ഭക്ഷണ ശീലങ്ങളും ആരോ​ഗ്യവും തമ്മിൽ വളരെ ബന്ധമുണ്ട്. മികച്ച ഭക്ഷണശീലങ്ങൾ പിന്തുടരുന്ന് നിങ്ങളെ ആരോ​ഗ്യമുള്ളവരാക്കും. അതിനാൽ, ആരോഗ്യകരവും പ്രോട്ടീൻ സമ്പന്നവുമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. ആർത്രൈറ്റിസ് രോ​ഗികളും ഭക്ഷണക്രമീകരണത്തിൽ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

സാധാരണയായി രണ്ട് തരത്തിലുള്ള സന്ധിവാത രോ​ഗങ്ങളാണ് കണ്ടുവരുന്നത്. റുമറ്റോയ്ഡ്, ഓസ്റ്റിയോ ആർത്രൈറ്റിസ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒരു വ്യക്തിയുടെ പ്രതിരോധ സംവിധാനത്തെയാണ് ബാധിക്കുന്നത്. അതേസമയം ഓസ്റ്റിയോ ആർത്രൈറ്റിസ് തരുണാസ്ഥിയെയാണ് ബാധിക്കുന്നത്. സന്ധിവാതം മാറുന്നതിന് മരുന്നുകൾ ഉപയോ​ഗിക്കുന്നതിനൊപ്പം തന്നെ ഭക്ഷണത്തിലെ മാറ്റങ്ങളും ​ഗുണം ചെയ്യും. നിങ്ങൾക്ക് ആർത്രൈറ്റിസ് ഉണ്ടെങ്കിൽ, വേദന ഒഴിവാക്കാൻ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ പിന്തുടരാം.


ALSO READ: Breast Cancer Symptoms : സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ എന്തൊക്കെ? എങ്ങനെ കണ്ടെത്താം?


ഭക്ഷണത്തിൽ മത്സ്യം ഉൾപ്പെടുത്തുക: മീൻ കഴിക്കുന്നത് സന്ധിവാതം മൂലമുണ്ടാകുന്ന വേദന കുറയ്ക്കാൻ സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് മത്സ്യം. ട്യൂണ, സാൽമൺ, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. മത്സ്യം ആൻറി-ഇൻഫ്ലമേറ്ററി ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. മത്സ്യം പതിവായി കഴിക്കുന്നത് സന്ധിവാതമുള്ളവരിൽ സന്ധികളുടെ വീക്കം കുറയ്ക്കുന്നതിന് കാരണമാകുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഒമേ​ഗ-3 സപ്ലിമെന്റുകളും ഉപയോ​ഗിക്കാവുന്നതാണ്.


ഭക്ഷണത്തിൽ നട്‌സും വിത്തുകളും ഉൾപ്പെടുത്തുക: മത്സ്യം മാത്രമല്ല, അണ്ടിപ്പരിപ്പും വിത്തുകളും ഒമേഗ 3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ്. സന്ധിവാതം ഉള്ള ആളുകൾക്ക് പരിപ്പ്, വിത്തുകൾ എന്നിവ മികച്ച ഭക്ഷണമാണ്. വിത്തുകളിലും നട്സിലും സെലിനിയം, വിറ്റാമിൻ ഇ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. പരിപ്പ്, വിത്തുകൾ എന്നിവയിൽ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ പൂരിത കൊഴുപ്പ് കുറവാണ്. ആർത്രൈറ്റിസ് ഉള്ളവർക്ക് പ്രശ്‌നമുണ്ടാക്കുന്ന റെഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾക്ക് പകരമായി നട്സും വിത്തുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.


ALSO READ: ക്യാൻസർ പ്രതിരോധത്തിന് ആവശ്യമായ ആ മൂലകം, കൂട്ടാൻ ഇത്രയും ഭക്ഷണങ്ങൾ


ഒലിവ് ഓയിൽ ഉൾപ്പെടുത്തുക: വെണ്ണ അല്ലെങ്കിൽ സസ്യ എണ്ണയ്ക്ക് പകരമാണ് ഒലിവ് ഓയിൽ. സന്ധിവാതം ബാധിച്ച ആളുകൾക്ക് വീക്കവും വേദനയും കുറയ്ക്കാൻ ഒലിവ് ഓയിൽ ഉപയോ​ഗിക്കുന്നത് സഹായിക്കുന്നു. ഒലിവ് ഓയിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. കൂടാതെ ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും ഇതിൽ ഉണ്ട്. ഹൃദയത്തിന്റെ ആരോ​ഗ്യത്തിനും ഒലിവ് ഓയിൽ മികച്ചതാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.