Custard Apple Benefits: നമ്മുടെ നാട്ടില്‍ ആത്തപ്പഴം അല്ലെങ്കില്‍  സീതപ്പഴം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴം രുചിയില്‍ മാത്രമല്ല ഗുണത്തിലും കേമനാണ്.  . പ്രതിരോധശേഷിക്കും ശരീരത്തിന്‍റെ ആരോഗ്യത്തിനും മികച്ചതാണ് കസ്റ്റാര്‍ഡ് ആപ്പിള്‍ എന്നറിയപ്പെടുന്ന സീതപ്പഴം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയില്‍ മുന്‍ നിരയില്‍ ഉള്ളതാണ്.  പുഡിംഗ് പോലുള്ള ഉൾഭാഗമുള്ളതിനാലാവണം കസ്റ്റാർഡ് ആപ്പിൾ എന്ന പേര് ഈ പഴത്തിന് ലഭിച്ചത്. 


നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഈ അസാധാരണ പഴം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും വീക്കം കുറയ്ക്കാനും കണ്ണിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കസ്റ്റാർഡ് ആപ്പിൾ മെറ്റബോളിസത്തെ കൂടുതല്‍ വേഗത്തിലാക്കുകയും ഭക്ഷണത്തെ ഊർജമാക്കി മാറ്റുകയും ചെയ്യുന്നു. കൂടാതെ, ഈ പഴത്തിലെ സമൃദ്ധമായ പോഷക നാരുകൾ വിശപ്പ് ശമിപ്പിക്കുന്നു, ദഹന പ്രക്രിയ  വേഗത്തിലാക്കാനും സഹായിയ്ക്കുന്നു.  


Also Read:  Health Tips: ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് പാടില്ല


സീതപ്പഴം  അല്ലെങ്കിൽ കസ്റ്റാർഡ് ആപ്പിളിന്‍റെ  ആരോഗ്യ ഗുണങ്ങൾ അറിയാം  


സീതപ്പഴം അൾസർ സുഖപ്പെടുത്തുകയും അസിഡിറ്റി തടയുകയും ചെയ്യുന്നു. വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും  കൊണ്ട് സമ്പുഷ്ടമായ സീതപ്പഴം ശരീരത്തിന്‍റെ പ്രതിരോധശേഷി കൂട്ടാനും  സഹായിക്കും


കണ്ണിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യം മെച്ചപ്പെടുത്താൻ  സീതപ്പഴം മികച്ചതാണ്.  സീതപ്പഴത്തില്‍ ധാരാളം ഇരുമ്പ്  അടങ്ങിയിട്ടുണ്ട്. അതിനാല്‍  ഇവ വിളര്‍ച്ചയുള്ളവര്‍ക്ക് കഴിക്കാവുന്ന മികച്ച പഴവര്‍ഗമാണ്.  


Also Read:  Body Weight Control: ശരീരഭാരം കൂളായി നിയന്ത്രിക്കാം, ഈ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കിയാല്‍ മതി...!!


അറിയപ്പെടുന്ന ഏത് ലിക്വിഡ് ഫൗണ്ടേഷനേക്കാളും മികച്ച ചർമ്മത്തിന് നിറം നൽകുന്ന മൈക്രോ ന്യൂട്രിയന്റുകൾ സീതപ്പഴത്തിലുണ്ട്.  എച്ച്ബി ലെവൽ മെച്ചപ്പെടുത്താൻ സീതപ്പഴം സഹായിക്കുന്നു


സീതപ്പഴത്തില്‍ ബയോ ആക്റ്റീവ് തന്മാത്രകൾ ഉണ്ട്, അത് ആൻറി ഒബെസോജെനിക്, ആന്റി ഡയബറ്റിസ്, ആൻറി കാൻസർ ഗുണങ്ങൾ പ്രദർശിപ്പിക്കുന്നു.  ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് ക്രമപ്പെടുത്തുന്നു.  പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും  അടങ്ങിയിട്ടുള്ളതിനാൽ  ഹൃദയത്തിന്‍റെ ആരോഗ്യത്തിനും സീതപ്പഴം നല്ലതാണ്


ഫൈബര്‍ ധാരാളം അടങ്ങിയ സീതപ്പഴം മലബന്ധം അകറ്റാനും ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സഹായിക്കും.  കലോറി കുറഞ്ഞ സീതപ്പഴം ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 


നിങ്ങൾ ലാക്ടോസ് ഇൻടോളറൻസ് ഉള്ളവരാണോ അതോ പരിപൂര്‍ണ്ണ സസ്യാഹാരിയാണോ? എങ്കില്‍ പാലിനും പാലുത്പന്നങ്ങള്‍ക്കും  പകരമായി നിങ്ങള്‍ക്ക് യാതൊരു ഭയവും കൂടാതെ സന്തോഷത്തോടെ കഴിയ്ക്കാവുന്ന ഫലമാണ്  സീതപ്പഴം..!!



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.