Christmas 2023: ക്രിസ്മസിന് രുചി പകരാൻ ഹോംലി കേക്ക്; ഇതാ അഞ്ച് കിടിലൻ കേക്ക് റെസിപ്പികൾ

Cake recipes: ഈ ക്രിസ്മസിന് ആരോ​ഗ്യകരമായ കേക്കുകൾ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് കേക്ക് റെസിപ്പികൾ പരിചയപ്പെടാം.

Written by - Zee Malayalam News Desk | Last Updated : Dec 21, 2023, 12:47 PM IST
  • രുചികരമായ കേക്കുകൾ കഴിക്കുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്
  • ഈ ക്രിസ്മസിന് ആരോ​ഗ്യകരമായ കേക്കുകൾ തയ്യാറാക്കാം
Christmas 2023: ക്രിസ്മസിന് രുചി പകരാൻ ഹോംലി കേക്ക്; ഇതാ അഞ്ച് കിടിലൻ കേക്ക് റെസിപ്പികൾ

ക്രിസ്മസിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് കേക്ക്. രുചികരമായ കേക്കുകൾ കഴിക്കുന്നത് എല്ലാവർക്കും സന്തോഷമുള്ള കാര്യമാണ്. ഈ ക്രിസ്മസിന് ആരോ​ഗ്യകരമായ കേക്കുകൾ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് കേക്ക് റെസിപ്പികൾ പരിചയപ്പെടാം.

1. കോക്കനട്ട് ഫ്ലോർ കേക്ക്

ചേരുവകൾ:

1 കപ്പ് തേങ്ങാപ്പൊടി
1/2 കപ്പ് തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ്
1/2 കപ്പ് വെളിച്ചെണ്ണ
6 മുട്ട
1 ടീസ്പൂൺ വാനില എസൻസ്
1 ടീസ്പൂൺ ബേക്കിംഗ് പൗഡർ
ഒരു നുള്ള് ഉപ്പ്

തയ്യാറാക്കുന്ന വിധം:

ഓവൻ 350°F (175°C) വരെ ചൂടാക്കി കേക്ക് പാനിൽ വെളിച്ചെണ്ണ ഗ്രീസ് ചെയ്യുക. ഒരു പാത്രത്തിൽ, മുട്ട, വെളിച്ചെണ്ണ, തേൻ/മേപ്പിൾ സിറപ്പ്, വാനില എക്സ്ട്രാക്റ്റ് എന്നിവ ഒരുമിച്ച് യോജിപ്പിക്കുക. തേങ്ങാപ്പൊടി, ബേക്കിംഗ് പൗഡർ, ഉപ്പ് എന്നിവ ചേർത്ത് ഇളക്കുക. പാനിലേക്ക് ബാറ്റർ ഒഴിച്ച് 25-30 മിനിറ്റ് ഓവനിൽ ബേക്ക് ചെയ്യണം.

2. ബദാം ഫ്ലോർ ഓറഞ്ച് കേക്ക്

ചേരുവകൾ:

2 കപ്പ് ബദാം മാവ്
3 മുട്ട
1/4 കപ്പ് തേൻ
1 ഓറഞ്ചിന്റെ തൊലി
1/4 കപ്പ് ഫ്രഷ് ഓറഞ്ച് ജ്യൂസ്
1 ടീസ്പൂൺ ബേക്കിംഗ് പൗഡർ

തയ്യാറാക്കുന്ന വിധം:

ഓവൻ 325°F (165°C) വരെ ചൂടാക്കി കേക്ക് പാനിൽ ബട്ടർ പേപ്പർ വയ്ക്കുക. ബദാം മാവ്, ബേക്കിംഗ് പൗഡർ, ഓറഞ്ച് തൊലി ​ഗ്രേറ്റ് ചെയ്തത്, മുട്ട, തേൻ, ഓറഞ്ച് ജ്യൂസ് എന്നിവ നന്നായി യോജിപ്പിക്കുക. കേക്ക് പാനിൽ മാവ് ഒഴിച്ച് 30-35 മിനിറ്റ് അല്ലെങ്കിൽ സ്വർണ്ണ തവിട്ട് നിറം വരുന്നത് വരെ ബേക്ക് ചെയ്യണം.

