Health Tips: ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് പാടില്ല

തൈര് എല്ലാവര്‍ക്കും ഇഷ്ടമാണ്.  തൈര്, മോര് എന്നിവ നമ്മുടെ  ഭക്ഷണത്തില്‍  ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

Written by - Zee Malayalam News Desk | Last Updated : Oct 4, 2022, 09:53 PM IST
  • ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കാന്‍ പാടില്ല. ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും
Health Tips: ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് പാടില്ല

Health Tips: തൈര് എല്ലാവര്‍ക്കും ഇഷ്ടമാണ്.  തൈര്, മോര് എന്നിവ നമ്മുടെ  ഭക്ഷണത്തില്‍  ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

ഏറെ പോഷക സമ്പന്നമാണ് തൈര് എന്ന് നമുക്കറിയാം.  കാല്‍സ്യം, വിറ്റമിന്‍ ബി - 2, വിറ്റമിന്‍ -ബി 12, മഗ്നീഷ്യം, പൊട്ടാസ്യം ഇവയെല്ലാം ധാരാളം അടങ്ങിയ തൈര് ദഹനത്തിനും നല്ലതാണ്.   

എന്നാല്‍, തൈരിനെ സംബന്ധിക്കുന്ന ഒരു സുപ്രധാന കാര്യം നിങ്ങള്‍ക്കറിയുമോ?  അതായത് ചില ഭക്ഷണങ്ങളോടൊപ്പം തൈര് കഴിക്കാന്‍ പാടില്ല.  ഈ ഭക്ഷണങ്ങള്‍ക്കൊപ്പം തൈര് കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും. 

Also Read:  Lady Finger Benefit: വെണ്ടയ്ക്ക കഴിച്ചാല്‍ ലഭിക്കും അതിശയകരമായ ഗുണങ്ങൾ

തൈരിനോപ്പം കഴിച്ചാല്‍ ദോഷം ചെയ്യുന്ന  അത്തരം   ആഹാര പദാര്‍ത്ഥങ്ങള്‍ ഏതാണ് എന്ന് നോക്കാം  

മത്സ്യത്തിനൊപ്പം തൈര് പാടില്ല 
മത്സ്യത്തിനൊപ്പം തൈര് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യും. അതായത് പ്രോട്ടീന്‍ ധാരാളം അടങ്ങിയ രണ്ടു ഭക്ഷണ പദാര്‍ത്ഥങ്ങള്‍  ഒരുമിച്ചു കഴിയ്ക്കാന്‍ പാടില്ല.  സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീനും മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കാമെങ്കിലും രണ്ടു സസ്യത്തില്‍ നിന്നുള്ള പ്രോട്ടീനും രണ്ടു മൃഗങ്ങളില്‍ നിന്നുള്ള പ്രോട്ടീനും ഒരുമിച്ചു കഴിക്കരുത്. തൈര് മൃഗത്തിന്‍റെ പാലില്‍ നിന്നാണ് കിട്ടുന്നത്. മത്സ്യവും ഒരു നോണ്‍ വെജിറ്റേറിയന്‍ പ്രോട്ടീന്‍ ഉറവിടമാണ്. ഇത് ദഹനക്കേടിനും ഉദരപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

മാങ്ങയും  തൈരും തമ്മില്‍ ചേരില്ല... 
ആയുര്‍വേദമനുസരിച്ച് മാങ്ങയും തൈരും വിരുദ്ധാഹാരമാണ്. അതായത് ഇവയുടെ പ്രകൃതി വ്യത്യസ്തമാണ്. മാങ്ങയും  തൈരും  ശരീരത്തില്‍  ഒരേസമയം, ചൂടും തണുപ്പും ഉണ്ടാക്കും. ഇത്,  ചര്‍മ്മപ്രശ്‌നങ്ങള്‍ക്കും ശരീരത്തില്‍ വിഷാംശം ഉണ്ടാകാനും കാരണമാകും.

പാലും തൈരും ഒരിയ്ക്കലും ഒന്നിച്ച് വേണ്ട
പാലും തൈരും മൃഗങ്ങളില്‍ നിന്നും ലഭിക്കുന്ന രണ്ട് പ്രോട്ടീനുകളുടെ ഉറവിടങ്ങളാണ് . അതുകൊണ്ടു ഇവ ഒരുമിച്ചു ഉപയോഗിക്കരുത്. പാലും തൈരും ഒരുമിച്ചു കഴിച്ചാല്‍ ഉദര സംബന്ധമായ  പ്രശ്നങ്ങള്‍,  ഡയേറിയ, അസിഡിറ്റി, വായുകോപം  എന്നിവയ്ക്ക് വഴിതെളിക്കും.  

എണ്ണമയമുള്ള ഭക്ഷണങ്ങള്‍
ധാരാളം നെയ്യ് ചേര്‍ത്ത പറാട്ട തൈരിനൊപ്പം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ എണ്ണമയമുള്ള ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ ഇവയോടൊപ്പം തൈര് ചേരുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കും.  

ഉഴുന്നു പരിപ്പ്
ഉഴുന്നിനൊപ്പം തൈര് കഴിക്കരുത്. ഇത് ദഹനക്കേടിനു കാരണമാകും ഇത് അസിഡിറ്റി , ഗ്യാസ്ട്രബിള്‍, ഡയേറിയ ഇവയ്ക്കു കാരണമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News