ഇന്ത്യയിൽ ഭൂരിഭാഗം ആളുകളും ഇരുചക്രവാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് നിർബന്ധമായും ധരിക്കണമെന്നാണ് നിയമം. ട്രാഫിക് നിയമപ്രകാരം ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് നിർബന്ധമാണ്. ലംഘിച്ചാൽ 1000 രൂപ വരെ പിഴ അടയ്‌ക്കേണ്ടി വരും. എന്നാൽ, ഹെൽമറ്റ് ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. അപ്പോൾ ഈ പരാതിക്ക് പിന്നിൽ എന്തെങ്കിലും സത്യമുണ്ടോ? അതെ, ഹെൽമെറ്റ് ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. എന്നിരുന്നാലും, ഹെൽമറ്റ് ധരിക്കുന്നത് മൂലമുള്ള മുടികൊഴിച്ചിൽ എന്ന പ്രശ്നത്തിന് ചില പരിഹാരങ്ങളുമുണ്ട്. അതിന് മുന്നേയായി ഹെൽമറ്റ് മുടികൊഴിച്ചിലിന് കാരണമാകുന്നത് എങ്ങനെയെന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഹെൽമെറ്റ് എങ്ങനെ മുടികൊഴിച്ചിലിന് കാരണമാകുന്നു? 
 
1. ഹെൽമറ്റ് തലയിൽ സമ്മർദ്ദം ഉണ്ടാക്കും. ഇതുമൂലം മുടിയുടെ വേരുകൾ ദുർബലമാകാനുള്ള സാധ്യതയുണ്ട്. ഇത് മുടികൊഴിച്ചിലിന് കാരണമാകും.


2. ഹെൽമെറ്റുകൾ തലയോട്ടിയെ ചൂടാക്കുന്നു. ഇത് വിയർപ്പിന് കാരണമാകുന്നു. അതിനാൽ മുടിയുടെ വേരുകളിൽ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിക്കുന്നു. 


3. ഹെൽമറ്റ് തുടർച്ചയായി ധരിക്കുന്നതുമൂലം മുടിക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നില്ല. ഇത് മുടികൊഴിച്ചിലിന് കാരണമാകും


4.  ഹെൽമെറ്റിലെ സോഫ്റ്റായ പ്രതലം തലയോട്ടിയിലെ അഴുക്കും എണ്ണയും കുടിച്ചെടുക്കുന്നു. ഇത് മുടിയുടെ വേരുകളുടെ വീക്കത്തിനും മുടി കൊഴിച്ചിലിനും കാരണമാകും.


5. ഹെൽമെറ്റ് ധരിക്കുന്നത് മൂലം മുടികൊഴിച്ചിൽ എന്ന പ്രശ്‌നം നിങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ ഭാവിയിൽ അത്തരം സാഹചര്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചില കാര്യങ്ങൾ മനസ്സിൽ വയ്ക്കുക.


നിങ്ങളുടെ തലയുടെ വലുപ്പത്തിനനുസരിച്ച് ശരിയായ വലിപ്പത്തിലുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കുക. നല്ല വായുസഞ്ചാരമുള്ള ഹെൽമറ്റ് ഉപയോഗിക്കുക. ഇത് നിങ്ങളുടെ മുടിയിൽ ശരിയായ അളവിൽ ഓക്സിജൻ എത്തിക്കുന്നു. 


ഹെൽമെറ്റ് വളരെ മുറുകെ ഉള്ളത് എടുക്കരുത്. ഇത് പതിവായി വൃത്തിയാക്കുക. കൂടാതെ, ദീർഘദൂര യാത്രകളിൽ ദീർഘനേരം തുടർച്ചയായി ഹെൽമറ്റ് ധരിക്കരുത്. വാഹനം അരികിലേക്ക് നിർത്തി തലയിൽ നിന്നും അൽപ്പനേരം ഹെൽമറ്റ് നീക്കം ചെയ്യുക. അമിതമായ മുടി കൊഴിച്ചിൽ അനുഭവപ്പെടുകയാണെങ്കിൽ, ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക.