ചില കുട്ടികൾക്ക് ചെറുപ്പം മുതൽ ആകർഷണമുള്ള അല്ലെങ്കിൽ അവർക്ക് മനസ്സിൽ ഇഷ്ടപ്പെട്ട എന്തെങ്കിലും സാധനം കണ്ടാൽ അത് ആരും കാണാതെ കൈക്കലാക്കാനുള്ള ഒരു പ്രവണതയുണ്ട്. കുഞ്ഞു മനസ്സിൽ ആ ചെയ്യുന്നതിന്റെ തെറ്റ് എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയാത്തതും, അതിനുശേഷം നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയുമാണ് ഇത്തരത്തിൽ കുട്ടികളിൽ മോഷ്ടിക്കാനുള്ള പ്രവണത ഉണ്ടാകുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചില കുട്ടികൾ അവരുടെ മാതാപിതാക്കളോട് എന്തെങ്കിലും ഒരു സാധനം ആവശ്യപ്പെട്ടിട്ട് അത് മാതാപിതാക്കൾ വാങ്ങിച്ചു കൊടുക്കുന്നില്ലാത്ത സാഹചര്യത്തിലും മോഷ്ടിച്ച് കൈക്കലാക്കാനുള്ള ഒരു പ്രവണത കാണുന്നു, ഇത്തരം സാഹചര്യങ്ങൾ മാതാപിതാക്കൾക്ക് എങ്ങനെ മറുപടി കടക്കാം എന്നും കുട്ടികളെ എങ്ങനെ അതിൽ നിന്നും തിരുത്താം എന്നുമാണ് ഈ ലേഖനത്തിൽ പറയുന്നത്.


 എന്തുകൊണ്ടാണ് കുട്ടികൾ മോഷ്ടിക്കുന്നത്


 എല്ലാത്തിനും ഒരു കാരണം എന്നു പറയുന്നത് പോലെ കുട്ടികളിൽ ഈ മോഷണപ്രവണത ഉണ്ടാകുവാനും ഒരു കാരണമുണ്ട്. കുട്ടികൾ എന്തെങ്കിലും വാങ്ങാൻ ആവശ്യപ്പെട്ട് അത് വിസമ്മതിക്കുകയാണെങ്കിൽ, അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും നിഷേധിക്കപ്പെട്ടാൽ, അത് എങ്ങനെയും നേടണം എന്നൊരു ചിന്താ അവരുടെ മനസ്സിൽ ഉണ്ടാകുന്നു. ഇതാണ് അവരെ മോഷ്ടിക്കണം എന്ന ചിന്തയിലേക്ക് എത്തിക്കുന്നത്.


ALSO READ: ശരീരഭാരം പെട്ടെന്ന് കുറയ്ക്കണോ? ഗ്രാമ്പൂ ഇതുപോലെ കഴിച്ചാൽ മതി


 ഇത്തരത്തിൽ ഒരു സാഹചര്യമുണ്ടായി കഴിഞ്ഞാൽ അതൊരിക്കലും നിസ്സാരവൽക്കരിക്കരുത്, എന്ത് കാര്യം ചെയ്താലും കുട്ടിയാണ് എന്ന ഡയലോഗ് പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയും അരുത്. പകരം അടുത്തിരുത്തി അവർ ചെയ്ത തെറ്റിന്റെ ആഴവും പ്രത്യാഘാതങ്ങളെ കുറിച്ചും പറഞ്ഞ് മനസ്സിലാക്കണം. അവരീ സമൂഹത്തിന് എത്രത്തോളം മുതൽക്കൂട്ടാണെന്നും സമൂഹത്തിൽ പെരുമാറേണ്ട രീതികളെ കുറിച്ചും പറഞ്ഞു നൽകുക. എന്ന് കരുതി അവരെ തല്ലാനോ അനാവശ്യമായി ശ്വാസിക്കാനോ നിൽക്കരുത്. 


അതുപോലെതന്നെ നിങ്ങളുടെ ഉപദേശം ആയാലും ശാസനയായാലും ഒരിക്കലും മറ്റുള്ള ആളുകളുടെ മുന്നിൽ വച്ച് ആകരുത്. കാരണം അത് കുട്ടികളിൽ മാന്യത ഇല്ലായ്മ ഫീൽ ചെയ്യും. അതിനാൽ ഏതു വിഷയത്തെയും കുട്ടികൾക്ക് പറഞ്ഞു നൽകേണ്ട സാഹചര്യം വരുമ്പോൾ അതിനൊരു സ്വകാര്യത നൽകുന്നത് വളരെ നല്ലതാണ്. മാത്രമല്ല അവർ ചെയ്യുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങളെ അഭിനന്ദിക്കാൻ പഠിക്കുക. 


അതിൽ നിന്ന് മാത്രമേ അവർക്ക് തെറ്റും ശരിയും തിരിച്ചറിയാൻ സാധിക്കൂ. അതായത് ശാസനകൾ മാത്രമല്ല പ്രശംസകളും കുട്ടികൾ അർഹിക്കുന്നു. മാതാപിതാക്കളിൽ നിന്ന് അത് ലഭിച്ചു തുടങ്ങിയ മാത്രമേ അതിന്റെ മൂല്യം അവർ തിരിച്ചറിയൂ. മോഷണം എന്നത് ഒരു തെറ്റാണ് എന്നതിനൊപ്പം അതിൽ നിയമപ്രകാരം എന്ത് ശിക്ഷയാണ് ലഭിക്കുന്നത് എന്നും അവരെ ബോധവാന്മാരാക്കാൻ ശ്രമിക്കുക.


 അതുപോലെ കുട്ടികൾ ആരുടെയെങ്കിലും കയ്യിൽ നിന്ന് എന്തെങ്കിലും സാധനം എടുത്തിട്ടുണ്ടെങ്കിൽ സാധിക്കുമെങ്കിൽ അത് തിരികെ നൽകാനുള്ള നടപടി സ്വീകരിക്കുക. അപ്പോൾ മാത്രമേ അവർ ചെയ്ത തെറ്റിന് അനന്തഭരങ്ങൾ തിരിച്ചറിയുകയും ഇനി ഒരിക്കലും അങ്ങനെ ഒരു സന്ദർഭം ഉണ്ടാക്കാൻ ഉള്ള സാധ്യത ഇല്ലാതിരിക്കാൻ അവർ ശ്രമിക്കുകയും ചെയ്യും. 


അങ്ങനെ തിരിച്ചു കൊടുക്കുന്നതിലൂടെ അടുത്ത തവണ മോഷ്ടിച്ചാൽ എന്ത് സംഭവിക്കും എന്ന് അവർക്ക് മനസ്സിലാകും. അപ്പോൾ ഉണ്ടാകുന്ന ഒരു ചെറിയ നാണക്കേടിലൂടെ ജീവിതത്തിൽ ഒരിക്കലും ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ അവർ ശ്രദ്ധിക്കും. ഇത്രയൊക്കെ നിങ്ങൾ ചെയ്തിട്ടും അവരിൽ മോഷണത്തിനുള്ള ടെൻഡൻസി വർദ്ധിക്കുകയാണെങ്കിൽ തീർച്ചയായും ഒരു മാനസികാരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.