Uric acid: യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ പ്രശ്നമാണോ? ഈ തെറ്റുകൾ ആവർത്തിക്കരുത്!

Tips to control Uric acid: സ്ത്രീകളുടെയും പുരുഷൻമാരുടെയും ശരീരത്തിലെ യൂറിക് ആസിഡിൻ്റെ അളവ് തുല്യമല്ല.

Written by - Zee Malayalam News Desk | Last Updated : May 6, 2023, 04:30 PM IST
  • രക്തത്തിൽ കാണപ്പെടുന്ന മാലിന്യങ്ങളുടെ ഒരു ഉൽപ്പന്നമാണ് യൂറിക് ആസിഡ്.
  • ശരീരം പ്യൂരിൻസ് എന്ന സംയുക്തങ്ങളെ വിഘടിപ്പിക്കുമ്പോഴാണ് ഈ ആസിഡ് ഉണ്ടാകുന്നത്.
  • ഇതിന്റെ ഭൂരിഭാഗവും മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്.
Uric acid: യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ പ്രശ്നമാണോ? ഈ തെറ്റുകൾ ആവർത്തിക്കരുത്!

ഇന്ന് പലരും യൂറിക് ആസിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്. നമ്മുടെ രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് വളരെ വലിയ തോതിൽ ഉയരാൻ തുടങ്ങുമ്പോൾ അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും വർദ്ധിക്കുന്നു. ഇത് കാൽപ്പാദങ്ങളിലും സന്ധികളിലും വിരലുകളിലും വേദനയും വീക്കവും അനുഭവപ്പെടാൻ കാരണമാകും. അതുകൊണ്ട് ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുകയാണെങ്കിൽ, നിങ്ങൾ ചില തെറ്റുകൾ വരുത്താതിരിക്കേണ്ടത് വളരെ പ്രധാനമാണ്. ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ശരീരത്തിൽ യൂറിക് ആസിഡ് വ‍ർധിക്കുന്നത് തടയാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് നോക്കാം.

എന്താണ് യൂറിക് ആസിഡ്?

എന്താണ് യൂറിക് ആസിഡ് എന്ന കാര്യം പല‍ർക്കും അറിയില്ല എന്നതാണ് യാഥാർത്ഥ്യം. രക്തത്തിൽ കാണപ്പെടുന്ന മാലിന്യങ്ങളുടെ ഒരു ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ശരീരം പ്യൂരിൻസ് എന്ന സംയുക്തങ്ങളെ വിഘടിപ്പിക്കുമ്പോഴാണ് ഈ ആസിഡ് ഉണ്ടാകുന്നത്. ഇതിന്റെ ഭൂരിഭാഗവും മൂത്രത്തിലൂടെയാണ് പുറന്തള്ളപ്പെടുന്നത്. എന്നാൽ പ്യൂരിനുകൾ കൂടുതലുള്ള ഭക്ഷണപാനീയങ്ങൾ യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു. 

ALSO READ: ക്രമരഹിതമായ ആർത്തവം നിങ്ങളെ അലട്ടുന്നോ? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

യൂറിക് ആസിഡിന്റെ സാധാരണ നില എന്തായിരിക്കണം?

സ്ത്രീകളിലും പുരുഷൻമാരിലും യൂറിക് ആസിഡിൻ്റെ അളവ് വ്യത്യാസപ്പെട്ടിരിക്കുന്നു. പുരുഷന്മാരിൽ 3.4 മില്ലി​ ഗ്രാമിനും 7.0 മില്ലി ഗ്രാമിനും ഇടയിലായിരിക്കണം യൂറിക് ആസിഡിൻ്റെ അളവ്. സ്ത്രീകളിൽ ആണെങ്കിൽ ഇത് 2.4 മില്ലി ​ഗ്രാം മുതൽ 6.0 മില്ലി ഗ്രാം വരെയാണ് കണക്ക്. ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് ഉയർന്നതാണെങ്കിൽ അത് നിയന്ത്രിക്കാൻ നിങ്ങൾക്ക് നിരവധി നടപടികൾ സ്വീകരിക്കാവുന്നതാണ്. 

യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം? നിങ്ങൾ ചെയ്യേണ്ടത് ഈ അഞ്ച് കാര്യങ്ങൾ 

1. ശരീരഭാരം വർധിക്കാൻ അനുവദിക്കരുത്

നിങ്ങളുടെ ശരീര ഭാരം വ‍ർധിക്കുന്നതും യൂറിക് ആസിഡും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം ഓർക്കുക. അതിനാൽ പ്രശ്നം സങ്കീ‍ർണമാകരുതെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഭാരം നിയന്ത്രിച്ചേ മതിയാകൂ. നിങ്ങൾ ആരോഗ്യവാനായിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. 

2. വൈറ്റമിൻ സിയുടെ കുറവ് ഉണ്ടാകരുത്

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് തടയണമെങ്കിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കണം. ഈ പോഷകാഹാരത്തിന്റെ സഹായത്തോടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ കഴിയും. അതുകൊണ്ട് തീർച്ചയായും ഓറഞ്ചും നാരങ്ങയും കഴിക്കുക.

3. മധുര പലഹാരങ്ങൾ ഒഴിവാക്കുക

നിങ്ങൾ ധാരാളം മധുരപലഹാരങ്ങളോ മധുരമുള്ള ഭക്ഷണങ്ങളോ മധുര പാനീയങ്ങളോ കഴിക്കുകയാണെങ്കിൽ നിങ്ങളുടെ യൂറിക് ആസിഡിന്റെ അളവ് കൂടുതൽ വർദ്ധിക്കും. ഇത് പിന്നീട് സന്ധിവാതത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. കലോറി കൂടുതലായതിനാൽ ഇവ ആരോഗ്യത്തിന് നല്ലതല്ല.

4. കുറഞ്ഞ പ്യൂരിൻ ഭക്ഷണങ്ങൾ കഴിക്കുക

യൂറിക് ആസിഡ് പ്രശ്നങ്ങൾ കുറയ്ക്കുന്നതിന് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉയർന്ന പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവയ്ക്ക് പകരം, പാലുത്പ്പന്നങ്ങൾ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഉരുളക്കിഴങ്ങ്, അരി തുടങ്ങിയ കുറഞ്ഞ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

5. മദ്യം ഉപേക്ഷിക്കുക

മദ്യം എല്ലായ്പ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. ഇത് ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കുന്നു. എന്നാൽ ഇത് യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുമെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. അതിനാൽ നിങ്ങൾ എത്രയും വേഗം ഈ ദുശ്ശീലം ഉപേക്ഷിക്കുന്നുവോ അത്രയും നല്ലത്.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളുടെയും പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS ഉത്തരവാദികളായിരിക്കില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News