Almonds Benefits: ബദാം എങ്ങിനെ കഴിയ്ക്കണം? ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Almonds Benefits: പോഷക ഗുണങ്ങള്‍ ലഭിക്കാന്‍ ബദാം ശരിയായ രീതിയില്‍ കഴിയ്ക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ അതിന്‍റെ ഗുണങ്ങള്‍ ലഭിക്കൂ
Almonds Benefits: പോഷകങ്ങളുടെ കലവറയാണ് ബദാം. പോഷകങ്ങളുടെ പവർ-പാക്ക് സ്രോതസാണ് ബദാം എന്നത് നിഷേധിക്കാനാവില്ല.
ബദാം ഏറ്റവും പ്രശസ്തമായ നട്‌സുകളിൽ ഒന്നാണ്. ലോകമെമ്പാടുമുള്ള ആളുകൾ ബദാമിന്‍റെ ഗുണങ്ങള്‍ അറിഞ്ഞ് അത് ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നു. ബദാം പോഷകങ്ങളുടെ ശക്തികേന്ദ്രമാണ്. വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് ബദാം.
Also Read: Rajya Sabha Elections 2024: ഉത്തർപ്രദേശിലും ഹിമാചലും ബിജെപിയുടെ ആധിപത്യം, കർണാടകയിൽ കോൺഗ്രസ് മാജിക്!!
ബദാം കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്. ബദാം ദീർഘായുസും മസ്തിഷ്ക ശേഷിയും വർദ്ധിപ്പിക്കുന്നു. ബദാമില്‍ കൊഴുപ്പ് ഉണ്ടെങ്കിലും അത് ആരോഗ്യകരവും പോഷകപ്രദവുമാണ്.
എന്നാല്‍, പോഷക ഗുണങ്ങള്‍ ലഭിക്കാന്‍ ബദാം ശരിയായ രീതിയില്‍ കഴിയ്ക്കേണ്ടത് അനിവാര്യമാണ്. എങ്കില്‍ മാത്രമേ അതിന്‍റെ ഗുണങ്ങള്‍ ലഭിക്കൂ...
"ശരിയായ ഭക്ഷണം കഴിക്കുക" എന്ന് നിങ്ങള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍, അതിന് മറ്റൊരു അര്‍ഥം കൂടിയുണ്ട്. അതായത് "ഭക്ഷണം ശരിയായി കഴിക്കുകയും ചെയ്യുക" അതിന് സമയം, അളവ്, തയ്യാറെടുപ്പ് എന്നിവകൂടി ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു.
ബദാം എങ്ങിനെ എപ്പോള്‍ കഴിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം?
കടുപ്പമേറിയ നട്‌സ് ആണ് ബദാം. അതിനാല്‍ത്തന്നെ അത് ദഹിപ്പിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. അതിനാല്‍, ബദാം കഴിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ബദാം രാത്രിയില്‍ കുതിര്‍ത്ത് വച്ച ശേഷം പുലര്‍ച്ചെ അതിന്‍റെ തവിട്ടു നിറത്തിലുള്ള പുറം തൊലി കളഞ്ഞശേഷം വെറും വയറ്റില്‍ കഴിയ്ക്കുന്നതാണ് ഏറ്റവും ഉത്തമം.
കുതിർത്ത ബദാം കഴിച്ച് ആരംഭിക്കുന്ന പ്രഭാതം പല തരത്തില്‍ നിങ്ങളെ സഹായിയ്ക്കും. ബദാം നാരുകളും പ്രോട്ടീനും കൊണ്ട് സമ്പുഷ്ടമായതിനാൽ അനാവശ്യമായ വിശപ്പ് കുറയ്ക്കുകയും അതുവഴി അമിതമായി കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുകയും അതുവഴി ശരീര ഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യും.
ബദാം തലച്ചോറിന്‍റെ ശക്തി വർദ്ധിപ്പിക്കും. വൈറ്റമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബദാമിനെ "മസ്തിഷ്ക ഭക്ഷണം" എന്നാണ് വിളിയ്ക്കുന്നത്.
അകാല വാര്‍ദ്ധക്യം ഇല്ലാതാക്കി ചര്‍മ്മം സുന്ദരമാക്കാന്‍ ബദാം സഹായകമാണ്. ചര്‍മ്മത്തിന്‍റെ ഭംഗി നിലനിര്‍ത്താന്‍ ബദാം കഴിയ്ക്കുന്നത് ഉത്തമമാണ്. ബദാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായമാണ്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.