Kidney Failure Symptoms : ഈ ശാരീരിക പ്രശ്നങ്ങൾ അവഗണിക്കരുത്; വൃക്ക രോഗത്തിന്റെ ലക്ഷണമാകാം
മൂത്രത്തിന്‍റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കാണുന്നതും കിഡ്നി തകരാറിലാണ് എന്നതിന്‍റെ ലക്ഷണമാണ്
ശരീരത്തിന്റെ പ്രധാന പ്രവർത്തനങ്ങളിൽ സഹായിക്കുന്ന അവയവമാണ് വൃക്ക. വൃക്കയുടെ 60 ശതമാനം ഭാഗവും നശിച്ച് കഴിയുമ്പോൾ മാത്രമാണ് ശരീരത്തിൽ വൃക്ക തകരാറിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്നത്. അതിനാൽ തന്നെ വൃക്ക തകരാർ സൂചിപ്പിക്കുന്ന ചെറിയ ലക്ഷണങ്ങൾ പോലും ഒരിക്കലും അവഗണിക്കരുത്. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മറ്റ് മാലിന്യങ്ങളും ആവശ്യമില്ലാത്ത വസ്തുക്കളും പുറത്ത് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുകയാണ് വൃക്ക ചെയ്യുന്നത്.
120-150 ക്വാര്‍ട്സ് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവ് വൃക്കകള്‍ക്കുണ്ട്. നമ്മുടെ ശരീരം നല്‍കുന്ന ഈ ലക്ഷണങ്ങള്‍ വൃക്ക തകരാറിനെ സൂചിപ്പിക്കുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരിയ്ക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ വൈദ്യസഹായം തേടാന്‍ ശ്രദ്ധിക്കുക.
കിഡ്നി തകരാര്‍ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ
ക്ഷീണം
എത്ര ഉറങ്ങിയാലും ക്ഷീണം കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. ഏറിത്രോപൊയ്റ്റിൻ എന്ന ഹോർമോൺ ആണ് വൃക്കകളെ സംരക്ഷിക്കുന്നത്. എന്നാൽ ഈ ഹോർമോണിന് എന്തെങ്കിലും വ്യത്യാസം വരുമ്പോഴാണ് വൃക്കകൾക്ക് തകരാർ സംഭവിക്കുന്നത്. അതിനാൽ തന്നെ ഈ അവസരത്തില്‍ വൈദ്യ സഹായം തേടേണ്ടത് അനിവാര്യമാണ്.
ALSO READ: Sleep Deprivation: ഉറക്കക്കുറവ് ഹൃദയാരോഗ്യത്തെ ബാധിക്കുമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ...
ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയും വൃക്കരോഗവും തമ്മിൽ ബന്ധമുണ്ടെന്ന് ധാരാളം ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥ, ക്രമേണ ശരീരാവയവങ്ങളെ നശിപ്പിക്കുന്നു. വൃക്ക തകരാറിനും കാരണമാകുന്നു. ഉറക്കക്കുറവ് ശരീരത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കുന്നത് തടയുന്നതിലൂടെ വൃക്കകളെ ഭാഗികമായി തകരാറിലാക്കുന്നു. നല്ല ആരോഗ്യത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണെന്ന് വിദഗ്ധർ പോലും പറയുന്നു.
നീര്
ശരീര ഭാഗങ്ങളില്‍ പ്രത്യേകിച്ച് കാലുകളില്‍ നീര് വരുന്നത് കിഡ്നി തകരാര്‍ ഉണ്ടെന്നതിന്‍റെ പ്രധാന സൂചനയാണ്. അതായത്, തകരാറിലായ വൃക്കകൾ ശരീരത്തിൽ അധികമുള്ള വെള്ളം പുറന്തള്ളുന്നതിൽ പരാജയപ്പെടുന്നതിന്‍റെ സൂചനയാണ് ഇത്.
മൂത്രത്തില്‍ രക്തം
മൂത്രം അമിതമായി നുരയുന്നത് അതില്‍ പ്രോട്ടീന്‍ അളവ് ഉണ്ട് എന്നതിന്‍റെ സൂചനയാണ്. പലപ്പോഴും കിഡ്നി തകരാര്‍ മൂലമാണ് ഇത് സംഭവിക്കുന്നത് . ഈ സമയത്ത് മൂത്രത്തിന്‍റെ നിറം ഇളം തവിട്ടുനിറമോ കടുത്ത മഞ്ഞയോ ആകാം. കൂടാതെ, ചിലപ്പോള്‍ മൂത്രത്തിന്‍റെ അളവ് കുറയുന്നതും മൂത്രത്തില്‍ രക്തത്തിന്‍റെ അംശം കാണുന്നതും കിഡ്നി തകരാറിലാണ് എന്നതിന്‍റെ ലക്ഷണമാണ്. മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതും കിഡ്നി തകരാറിന്‍റെ സൂചനയാണ്. ഇത്തരം ലക്ഷണം സ്ഥിരമായി കാണുകയാണ് എങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.
ശ്വാസം മുട്ടൽ
നിങ്ങൾക്ക് വൃക്കരോഗം ഉണ്ടാകുമ്പോൾ, റെത്രോപോയിറ്റിൻ എന്ന ഹോർമോൺ ആവശ്യമായത്ര ഉത്പാദിപ്പിക്കാൻ ഈ അവയവങ്ങൾക്ക് കഴിയില്ല. ഈ ഹോർമോൺ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്ന ഒന്നാണ്. ഈ അവസരത്തില്‍ ഒരാൾക്ക് വിളർച്ചയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...