നാം നമ്മുടെ ആരോഗ്യം ശ്രദ്ധിക്കുന്നുണ്ടെങ്കിലും പലപ്പോഴും ചില കാര്യങ്ങൾ അവഗണിക്കുകയും ചെയ്യുന്നുണ്ട്. ചിട്ടയില്ലാത്ത ജീവിതരീതിയും ശ്രദ്ധയില്ലാത്ത ഭക്ഷണ ശീലവും കാരണം നമ്മുടെ ആരോഗ്യം ഓരോ ദിവസം കഴിയുംതോറും മോശമാവുകയാണ്. ഇതിനിടയിൽ നമ്മുടെ ശരീരം ചില സൂചനകൾ നൽകാറുണ്ട്. അവ നമ്മുടെ ശരീരം അനാരോഗ്യമാണെന്ന സൂചനയാണ് നൽകുന്നത്. അതിനാൽ നിങ്ങളുടെ ശരീരം എത്രത്തോളം അനാരോഗ്യകരമാണെന്ന് അറിയണമെങ്കിൽ ശരീരം നൽകുന്ന സൂചനകളെ കുറിച്ച് അറിഞ്ഞിരിക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കണ്ണിന്റെ നിറം 


നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ സ്വന്തം കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളുടെ കണ്ണുകൾക്ക് നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. കണ്ണിന്റെ വെളുത്ത ഭാഗത്തിന്റെ നിറം നിങ്ങളുടെ ആരോഗ്യം എത്ര നല്ലതാണെന്നാണ്  കാണിക്കുന്നത്. 


ALSO READ: വിറ്റാമിൻ ഡിയുടെ ഉറവിടങ്ങൾ ഏതെല്ലാം? പ്രാധാന്യം എന്താണ്?


- നിങ്ങളുടെ കണ്ണുകൾക്ക് മഞ്ഞ നിറമാണെങ്കിൽ, നിങ്ങളുടെ കരളിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടെന്നാണ് അർത്ഥം. 
- നിങ്ങളുടെ കണ്ണ് ഇടയ്ക്കിടെ ചുവന്നാൽ അതിനർത്ഥം നിങ്ങളുടെ കണ്ണുകളിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെന്നാണ്. 
- ദീർഘനേരം കംപ്യൂട്ടറിൽ നോക്കിയതിന് ശേഷം കണ്ണുകൾക്ക് ചുറ്റും നീർവീക്കം ഉണ്ടായാൽ അത് കണ്ണിന് ബുദ്ധിമുട്ടുണ്ടെന്നാണ് അർത്ഥമാക്കുന്നത്. 


മോണയുടെ നിറം 


നമ്മുടെ മോണകൾക്ക് ഇളം പിങ്ക് അല്ലെങ്കിൽ പിങ്ക് നിറമാണുള്ളത്. മോണയുടെ നിറം ചുവപ്പോ കറുപ്പോ മഞ്ഞയോ ആയി മാറുകയാണെങ്കിൽ, നിങ്ങളുടെ ആരോഗ്യത്തിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് അർത്ഥം.


- മോണയ്ക്ക് ചുറ്റുമുള്ള ചുവന്ന നിറം അർത്ഥമാക്കുന്നത് മോണയുടെ സംവേദനക്ഷമതയിൽ പ്രശ്നങ്ങളുണ്ടെന്നാണ്. 
- തുടർച്ചയായി മരുന്ന് കഴിക്കുമ്പോൾ, അതിന്റെ പാർശ്വഫലങ്ങൾ കാരണം മോണയുടെ നിറം ക്രമേണ കറുത്തതായി മാറുന്നു. 


പെട്ടെന്ന് ഭാരം കൂടുകയോ കുറയുകയോ ചെയ്യുക 


ശരീരഭാരം കുറയുന്നത് ഒരു നല്ല കാര്യമാണ്, എന്നാൽ ശരീര ഭാരത്തിൽ ഇടയ്ക്കിടെ മാറ്റങ്ങളുണ്ടാകുകയാണെങ്കിൽ അത് ആശങ്കയ്ക്ക് കാരണമാകും. അതിനു പിന്നിൽ ചില പ്രധാന കാരണങ്ങളുണ്ട്.


