ആരോ​ഗ്യത്തിന് ഏറ്റവും ​ഗുണകരമായവയാണ് പഴങ്ങൾ. വിപണിയിൽ പല തരം പഴങ്ങൾ ലഭ്യമാണ്. പ്രത്യേകിച്ച് പേരക്ക ആരോഗ്യത്തിന് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രുചികരവും ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാൽ സമ്പുഷ്‌ടവുമാണ് പേരയ്ക്ക.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായഭേദമന്യേ ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു രോ​ഗമായി പ്രമേഹം മാറിക്കഴിഞ്ഞു. പഴങ്ങൾ പ്രമേഹ രോ​ഗികൾക്ക് കഴിക്കാൻ സാധിക്കുമോ എന്ന സംശയം പലർക്കുമുണ്ട്. എന്നാൽ, പേരയ്ക്ക പ്രമേഹ രോഗികൾക്കുള്ള അനുഗ്രഹമാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പേരയ്ക്കയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 


ALSO READ: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ? ഈ പാനീയങ്ങൾ ഒഴിവാക്കുക


പേരക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ ധാരാളം പോഷകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികൾക്കും ഈ പഴം ഏറെ ഗുണകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിന് പിന്നാലെയാണ് പല ആരോഗ്യ പ്രശ്നങ്ങളും തലപൊക്കാൻ ആരംഭിക്കുന്നത്. പ്രമേഹ രോഗികൾക്ക് രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വളരെ പ്രധാനമാണ്. അതുകൊണ്ട് ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. 


പ്രമേഹ രോഗികൾ ഭക്ഷണത്തിൽ പേരയ്ക്ക ഉൾപ്പെടുത്തണം. പേരയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. ഇത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കൂടാതെ വിറ്റാമിൻ സി, ലൈക്കോപീൻ, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ എന്നിവയാൽ സമ്പന്നമാണ് പേരക്ക. പേരക്കയിലെ നാരുകൾ വയർ ശുചിയാക്കാനും സഹായിക്കുന്നു. ഇതുമൂലം രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണവിധേയമാകും.


ഇരുമ്പ്, നാരുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് പേരയ്ക്ക. ഈ ഗുണങ്ങളെല്ലാം ടൈപ്പ് 2 പ്രമേഹ രോഗികൾക്ക് ഗുണം ചെയ്യും. പേരയ്ക്കയിൽ നാരുകൾ കൂടുതലാണ്. ഇത് കാരണം വയർ നിറഞ്ഞ പ്രതീതി ഉളവാക്കുകയും വിശപ്പ് അകറ്റുകയും ചെയ്യുന്നു. ശരീരഭാരം നിയന്ത്രണത്തിലായാൽ പ്രമേഹം നിയന്ത്രിക്കുന്നതും എളുപ്പമാകും. പേരയ്ക്കയിൽ കലോറിയും ഫൈബർ അടങ്ങിയിട്ടുള്ളതിനാലാണ് വിശപ്പ് കുറഞ്ഞതായി തോന്നുന്നത്. ഇത് മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പേരക്ക കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.


(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.