ചുവന്ന രക്താണുക്കളിൽ (Red Blood Cells) കാണപ്പെടുന്ന ഇരുമ്പ് സമ്പുഷ്ടമായ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഇത് ശരീരത്തിന്റെ എല്ലാ ഭാ​ഗങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നു. ഒരാളുടെ ശരീരം സാധാരണ രീതിയിൽ പ്രവർത്തിക്കാൻ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വളരെ പ്രധാനമാണ്. ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ, ബലഹീനത, ക്ഷീണം, മൈഗ്രെയ്ൻ, ശ്വാസതടസ്സം, തലകറക്കം, വിശപ്പില്ലായ്മ, ഹൃദയമിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി കുറയുകയാണെങ്കിൽ അതിനെ അനീമിയ എന്നാണ് പറയപ്പെടുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

അയണിന്റെ (​Iron) അംശം ശരീരത്തിൽ ആവശ്യമാണ്. എന്നാൽ ആർത്തവ സമയത്തും, ​ഗർഭിണികൾ, വളർന്നുകൊണ്ടിരിക്കുന്ന കുട്ടികൾ, രോഗങ്ങളിൽ നിന്ന് സുഖം പ്രാപിക്കുന്ന രോഗികൾ എന്നിവരിൽ വളരെ കുറവ് ഹീമോ​ഗ്ലോബ് കാണാപ്പെടാറുണ്ട്. പ്രത്യേകിച്ച് സ്ത്രീകളിൽ ആർത്തവമുള്ള ദിവസങ്ങളിൽ ശരീരത്തിൽ നിന്ന് ധാരാളം രക്തം നഷ്ടപ്പെടും. ഈ സമയം ശരീരത്തിന് അയൺ ആവശ്യമാണ്. ഹീമോ​ഗ്ലോബിന്റെ അളവ് കുറഞ്ഞാൽ അത് പിന്നീട് വിളർച്ചയ്ക്ക് കാരണമാകും. ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം...


ഹീമോഗ്ലോബിൻ വർധിപ്പിക്കുന്നതിനുള്ള 5 പ്രകൃതിദത്ത മാർഗ്ഗങ്ങൾ:


ഫോളിക് ആസിഡിന്റെ അളവ് കൂട്ടുക: ഫോളിക് ആസിഡ്, വിറ്റാമിൻ ബി1, ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് അത്യന്താപേക്ഷിതമാണ്. ഫോളിക് ആസിഡിന്റെ അഭാവം ഹീമോ​ഗ്ലോബിൻ കുറയാൻ കാരണമായേക്കാം. ഇലക്കറികൾ, മുളകൾ, കറുത്ത പയർ, വീറ്റ് ജെം, നിലക്കടല, വാഴപ്പഴം, ബ്രൊക്കോളി, ചിക്കൻ കരൾ എന്നിവയെല്ലാം ഫോളിക് ആസിഡിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. ബീറ്റ്റൂട്ടിലും ഫോളിക് ആസിഡ്, ഇരുമ്പ്, പൊട്ടാസ്യം, ഫൈബർ എന്നിവ കൂടുതലാണ്. മഗ്നീഷ്യം, ചെമ്പ്, ഫോസ്ഫറസ്, വിറ്റാമിനുകൾ ബി 1, ബി 2, ബി 6, ബി 12, സി എന്നിവയാലും സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്.


Also Read: Uric acid: യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ പ്രശ്നമാണോ? ഈ തെറ്റുകൾ ആവർത്തിക്കരുത്!


 


ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ: അയമിന്റെ അപര്യാപ്തതയാണ് ഹീമോഗ്ലോബിന്റെ അളവ് കുറയാനുള്ള ഏറ്റവും പ്രധാനമായ കാരണം. ചീര, ബീറ്റ്റൂട്ട്, ഗ്രീൻ പീസ്, കോളിഫ്ലവർ, ഉരുളക്കിഴങ്ങ്, ഉലുവ ഇല, ബീൻസ്, ടോഫു, പനീർ, സോയാബീൻ, മുട്ട, ആപ്പിൾ, മാതളനാരകം, ആപ്രിക്കോട്ട്, തണ്ണിമത്തൻ, മത്തങ്ങ വിത്തുകൾ, ഈന്തപ്പഴം, ബദാം, ഉണക്കമുന്തിരി, നെല്ലിക്ക, ശർക്കര തുടങ്ങിയ പച്ച ഇലക്കറികൾ ഇരുമ്പ് സമ്പുഷ്ടമാണ്. 


വ്യായാമം/യോഗ: യോ​ഗയോ വ്യായാമമോ ചെയ്യുമ്പോൾ ഇത് ഹീമോ​ഗ്ലോബിന്റെ അളവ് കൂട്ടുന്നു. അത് വഴി ശരീരത്തിന്റെ എല്ലാ ഭാ​ഗങ്ങളിലേക്കും ഓക്സിജൻ എത്തുന്നു. അതിനാൽ തീവ്രത കുറഞ്ഞതും ഉയർന്നതുമായ വർക്കൗട്ടുകൾ ചെയ്യുന്നത് നല്ലതാണ്. സമീകൃതാഹാരം കഴിക്കുന്നതും ഏറ്റവും സുപ്രധാന ഘടകമാണ്.  


വിറ്റാമിൻ സി: ഇരുമ്പും വിറ്റാമിൻ സിയും ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഓറഞ്ച്, നാരങ്ങ തുടങ്ങിയ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. 


മാതളനാരകം: മാതളനാരങ്ങയിൽ ഇരുമ്പ്, കാൽസ്യം, നാരുകൾ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ പോഷകങ്ങൾ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നതിന് സഹായിക്കുകയും രക്തയോട്ടം ശക്തിപ്പെടുത്തുകയും ചെയ്യും.


മുരിങ്ങയില: മുരിങ്ങയിലയും ഹീമോ​ഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും. ഇതിൽ സിങ്ക്, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, വിറ്റാമിൻ എ, ബി, സി തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്.


എള്ള്: ഹീമോ​ഗ്ലോബിൻ അളവ് കൂട്ടാൻ സഹായിക്കുന്ന അയൺ, ഫോളേറ്റ്, ഫ്ളാവനോയ്ഡുകൾ, കോപ്പർ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ഒരു ഭക്ഷണമാണ് എള്ള്. ഇത് കഴിക്കുന്നത് വിളർച്ചയെ തടയുന്നു. 


അതേസമയം ചായ, കഫീൻ, മുന്തിരി, ചോളം, തുടങ്ങിയ ടാന്നിൻ അടങ്ങിയ ഭക്ഷണങ്ങൾ ഹീമോഗ്ലോബിൻ കുറവുള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.