Iron deficiency: ഇരുമ്പ് സമ്പുഷ്ടം ഈ ഭക്ഷണങ്ങൾ; നിർബന്ധമായും കഴിക്കണം, അറിഞ്ഞിരിക്കാം ഗുണങ്ങൾ
Iron Deficiency And Anemia: ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് അയേൺ പ്രധാനമാണ്. ശരീരത്തിൽ ഇരുമ്പിൻറെ അംശം കുറയുന്നത് അനീമിയ അഥവാ വിളർച്ചയിലേക്ക് നയിക്കും.
ശരീരത്തിൻറെ ആരോഗ്യകരമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ ധാതുവാണ് ഇരുമ്പ്. ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് അയേൺ പ്രധാനമാണ്. ശരീരത്തിൽ ഇരുമ്പിൻറെ അംശം കുറയുന്നത് അനീമിയ അഥവാ വിളർച്ചയിലേക്ക് നയിക്കും. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാത്ത അവസ്ഥയാണ് വിളർച്ചയ്ക്ക് കാരണമാകുന്നത്.
ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന പ്രോട്ടീൻ നിർമിക്കുന്നതിന് ഇരുമ്പ് ആവശ്യമാണ്. ഇരുമ്പിൻറെ അഭാവം മൂലം ക്ഷീണവും തളർച്ചയും അനുഭവപ്പെടും. ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. ചീരയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാൽ, ചീരയേക്കാൾ അധികം ഇരുമ്പ് ലഭിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഡ്രൈഡ് ആപ്രിക്കോട്ട് ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. അര കപ്പ് ഡ്രൈഡ് ആപ്രിക്കോട്ടിൽ രണ്ട് മില്ലി ഗ്രാം ഇരുമ്പ് അടങ്ങയിരിക്കുന്നു. അതിനാൽ ഇരുമ്പിൻറെ അഭാവമുള്ളവർക്കും അനീമിയ ഉള്ളവർക്കും ഡ്രൈഡ് ആപ്രിക്കോട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കൂടാതെ വിറ്റാമിൻ എയും വിറ്റാമിൻ ഇയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും ഡ്രൈഡ് ആപ്രിക്കോട്ടിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഇവ രക്തസമ്മർദ്ദം നിയന്ത്രിക്കാനും മികച്ചതാണ്.
ALSO READ: ക്രിസ്മസിന് രുചി പകരാൻ ഹോംലി കേക്ക്; ഇതാ അഞ്ച് കിടിലൻ കേക്ക് റെസിപ്പികൾ
പയറു വർഗങ്ങളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഏകദേശം അര കപ്പ് വേവിച്ച പയറിൽ മൂന്ന് മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ ഇരുമ്പിൻറെ അഭാവമുള്ളവർക്ക് പയറുവർഗങ്ങൾ കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
അണ്ടിപരിപ്പ് അഥവാ കശുവണ്ടി കഴിക്കുന്നത് ശരീരത്തിൽ ആവശ്യത്തിന് ഇരുമ്പ് ലഭിക്കാൻ സഹായിക്കും. ഏകദേശം 100 ഗ്രാം കശുവണ്ടിയിൽ 6.68 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു. അതിനാൽ കശുവണ്ടി കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്റെ കുറവ് നികത്താൻ സഹായിക്കും. വിറ്റാമിനുകൾ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവയും കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
ചിയ സീഡ്സ് അഥവാ ചിയ വിത്തുകൾ ഇരുമ്പിന്റെ മികച്ച ഉറവിടങ്ങളാണ്. ഫൈബറും കാത്സ്യവും സിങ്കും അയേണും പ്രോട്ടീനും മറ്റ് ആൻറി ഓക്സിഡൻറുകളും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമായി അടങ്ങിയ ചിയ വിത്തുകൾ ക്ഷീണവും വിളർച്ചയും ഇല്ലാതാക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.