Benefits Of Orange Peel:  ശരീരത്തിന് വേണ്ട പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പോലും ഇന്നത്തെ ഈ തിരക്കുള്ള ജീവിതത്തിൽ ആർക്കും സമയമില്ല എന്നത് ഏറ്റവും വലിയ സത്യമായി മാറിക്കൊണ്ടിരിക്കുകയാണ്.  അതുകൊണ്ടുതന്നെ ഇത്തരക്കാട് ശരീരത്തിൽ ധാരാളം പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യും.  അതുകൊണ്ടുതന്നെ എന്തിനും ഏതിനും നാം ആശ്രയിക്കുന്ന ഫാസ്റ്റ് ഫുഡ് ഒഴിവാക്കി പോഷകഗുണമുള്ള പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.പഴങ്ങളിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ.  അതിലൊന്നാണ് മധുരവും പുളിയുമൊക്കെയുള്ള ഓറഞ്ച്. ഓറഞ്ചിന് എത്രമാത്രം ഗുണമുണ്ടോ അത്രമാത്രം ഗുണമാണ് ഓറഞ്ചിന്റെ തൊലിയ്ക്കുള്ളതും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Beetroot Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും ബീറ്റ്റൂട്ട് കഴിക്കരുത്!


ഓറഞ്ച് തൊലിയുടെ അടിപൊളി ഗുണങ്ങൾ അറിയാം... 


1. പ്രതിരോധശേഷി വർധിപ്പിക്കും (Immunity will be boosted)


പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഓറഞ്ച് തൊലിയിലുണ്ട്. കൊറോണ വൈറസിന്റെ കാലഘട്ടത്തിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഓറഞ്ച് തൊലി പലർക്കും ഉപകാരപ്പെട്ട ഒന്നാണ്.  ചൂടുവെള്ളത്തിൽ കഴുകിയ ശേഷം ഓറഞ്ച് തൊലി നിങ്ങൾക്ക് കഴിക്കാംവുന്നതാണ്.  ചിലർക്ക് ഇതിനെ  പഞ്ചസാരയും നാരങ്ങയും ചേർത്ത് കഴിക്കാനാണ് ഇഷ്ടം.


2. ചർമ്മത്തിന് നല്ലത് (Good for the skin)


ഓറഞ്ച് തൊലി നമ്മുടെ ചർമ്മത്തിന് ശരിക്കും ഒരു അനുഗ്രഹാം തന്നെയാണ്. നിങ്ങളുടെ ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ ഓറഞ്ച് തൊലി വളരെ നല്ലതാണ്.  അതായത് ഓറഞ്ച് തൊലിയുടെ പൊടി തേനിൽ കലർത്തി പേസ്റ്റ് തയ്യാറാക്കി മുഖത്ത് പുരട്ടുന്നത് നിങ്ങളുടെ മുഖത്തെ എണ്ണമയം നീക്കി മുഖത്തിന് തിളക്കം ഉണ്ടാക്കുകയും പാടുകൾ മാറ്റുകയും ചെയ്യും.


Also Read: Viral Video: ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുന്ന പെരുമ്പാമ്പ്..! അപൂർവ്വ വീഡിയോ വൈറലാകുന്നു! 


 


3. ഹെയർ കണ്ടീഷണർ (Hair Conditioner)


വിപണിയിൽ നിന്നുള്ള വിലകൂടിയതും കെമിക്കൽ സമ്പുഷ്ടവുമായ കണ്ടീഷണറുകളാണ് നമ്മൾ പലപ്പോഴും ഉപയോഗിക്കാറുള്ളത് അല്ലെ. 
എന്നാൽ നിങ്ങൾക്കറിയാമോ ഓറഞ്ച് തൊലി ഇതിനും നല്ലതാണെന്നത്. ഓറഞ്ച് തൊലിയിൽ ക്ലെൻസിംഗ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഇത് മുടിക്ക് വളരെ നല്ലതാണ്.  ഇതിനായി ഓറഞ്ച് തൊലി ഉണക്കി പൊടിച്ചെടുക്കുക അതിൽ തേൻ ചേർത്ത ശേഷം തലയിൽ പുരട്ടുക. കുറച്ചു കഴിഞ്ഞു മുടി കഴുകിയാൽ മതി ശരിക്കും മുടി മിന്നി തിളങ്ങും.


4. നല്ല ഉറക്കത്തിന് ഗുണകരം (Helpful in sleep)  


നിങ്ങൾക്ക് ശാന്തമായ ഉറക്കം ലഭിക്കുന്നില്ലെങ്കിൽ ഓറഞ്ച് തൊലി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച ശേഷം കുടിക്കുക. ഇത് പതിവായി ചെയ്താൽ രാത്രിയിൽ നല്ല ഉറക്കം ലഭിക്കും.


Also Read: Viral Video:'കിങ് കോബ്ര ഷൂ' ധരിച്ചിറങ്ങി... പിന്നെ സംഭവിച്ചത്..! 


5. താരനിൽ നിന്നും മോചനം (Freedom from dandruff)


മുടിയിൽ താരൻ ഉണ്ടാകുന്നത് ശരിക്കും നാണക്കേടുള്ള കാര്യമാണ് അല്ലെ.  അത്തരം ഒരു സാഹചര്യത്തിൽ നിങ്ങൾ ഓറഞ്ച് തൊലി ഉണക്കി പൊടിച്ച ശേഷം അതിൽ വെളിച്ചെണ്ണ ചേർത്ത് മിക്‌സ് ചെയ്യുക.  ശഷം  ഈ മിശ്രിതം മുടിയിൽ പുരട്ടുന്നത്തിലൂടെ താരനെ അകറ്റാൻ കഴിയും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.