ക്യാൻസർ പ്രതിരോധത്തിന് ആവശ്യമായ ആ മൂലകം, കൂട്ടാൻ ഇത്രയും ഭക്ഷണങ്ങൾ

രക്തത്തിൽ മഗ്നീഷ്യം അപര്യാപ്തമായ രോഗികളിൽ രോഗപ്രതിരോധ ചികിത്സകൾ ഫലപ്രദമല്ലെന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ. 

Written by - Zee Malayalam News Desk | Last Updated : Jan 21, 2022, 04:48 PM IST
  • 400-420 ഗ്രാമാണ് പ്രായ പൂർത്തിയായ പുരുഷന് ശരീരത്തിൽ മഗ്നീഷ്യം വേണ്ടുന്ന അളവ്.
  • പ്രായ പൂർത്തിയായ സ്ത്രീകളിൽ ഇത് 310-320 വരെയാണ് വേണ്ടുന്ന മഗ്നീഷ്യം
  • കറുത്ത ബീൻസിൽ നിന്ന് ഒരാൾക്ക് 120 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും
ക്യാൻസർ പ്രതിരോധത്തിന് ആവശ്യമായ ആ മൂലകം, കൂട്ടാൻ ഇത്രയും ഭക്ഷണങ്ങൾ

ക്യാൻസർ ബാധിതർക്ക് രോഗ പ്രതിരോധം വർധിപ്പിക്കാനായി മഗ്നീഷ്യം അടങ്ങിയ ഭക്ഷണ സാധനങ്ങൾ ധാരാളം കഴിക്കാമെന്ന് പഠനങ്ങൾ.ബേസൽ യൂണിവേഴ്സിറ്റിയിൽ അവസാനമായി പുറത്തിറങ്ങിയ പുതിയ പഠനം പ്രകാരമാണ് ക്യാൻസറിനെതിരായ പോരാട്ടത്തിൽ രക്തത്തിലെ മഗ്നീഷ്യം ഒരു പ്രധാന ഘടകമാണെന്ന് കണ്ടെത്തിയത്.

ശരീരത്തിൽ മഗ്നീഷ്യം സമ്പുഷ്ടമായ സാഹചര്യത്തിൽ മാത്രമേ ടി സെല്ലുകൾക്ക് രോഗബാധയുള്ളതോ,ശുഷ്കമോ ആയ ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ കഴിയൂ എന്ന് ഗവേഷകർ വിലയിരുത്തുന്നു. രക്തത്തിൽ മഗ്നീഷ്യം അപര്യാപ്തമായ രോഗികളിൽ രോഗപ്രതിരോധ ചികിത്സകൾ ഫലപ്രദമല്ലെന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ. 

Also Read: Kerala covid vaccination | 100 ശതമാനം പേർക്കും ആദ്യ ഡോസ്, ആകെ വാക്സിനേഷൻ 5 കോടിയിലധികമെന്ന് ആരോ​ഗ്യമന്ത്രി

എങ്കിലും, മഗ്നീഷ്യം അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് ക്യാൻസർ വരാനുള്ള സാധ്യത കുറയ്ക്കുമോ എന്നതിന് ഉത്തരം നൽകാൻ പുതിയ പഠനങ്ങൾ പര്യാപ്തമല്ല. കണക്കുകൾ പ്രകാരം 400-420 ഗ്രാമാണ് പ്രായ പൂർത്തിയായ പുരുഷന് ശരീരത്തിൽ വേണ്ടുന്ന അളവ്.

പ്രായ പൂർത്തിയായ സ്ത്രീകളിൽ ഇത് 310-320 വരെയാണ് വേണ്ടുന്ന അളവ്.  മത്തങ്ങ വിത്തുകൾ, ഉയർന്ന അളവിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. 1-ഔൺസ് (28-ഗ്രാം) മത്തങ്ങ വിത്തിൽ 150 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിരിക്കുന്നു വിത്തുകളിൽ ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ബദാം, കശുവണ്ടി, ബ്രസീൽ നട്‌സ് എന്നിവയിൽ മഗ്നീഷ്യം കൂടുതലാണ്. 1-ഔൺസ് (28-ഗ്രാം) കശുവണ്ടിയിൽ 82 മില്ലിഗ്രാം മഗ്നീഷ്യവും 1-ഔൺസ് (28-ഗ്രാം) ഉണങ്ങിയ വറുത്ത ബദാമിൽ 80 മില്ലിഗ്രാമും അടങ്ങിയിരിക്കുന്നു.

Also Read: India Covid Updates | മൂന്നര ലക്ഷത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകൾ, 703 മരണം, ആകെ ഒമിക്രോൺ കേസുകൾ 9,692 

പയർ, ബീൻസ്, ചെറുപയർ, കടല, സോയാബീൻ എന്നിവ ഉൾപ്പെടുന്ന പയർവർഗ്ഗങ്ങൾ മഗ്നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടങ്ങളാണ്. 1 കപ്പ് വേവിച്ച കറുത്ത ബീൻസിൽ നിന്ന് ഒരാൾക്ക് 120 മില്ലിഗ്രാം മഗ്നീഷ്യം ലഭിക്കും, ഇത് ആർഡിഐയുടെ 30 ശതമാനമാണ്.നിരവധി ഇലക്കറികളിൽ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് പാകം ചെയ്ത ചീരയിൽ 157 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News