എല്ലാ വീട്ടിലും ദിവസേന പാകം ചെയ്യുന്ന ഒന്നാണ് ചോറ്. പല വീടുകളിലും അരി പല തരത്തിലാണ് ഉപയോഗിക്കുന്നത്. എന്നാൽ പലപ്പോഴും ചോറുണ്ടാക്കിയ ശേഷം ഭൂരിഭാ​ഗം ആളുകളും അതിന്റെ വെള്ളം അഥവാ കഞ്ഞിവെള്ളം കളയാറാണ് പതിവ്. എന്നാൽ ഇക്കാര്യങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇനി ഈ തെറ്റ് ആവർത്തിക്കില്ല. കാരണം കഞ്ഞിവെള്ളം ശരീരത്തിന് ഔഷധം പോലെ പ്രവർത്തിക്കുമെന്ന കാര്യം പലർക്കും അറിയില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രോട്ടീൻ, ഫൈബർ ആന്റിഓക്‌സിഡന്റുകൾ, ഡയറ്ററി ഫൈബർ, സിങ്ക്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പുഷ്ടമാണ് അരി. അരി വെള്ളത്തിൽ പാകം ചെയ്യുമ്പോൾ അരിയിലെ ഈ ഗുണങ്ങൾ വെള്ളത്തിനും ലഭിക്കും. അതിനാൽ നിങ്ങൾ കഞ്ഞിവെള്ളം കുടിച്ചാൽ അത് നിങ്ങൾക്ക് ധാരാളം ആരോ​ഗ്യ ഗുണങ്ങൾ നൽകും. അവ എന്തൊക്കെയാണെന്ന് നോക്കാം.


ALSO READ: പുരുഷന്മാര്‍ ഈന്തപ്പഴം ധാരാളം കഴിയ്ക്കണം, കാരണമറിയാം


1. അരിയിൽ നാരുകൾ, വിറ്റാമിനുകൾ, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ കഞ്ഞിവെള്ളം പതിവായി കുടിക്കുകയാണെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണവിധേയമാകും. 


2. വയറിളക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവർക്ക് കഞ്ഞിവെള്ളം പരിഹാരമേകും. ചെറുചൂടുള്ള കഞ്ഞിവെള്ളം കുടിക്കുന്നത് ബലഹീനതയും ക്ഷീണവും മാറ്റുന്നു. ഇതിന് പുറമെ വയറിളക്കത്തിൽ നിന്ന് മോചനം നൽകുകയും ചെയ്യുന്നു.  


3. കഞ്ഞിവെള്ളത്തിൽ ഉള്ളിൽ നിന്ന് മുടിയെ ശക്തിപ്പെടുത്തുന്ന ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. കഞ്ഞിവെള്ളം മുടിയുടെ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു.  


4. നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധിയാണ് കഞ്ഞിവെള്ളം.  


5. കഞ്ഞിവെള്ളം നാരുകളാൽ സമ്പുഷ്ടമായതിനാൽ വയർ കൂടുതൽ നേരം നിറഞ്ഞുനിൽക്കുന്നതായി അനുഭവപ്പെടും. ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു. ഒപ്പം മലബന്ധം എന്ന പ്രശ്നവും ഇല്ലാതാകുന്നു. 


(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.