Tomato Side effects: തക്കാളി അധികം കഴിച്ചാൽ ദോഷങ്ങൾ നിരവധി, അറിയാത്തവർക്കായി
തക്കാളി അമിതമായി കഴിച്ചാൽ വയറുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്
Tomato Side effects: തക്കാളി കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിൽ ഗുണം ചെയ്യും എന്നാണ് പൊതുവായി വിലയിരുത്തുന്നത്.തക്കാളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിനും പ്രതിരോധശേഷിക്കും അത്യന്താപേക്ഷിതമാണ്.എന്നാൽ അധികമായാൽ അമൃതും വിഷം എന്ന് പറയും പോലെ തക്കാളിക്കും നിരവധി പാർശ്വഫലങ്ങളുണ്ട്.
goodhealthall.com-ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം തക്കാളി അമിതമായി കഴിച്ചാൽ വയറുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. അസിഡിറ്റി മുതൽ നിരവധി പ്രശ്നങ്ങൾ ഇതിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
ALSO READ: Migraine Remedies: മൈഗ്രേൻ കുറയ്ക്കാനുള്ള വഴികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും
തക്കാളിയിലെ മാസ്റ്റർ ആസിഡും സിട്രിക് ആസിഡും തക്കാളിയെ അസിഡിക് സ്വഭാവമുള്ളതായി മാറുന്നു. ഇത് അമിതമായി കഴിക്കുന്നത് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാവും. അതേസമയം അധികമായി തക്കാളി കഴിച്ചാൽ ചിലപ്പോൾ ചുണങ്ങ് പോലുള്ള ത്വക്ക് സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും എന്നും പഠനത്തിലുണ്ട്.
തക്കാളി അമിതമായി കഴിക്കുന്നത് നമ്മുടെ വൃക്കകൾക്കും സുരക്ഷിതമല്ല. ഇത് വൃക്കയിലെ കല്ലിന് കാരണമാകും എന്നും പഠനങ്ങളിലുണ്ട്. സന്ധി വേദന, വീക്കം, ആർത്രൈറ്റിസ് എന്നിവക്കും തക്കാളിയുടെ അമിതമായ ഉപയോഗം കാരണമാവും. രോഗികളാണെങ്കിൽ അവരിൽ അസുഖം മൂർച്ഛിക്കാനും ഇത് കാരണമാവും.
Also Read: Mouth Ulcer Remedys:വായിലെ മുറിവ് ക്യാൻസറാകില്ല; പക്ഷെ മറ്റൊരു വലിയ പ്രശ്നമുണ്ട്
നിങ്ങൾ കൂടുതൽ സെൻസിറ്റീവ് ആണെങ്കിൽ, ഇത് കഴിക്കുന്നത് വയറിളക്കത്തിനും കാരണമാകും.ദഹനവുമായി ബന്ധപ്പെട്ട മറ്റ് ചില ലക്ഷണങ്ങളായ വയറുവേദന, വയറ് കമ്പിക്കൽ മുതലായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...