Karkidakam 2021: കര്‍ക്കിടക മാസത്തില്‍ നാം ദേഹരക്ഷയ്ക്കായി തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് കര്‍ക്കടകക്കഞ്ഞിയെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. പോഷക ഗുണങ്ങള്‍ ഏറെയുള്ള കര്‍ക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മാത്രമല്ല നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കുന്നു. ഈ കർക്കിടക കഞ്ഞി അഥവാ ഔഷധ കഞ്ഞി ഏതു കാലത്തും കുടിക്കാമെങ്കിലും അത് കര്‍ക്കടകത്തില്‍ കുടിക്കുമ്പോഴുള്ള ഗുണം ഒന്നുവരെ തന്നെയാണ്.


Also Read: Warm Water Benefits: ദിവസവും വെറും വയറ്റിൽ ചൂടുവെള്ളം കുടിക്കുക, ഈ രോഗങ്ങൾ പമ്പകടക്കും!


കഞ്ഞി കുടിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്നുപറയുന്നത് ആ ദിവസങ്ങളില്‍ നിര്‍ബന്ധമായും പഥ്യം പാലിക്കണം എന്നതാണ്.  കൂടുതലും ചായ, ഇറച്ചി, മീന്‍, മദ്യപാനം, സിഗരറ്റു വലി, തുടങ്ങിയവ ഒഴിവാക്കണം.



ഇതൊക്കെ ഒഴിവാക്കിയാൽ മാത്രമേ നിങ്ങൾ കഷ്ടപ്പെട്ട് ഔഷധകഞ്ഞിയുണ്ടാക്കി കുടിച്ചിട്ട് ഗുണം ഉണ്ടാകൂ.  കർക്കിടക കഞ്ഞിയിൽ പ്രധാനം ഞവര അരിയാണ്.  ഒപ്പം ഉലുവ, ജീരകം, ആശാളി അങ്ങനെ രോഗ പ്രതിരോധ ശേഷിയും ആരോഗ്യവും വര്‍ധിപ്പിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം ഔഷധ കഞ്ഞി ഉണ്ടാക്കുമ്പോൾ ചേര്‍ക്കാറുണ്ട്.


Also Read: Benefits of Fenugreek Tea: കൊഴുപ്പും ശരീരഭാരവും കുറയ്ക്കണോ, ഉലുവ ചായ ശീലിച്ചോളൂ


കര്‍ക്കടക കഞ്ഞിക്ക് ആവശ്യമുള്ള സാധനങ്ങള്‍  എന്തൊക്കെയെന്ന് അറിയാം (Ingredients for Karkkidaka kanji)


ഉണക്കലരി- അരക്കപ്പ് 
കടുക്- 1 ടീസ്പൂൺ 
എള്ള്- 1 ടീസ്പൂണ്‍
ഉലുവ- 1 ടീസ്പൂണ്‍
ജീരകം- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- കാൽ ടേബിള്‍സ്പൂണ്‍
തേങ്ങാപ്പാല്‍- ഒരു തേങ്ങയുടെ പകുതി 
മാവില- 5 എണ്ണം
പ്ലാവില- 4 എണ്ണം
ഉപ്പ് ആവശ്യത്തിന് മാത്രം 


ഔഷധ കഞ്ഞി തയ്യാറാക്കുന്ന വിധം


ആദ്യമായി അരി നല്ലതുപോലെ കഴുകിയതിനു ശേഷം 30 മിനുട്ട് കുതിര്‍ക്കാന്‍ വയ്ക്കണം. അതിനു ശേഷം കടുക്, എള്ള്, ഉലുവ, ജീരകം എന്നിവ കഴുകി 30 മിനിറ്റ് വെള്ളത്തില്‍ ഇട്ടുവയ്ക്കണം. മുപ്പതു മിനിറ്റ് കഴിഞ്ഞതിനു ശേഷം കടുക്, ഉലുവ, ജീരകം എന്നിവ മിക്‌സിയില്‍ നന്നായി അരച്ച് പേസ്റ്റ് രൂപത്തിൽ എടുക്കുക.


Also Read: Cumin Benefits: ജീരകം പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കുന്നതിലും സൂപ്പർ


അതിനു ശേഷം ഒരു മണ്‍കലം കഴുകിയെടുത്ത് അതിൽ കുതിർക്കാൻ വച്ചിരിക്കുന്ന അരി കഴുകിയശേഷം ഇട്ടു കൊടുക്കാം. ഇതിലേക്ക് അരച്ചുവച്ചിരിക്കുന്ന കടുക് ഉലുവ ജീരകം പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക.


ഇതിൽ കുറച്ച് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വച്ചിരിക്കുന്ന മാവിന്റെയും പ്ലാവിന്റെയും ഇലകള്‍ കൂടി മുറിച്ച് ഇട്ടുകൊടുക്കുക. ശേഷം ആവശ്യത്തിനുള്ള വെള്ളവും ചേര്‍ത്ത് കഞ്ഞി വേവിച്ചെടുക്കാം. കഞ്ഞി വെന്തതിനുശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് ചെറുതീയില്‍ അഞ്ചു മിനിറ്റു കൂടി വേവിച്ചെടുക്കുക. ഇതാ കർക്കിടക കഞ്ഞി അഥവാ ഔഷധ കഞ്ഞി റെഡി..


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക