ജീവിച്ചിരിക്കുന്ന ഏറ്റവും ഭാരമേറിയ മനുഷ്യൻ എന്നറിയപ്പെട്ടിരുന്ന ഖാലിദ് ബിൻ മൊഹ്‌സെൻ ശാരി 542 കിലോ​ഗ്രാം ഭാരം കുറച്ചു. സൗദി അറേബ്യയുടെ മുൻ രാജാവ് അബ്ദുള്ളയുടെ ഇടപെടലിലൂടെയാണ് അദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കി 542 കിലോ​ഗ്രാം ഭാരം കുറച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

610 കിലോഗ്രാം ഭാരമായിരുന്നു ഖാലിദ് ബിൻ മൊഹ്‌സെൻ ശാരിക്ക്. കിടപ്പിലായിരുന്ന അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി വിപുലമായ വൈദ്യസഹായമാണ് അബ്ദുല്ല രാജാവ് നൽകിയത്. ചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ഭാരമേറിയ രണ്ടാമത്തെ വ്യക്തിയായ ശാരി, തൻ്റെ ആവശ്യങ്ങൾക്കായി സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പൂർണ്ണമായും ആശ്രയിക്കേണ്ടി വരുന്ന ദാരുണമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ട അവസ്ഥയിലായിരുന്നു.


ALSO READ: ചരിത്രപരമായ അനുമതി; ​ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ


അദ്ദേഹത്തിൻ്റെ അവസ്ഥ ശ്രദ്ധയിൽപ്പെട്ട അബ്ദുള്ള രാജാവ് ശാരിയുടെ ശരീരഭാരം കുറയ്ക്കുന്നതിനായി 30 മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു ടീമിനെ ഉൾപ്പെടുത്തി ഒരു മെഡിക്കൽ സംഘത്തെ രൂപീകരിച്ചു. ഗ്യാസ്ട്രിക് ബൈപാസ് സർജറിയും അനുയോജ്യമായ ഭക്ഷണക്രമവും വ്യായാമവും ഉൾപ്പെടെയുള്ള സമഗ്രമായ ചികിത്സയ്ക്കായി ശാരിയെ ജസാനിലെ വീട്ടിൽ നിന്ന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഫഹദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റി. ഒരു ഫോർക്ക്ലിഫ്റ്റും പ്രത്യേകം രൂപകല്പന ചെയ്ത കിടക്കയും ഉപയോഗിച്ചാണ് അദ്ദേഹത്തെ മാറ്റിയത്.


ആദ്യ ആറ് മാസങ്ങളിൽ, പരിചരണത്തിലൂടെ ശാരിക്ക് ശരീരഭാരത്തിൻ്റെ പകുതിയോളം കുറഞ്ഞു. ശരീരത്തിന്റെ ചലനശേഷി മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ഫിസിയോതെറാപ്പിയും ഉൾപ്പെടെയാണ് ചെയ്തത്. അധിക ചർമ്മം നീക്കം ചെയ്യാൻ ഒന്നിലധികം ശസ്ത്രക്രിയകൾ ആവശ്യമായി വന്നു. എങ്കിലും, 2023 ആയപ്പോഴേക്കും അദ്ദേഹം തൻ്റെ ഭാരം 63.5 കിലോഗ്രാമായി കുറച്ചു. ശാരിക്ക് സ്നേഹപൂർവ്വം "ദ സ്മൈലിങ് മാൻ" എന്നാണ് അദ്ദേഹത്തിന് പിന്തുണ നൽകിയ മെഡിക്കൽ പ്രൊഫഷണലുകൾ നൽകിയ വിളിപ്പേര്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.