ റസ്റ്റോറന്റിൽ നിന്ന് ഡ്രൈ ഐസ് കഴിച്ചവർക്ക് വായിൽ നിന്ന് രക്തസ്രാവം ഉണ്ടാകുകയും പൊള്ളലേ‍ൽക്കുകയും ചെയ്തതായാണ് വിവരം. ഡ്രൈ ഐസ് കഴിച്ച അഞ്ച് പേരും ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News