-ഭാരത്തിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ നിങ്ങളുടെ തൈറോയ്ഡ് ശരിയായി പ്രവർത്തിക്കുന്നില്ലെന്നാണ് സൂചിപ്പിക്കുന്നത്. 
- നിങ്ങളുടെ ഭാരം കുറയുന്നത് ഹോർമോണിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമാകാം. 
-നിങ്ങൾക്ക് വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ പോലും ശരീരഭാരം കുറയാം.


നാവിന്റെ നിറം 


നിങ്ങളുടെ നാവ് പിങ്ക് നിറമാണെങ്കിൽ അതിനർത്ഥം നിങ്ങൾ സുഖമായിരിക്കുന്നു എന്നാണ്. എന്നാൽ നാവ് വളരെ മഞ്ഞയോ വെളുത്തതോ ആയാൽ നിങ്ങളുടെ ആരോ​ഗ്യത്തിന് ചില പ്രശ്നങ്ങളുണ്ടെന്നാണ് അർത്ഥമാക്കുന്നത്.


- നിങ്ങളുടെ നാവിൽ വെളുത്ത അടയാളങ്ങൾ കാണപ്പെട്ടാൽ നിങ്ങൾക്ക് ദഹനപ്രശ്നങ്ങൾ ഉണ്ടെന്നാണ് അർത്ഥമാക്കുന്നത്. 
- നിങ്ങൾക്ക് കയ്പ്പ് അനുഭവപ്പെടുകയും നാവ് മഞ്ഞ നിറമാവുകയും ചെയ്താൽ നിങ്ങൾക്ക് കരൾ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെന്നാണ്. 
- നിങ്ങളുടെ നാവിന്റെ നിറം സാധാരണ വെള്ളയോ ചാരനിറമോ ആയി മാറുകയാണെങ്കിൽ അതിനർത്ഥം നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടെന്നും ശരീരത്തിന് ആവശ്യത്തിന് വെള്ളം ആവശ്യമാണെന്നും ആണ് അർത്ഥം. 


കാലുകളിൽ നീർവീക്കം 


കാലിൽ നീർവീക്കമോ വേദനയോ ഉണ്ടെങ്കിൽ നിങ്ങൾ ഈ പ്രശ്നങ്ങൾ അനുഭവിക്കുന്നു എന്നാണ് അർത്ഥം.


- കാലിൽ വേദനയോ വീക്കമോ ഉണ്ടെങ്കിൽ നിങ്ങൾക്ക് എഡിമ ബാധിച്ചുവെന്നാണ് അർത്ഥമാക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദമോ ഹൃദയസംബന്ധമായ പ്രശ്നങ്ങളോ ഇതിന് കാരണമാകാം. അതിനായി ഡോക്ടറെ കണ്ട് പതിവായി പരിശോധന നടത്തേണ്ടത് ആവശ്യമാണ്. 


ശരീരത്തിൽ മുറിവേറ്റ പാടുകൾ


നിങ്ങളുടെ ശരീരത്തിൽ സ്വയം മുറിവേറ്റ പാടുകൾ വരുന്നുണ്ടോ? നമ്മുടെ ശരീരത്തിന് വേണ്ടത്ര പോഷണം ലഭിക്കാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. വേറെയും ചില കാരണങ്ങളുണ്ട്. 


നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ-സി കുറവുണ്ടെങ്കിൽ അത് നിങ്ങളുടെ മെറ്റബോളിസത്തെ ബാധിക്കുന്നു. ഇത് മുറിവിന്റെ ലക്ഷണങ്ങൾ കാണിക്കും. നിങ്ങളുടെ ശരീരത്തിന് ത്രോംബോസൈറ്റുകളോ പ്ലേറ്റ്‌ലെറ്റുകളോ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോൾ ഇത്തരം മുറിപ്പാടുകൾ പ്രത്യക്ഷപ്പെടാറുണ്ട്.


അത്തരം ലക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറെ സമീപിക്കുകയും സ്വയം ശ്രദ്ധിക്കുകയും ചെയ്യുക. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.