Sleep Deprivation: ഉറക്കക്കുറവ് ഹൃദയാരോ​ഗ്യത്തെ ബാധിക്കുമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ...

Sleep Deficiency: ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണവും, വെള്ളവും പോലെ തന്നെ പ്രധാനമാണ് ഉറക്കവും. ഉറക്കക്കുറവ് വന്നുപോയാൽ പിന്നെ അത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.

Written by - Zee Malayalam News Desk | Last Updated : Mar 12, 2023, 05:01 PM IST
  • ഉറക്കമില്ലായ്മ ഹൃദയത്തെ പല വിധത്തിൽ ബാധിക്കും.
  • ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം.
  • ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ട്.
Sleep Deprivation: ഉറക്കക്കുറവ് ഹൃദയാരോ​ഗ്യത്തെ ബാധിക്കുമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ...

നിരവധി പേർക്ക് ഉറക്കം ഒരു വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ആരോ​ഗ്യത്തോടെ ഇരിക്കുന്നതിനായി 6 മുതൽ 8 മണിക്കൂർ ഉറക്കം ഒരു വ്യക്തിക്ക് കിട്ടിയേ മതിയാകൂ എന്നാണ് വിദ​ഗ്ധർ പറയുന്നത്. എന്നാൽ ജീവിതശൈലിയിലെ മാറ്റമോ മറ്റ് പല കാരണങ്ങാളാലും പലർക്കും വേണ്ടത്ര ഉറക്കം കിട്ടുന്നില്ല. ഉറക്കക്കുറവ് വലിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഡിമെൻഷ്യ തുടങ്ങി വിവധ ആരോ​ഗ്യപ്രശ്നങ്ങളിലേക്ക് ഉറക്കക്കുറവ് നയിച്ചേക്കാം. കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ ചിലർക്ക് മാനസിക പിരിമുറുക്കം പോലും ഉണ്ടാകാം.

ഉറക്കക്കുറവ് ഹൃദയാരോ​ഗ്യത്തെ ബാധിക്കുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. അതെ കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ അത് ഹൃദയാരോ​ഗ്യത്തെ സാരമായി ബാധിക്കും. ഇന്ന് യുവാക്കൾക്കിടയിൽ വരെ ഹൃദ്രോ​ഗം വളരെ കൂടുതലായി കാണപ്പെടുന്നുണ്ട്. ജീവിതശൈലിയിലെ മാറ്റം തന്നെയാണ് കാരണം. ഭക്ഷണരീതിയും ഒരു വലിയ പങ്കുവഹിക്കുന്നുണ്ട്. ഉറക്കം കുറഞ്ഞാലും അത് ഹൃദയത്തിന്റെ ആരോ​ഗ്യത്തെ ബാധിക്കുമെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഉറക്കക്കുറവുള്ളവരിൽ ഹൃ​ഗ്രോ​ഗ സാധ്യത കൂടുതലാണ്. ഉറക്കക്കുറവ് അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി, ശരീരഭാരം കൂടൽ എന്നിവയിലേക്ക് നയിക്കുന്നു. ഇത് ഹൃദയത്തെ പ്രതികൂലമായി ബാധിക്കുന്നു.

Also Read: Mineral Water: ചൂട് കാലത്ത് കുടിക്കുന്ന കുപ്പിവെള്ളം ശുദ്ധമാണോ? ഉറപ്പാക്കാൻ എന്ത് ചെയ്യാം

“നോൺ-റാപ്പിഡ് ഐ മൂവ്മെന്റ് (എൻ ആർ ഇ എം) ഉറക്ക ഘട്ടങ്ങളിൽ നിങ്ങളുടെ ഹൃദയമിടിപ്പ് കുറയുന്നു. രക്തസമ്മർദ്ദം കുറയുകയും, ശ്വസനം സ്ഥിരത കൈവരിക്കുകയും ചെയ്യുന്നു. ഇത് ആ ദിവസം മുഴുവൻ നിങ്ങൾക്കുണ്ടായിരുന്ന സമ്മർദ്ദം സന്തുലിതമാക്കാൻ ഹൃദയത്തെ സഹായിക്കുകയും ചെയ്യുന്നു. ഉറക്കം ഹൃദയത്തിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുമ്പോൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഹൃദയാഘാതം, അമിത ശരീരഭാരം, പ്രമേഹം തുടങ്ങിയ അപകടസാധ്യതകളുണ്ടാകാം. രാത്രി ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നവർക്ക് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് വരാനും അതുമൂലം മരണമുണ്ടാകാനുമുള്ള സാധ്യത കുറവാണെന്നും പഠനങ്ങൾ പറയുന്നു.

സാധാരണ ആരോഗ്യകരമായ ഉറക്കത്തിൽ, രക്തസമ്മർദ്ദം ഏകദേശം 10-20% കുറയുന്നു. ഇതിനെ നൊക്‌ടേണൽ ഡിപ്പിംഗ് എന്നാണ് പറയപ്പെടുന്നത്. ഇത് ഹൃദയാരോഗ്യത്തിൽ വലിയ പങ്ക് വഹിക്കുന്നു. ഒരു വ്യക്തിക്ക് ശരിയായി ഉറങ്ങാൻ കഴിയാതെ വരുമ്പോൾ, രാത്രിയിൽ ഒരു വ്യക്തിയുടെ രക്തസമ്മർദ്ദം കുറയുന്നില്ല. രാത്രിയിലെ ഉയർന്ന രക്തസമ്മർദ്ദം മൊത്തത്തിലുള്ള രക്താതിമർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തി - ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത കൂട്ടുമെന്ന് സ്ലീപ്പ് ഫൗണ്ടേഷൻ അഭിപ്രായപ്പെടുന്നു.

ഉറക്കമില്ലായ്മ ഹൃദയത്തെ പല വിധത്തിൽ ബാധിക്കും. ഇത് ഉയർന്ന രക്തസമ്മർദ്ദത്തിലേക്ക് നയിച്ചേക്കാം. ഹൃദ്രോഗത്തിനും ഹൃദയാഘാതത്തിനും സാധ്യതയുണ്ട്. ഇത് ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞുകൂടാൻ ഇടയാക്കും. ഈ രോഗികൾക്ക് ഹൃദയസ്തംഭനത്തിനുള്ള സാധ്യത 20-30% വരെ വർധിക്കും. ഉറക്കമില്ലായ്മ പൊണ്ണത്തടിക്കും ഉയർന്ന കൊളസ്ട്രോളിനും ഹൃദ്രോഗങ്ങൾക്കും കാരണമാകുന്നു. രാത്രിയിൽ രക്തസമ്മർദ്ദം കൂടുന്നതിനെ നൊക്ടേണൽ ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂട്ടും. ഉറക്കമില്ലായ്മ കാരണം, സ്ട്രോക്ക്, പക്ഷാഘാതം, പ്രമേഹം എന്നിവ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News