International Yoga Day 2023: യോഗ നിങ്ങളുടെ ഫിറ്റ്നസിൽ വരുത്തുന്ന മാറ്റങ്ങൾ എന്തൊക്കെയെന്ന് അറിയാം
Yoga Benefits: സ്ഥിരമായി യോഗ പരിശീലിക്കുന്നത് ഹൃദയാരോഗ്യം, ശരീരത്തിന്റെ വഴക്കം, ശക്തി, ബാലൻസ്, സഹിഷ്ണുത, ചടുലത എന്നിവ മികച്ചതാക്കാൻ സഹായിക്കുന്നു. യോഗ പരിശീലിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നു. ഇത് ശ്രദ്ധ, ഏകാഗ്രത, മാനസികവും വൈകാരികവുമായ ക്ഷേമം എന്നിവ വർദ്ധിപ്പിക്കുന്നു.
"ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി" എന്ന "വസുദൈവക കുടുംബത്തിന് യോഗ" എന്ന പ്രമേയവുമായി ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുകയാണ്. യോഗയ്ക്ക് ദീർഘവും സമ്പന്നവുമായ ഒരു ചരിത്രമുണ്ട്. പുരാതന ഇന്ത്യയിൽ 5,000 വർഷത്തിലേറെ പഴക്കമുള്ള ചരിത്രമാണ് യോഗയുടേത്. യോഗ യഥാർത്ഥത്തിൽ ഒരു ആത്മീയ പരിശീലനമായി വികസിപ്പിച്ചെടുത്തതാണ്. കാലക്രമേണ അത് ഒരു ശാരീരിക പരിശീലനമായി പരിണമിച്ചു.
ഇന്ന്, യോഗ ലോകമെമ്പാടും പരിശീലിക്കപ്പെടുന്നു. ഇത് ഒരു ജനപ്രിയ വ്യായാമ രൂപമായി മാറി. യോഗ ഒരു വ്യായാമം മാത്രമല്ല, അതൊരു ശാസ്ത്രമാണ്, ഒരു ശിക്ഷണമാണ്, ഒരു ജീവിതരീതിയാണ്. ഇത് ബാഹ്യ ശരീരത്തെ മാത്രമല്ല, ദഹനം, ഓർമ്മശക്തി, മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ക്ഷേമം തുടങ്ങിയ ആന്തരിക വശങ്ങളും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ഥിരമായി യോഗ പരിശീലിക്കുന്നത് ഹൃദയാരോഗ്യം, ശരീരത്തിന്റെ വഴക്കം, ശക്തി, ബാലൻസ്, സഹിഷ്ണുത, ചടുലത എന്നിവ മികച്ചതാക്കാൻ സഹായിക്കുന്നു.
ALSO READ: Happy International Yoga Day 2023: അന്താരാഷ്ട്ര യോഗാ ദിനം; പ്രിയപ്പെട്ടവർക്ക് യോഗാ ദിന ആശംസകൾ നേരാം
യോഗ പരിശീലിക്കുന്നത് സമ്മർദ്ദം കുറയ്ക്കുന്നു. ഇത് ശ്രദ്ധ, ഏകാഗ്രത, മാനസികവും വൈകാരികവുമായ ക്ഷേമം എന്നിവ വർദ്ധിപ്പിക്കുന്നു. അവബോധത്തോടും ശ്രദ്ധയോടും കൂടി സമഗ്രമായി യോഗ പരിശീലിക്കണമെന്നും യോഗാചാര്യൻമാർ വ്യക്തമാക്കുന്നു. ശ്രദ്ധാപൂർവം ചെയ്യുന്ന ആസനങ്ങൾ (ശാരീരിക നിലകൾ) സമ്മർദ്ദം ഒഴിവാക്കാനും മാനസികാരോഗ്യത്തിൽ നല്ല സ്വാധീനം ചെലുത്താനും സഹായിക്കുന്നു. ശ്വസന വ്യായാമങ്ങൾ ശ്വാസകോശത്തിന്റെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.
യോഗ പരിശീലിക്കുന്നത് ശരീരം, മനസ്സ്, ആത്മാവ് എന്നിവയിൽ സന്തുലിതാവസ്ഥ കൊണ്ടുവരുന്നു. മികച്ച ചിന്തയും പ്രതികരണവും പ്രോത്സാഹിപ്പിക്കുന്നു. ദിവസേന യോഗ പരിശീലിക്കുന്നത് ശ്വാസകോശത്തിന്റെ പ്രവർത്തനം, രക്തചംക്രമണം, ശരീരത്തിലെ മൊത്തത്തിലുള്ള ഊർജ്ജ പ്രവാഹം എന്നിവ മെച്ചപ്പെടുത്തുന്നുവെന്ന് യോഗാചാര്യൻമാർ വ്യക്തമാക്കുന്നു.
പ്രാണായാമം (ശ്വസന വ്യായാമങ്ങൾ), ധ്യാനം തുടങ്ങിയ പരിശീലനങ്ങൾ ഉൾക്കൊള്ളുന്ന ഒരു അച്ചടക്കമുള്ള ചട്ടക്കൂടാണ് യോഗ. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും സന്തുലിതാവസ്ഥ കൊണ്ടുവരാനും നിങ്ങളെ സ്വയം മനസ്സിലാക്കാനുള്ള ഒരു ആന്തരിക യാത്രയിലേക്ക് കൊണ്ടുപോകാനും യോഗയ്ക്ക് സാധിക്കും. യോഗ പരിശീലിക്കുന്നത് വഴി കൃപ, കൃതജ്ഞത, സഹാനുഭൂതി, വിനയം തുടങ്ങിയ ഗുണങ്ങൾ വളർത്താനും സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...