ALSO READ: ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാം... പ്രമേഹത്തെ പ്രതിരോധിക്കാം... ഇക്കാര്യങ്ങൾ നിർബന്ധം

3. ബനാന ഓട്സ് കേക്ക്

ചേരുവകൾ:

2 പഴുത്ത ഏത്തപ്പഴം, അരച്ചത്
1 കപ്പ് ഓട്സ്
2 മുട്ട
1/4 കപ്പ് തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ്
1 ടീസ്പൂൺ ബേക്കിംഗ് പൗഡർ
1 ടീസ്പൂൺ വാനില എസൻസ്
ഒരു നുള്ള് കറുവപ്പട്ട

തയ്യാറാക്കുന്ന വിധം:

ഓവൻ 350°F (175°C) വരെ ചൂടാക്കുക. ഒരു കേക്ക് പാൻ ഗ്രീസ് ചെയ്യുക. ഏത്തപ്പഴം, ഓട്‌സ്, മുട്ട, തേൻ/മേപ്പിൾ സിറപ്പ്, ബേക്കിംഗ് പൗഡർ, വാനില എക്‌സ്‌ട്രാക്‌റ്റ്, കറുവപ്പട്ട എന്നിവ യോജിപ്പിക്കുക. 25-30 മിനിറ്റ് ബേക്ക് ചെയ്യുക.

4. ആപ്പിൾ സിന്നമൺ കേക്ക്

ചേരുവകൾ:

2 കപ്പ് ബദാം മാവ്
2 ആപ്പിൾ, സ്ലൈസ് ചെയ്തത്
3 മുട്ട
1/4 കപ്പ് തേൻ
1 ടീസ്പൂൺ കറുവപ്പട്ട
1 ടീസ്പൂൺ ബേക്കിംഗ് സോഡ

തയ്യറാക്കുന്ന വിധം:

ഓവൻ 350°F (175°C) വരെ പ്രീഹീറ്റ് ചെയ്യുക. ഒരു കേക്ക് പാൻ ഗ്രീസ് ചെയ്യുക. ബദാം മാവ്, സ്ലൈസ്ഡ് ആപ്പിൾ, മുട്ട, തേൻ, കറുവപ്പട്ട, ബേക്കിംഗ് സോഡ എന്നിവ ഒരു പാത്രത്തിൽ യോജിപ്പിക്കുക. 35-40 മിനിറ്റ് ബേക്ക് ചെയ്യുക.

5. ക്രീം ചീസ് ഫ്രോസ്റ്റിംഗ് കാരറ്റ് കേക്ക്

ചേരുവകൾ:

2 കപ്പ് ബദാം മാവ്
2 കപ്പ് അരിഞ്ഞ കാരറ്റ്
4 മുട്ട
1/4 കപ്പ് തേൻ അല്ലെങ്കിൽ മേപ്പിൾ സിറപ്പ്
1 ടീസ്പൂൺ ബേക്കിംഗ് പൗഡർ
1 ടീസ്പൂൺ കറുവപ്പട്ട
ഫ്രോസ്റ്റിംഗിനായി: 1/2 കപ്പ് ഗ്രീക്ക് തൈരും 2 ടേബിൾസ്പൂൺ തേനും കലർത്തുക

തയ്യറാക്കുന്ന വിധം:

ഓവൻ 350°F (175°C) വരെ പ്രീഹീറ്റ് ചെയ്ത് ഒരു കേക്ക് പാൻ ഗ്രീസ് ചെയ്യുക. ബദാം മാവ്, അരിഞ്ഞ കാരറ്റ്, മുട്ട, തേൻ/മേപ്പിൾ സിറപ്പ്, ബേക്കിംഗ് പൗഡർ, കറുവപ്പട്ട എന്നിവ മിക്സ് ചെയ്യുക. 30-35 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. കേക്ക് തണുത്തതിന് ശേഷം ഗ്രീക്ക് യോ​ഗർട്ട്-ഹണി ഫ്രോസ്റ്റിംഗ് ചെയ്യാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News