Viral Video: COVID 19 കച്ചവടം തകര്‍ത്തു, `ബാബാ കാ ദാബാ` മാജിക്കിനായി കാത്ത് ഒരു മുത്തശ്ശി
മണ്ണാര്‍ക്കാടിനടുത്ത് കരിമ്പ എന്ന പ്രദേശത്താണ് പാര്‍വതിയമ്മ എന്ന മുത്തശ്ശി അതിജീവനത്തിനായി കട നടത്തുന്നത്.
New delhi: COVID 19 വ്യപനത്തോടെ സംഭവിച്ച ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്നാണ് സ്ട്രീറ്റ് ഫുഡിലെ നിയന്ത്രണം. കൊറോണ വൈറസ് ലോക്ക്ഡൌണ്‍ ഘട്ടംഘട്ടമായി അവസാനിച്ചെങ്കിലും തെരുവോര കച്ചവടക്കാരില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ ആളുകള്‍ മടിക്കുന്നത് സ്ഥിരം കാഴ്ചയാണ്.
ALSO READ | ജോ ബിഡന് വോട്ട് ചെയ്തെന്ന് തെളിയിച്ചാൽ നഗ്നചിത്രം നൽകാമെന്ന് യൂട്യൂബ് താരം, ഒടുവിൽ..!
ഇതിനിടെയാണ്, ഡല്‍ഹിയിലെ 'ബാബാ കാ ദാബ' സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. കൊറോണ വൈറസ് (Corona Virus) ലോക്ക്ഡൌണ്‍ കഴിഞ്ഞു കട തുറന്നെങ്കിലും കച്ചവട൦ തീരെയില്ലാതെ കഷ്ടപ്പെടുകയായിരുന്നു വൃദ്ധദമ്പതികള്‍. ഡല്‍ഹിയിലെ മാല്‍വിയ നഗര്‍ സ്വദേശികളായ ഇവരുടെ വേദനാജനകമായ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുകയും പിന്നീട് കച്ചവടം കൂടുകയുമായിരുന്നു.
ALSO READ | ഇന്നും ചൂടുപിടിച്ച വിവാദമായി കമല്‍ ഹസന്‍റെ ആ 'ചുംബന രംഗം'
ഇപ്പോഴിതാ, കച്ചവടം കുറഞ്ഞ കേരള സ്വദേശിനിയായ ഒരു മുത്തശ്ശിയുടെ വീഡിയോ(Viral Video)യാണ് സമാനമായ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മണ്ണാര്‍ക്കാടിനടുത്ത് കരിമ്പ എന്ന പ്രദേശത്താണ് പാര്‍വതിയമ്മ എന്ന മുത്തശ്ശി അതിജീവനത്തിനായി കട നടത്തുന്നത്. കൊറോണ വൈറസ് ലോക്ക്ഡൌണിന് ശേഷം കച്ചവടം കുറയുകയും പാര്‍വതിയമ്മയുടെ വരുമാനം ഇടിയുകയും ചെയ്തു.
ALSO READ | ''ഞങ്ങളെ തൊട്ടാല്‍ വീട്ടില്‍ ആണുങ്ങള്‍ വരുമെന്ന് മനസിലായല്ലോ?'' - മണിക്കുട്ടന്‍റെ പോസ്റ്റ് വൈറലാകുന്നു
'ബാബ കാ ദാബാ' കച്ചവടക്കാരായ വൃദ്ധദമ്പതികളെ സഹായിച്ച പോലെ പാര്‍വതിയമ്മയെയും സോഷ്യല്‍ മീഡിയ വഴി കൈപിടിച്ചുയര്‍ത്തണം എന്നാണ് വീഡിയോ പങ്കുവച്ചുക്കൊണ്ട് ആരിഫ് ഷാ എന്നയാള്‍ പറയുന്നത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് പാര്‍വതിയമ്മയെ സഹായിക്കണമെന്നു അഭ്യര്‍ത്ഥിച്ച് വീഡിയോ ഷെയര്‍ ചെയ്യുന്നത്.