നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ മാനസികാരോഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചില ഭക്ഷണങ്ങൾ തലച്ചോറിന്റെ ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുമെങ്കിലും ചില ഭക്ഷണങ്ങൾ തലച്ചോറിന്റെ ആരോ​ഗ്യത്തെയും വൈജ്ഞാനിക കഴിവുകളെയും മെച്ചപ്പെടുത്താൻ സഹായിക്കും. കൊംബുച്ച, കിംചി, കെഫിർ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ തലച്ചോറിന് നല്ലതാണെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുളിപ്പിച്ച ഭക്ഷണങ്ങൾ തലച്ചോറിന് എങ്ങനെ ഗുണം ചെയ്യും?


നാഡീകോശങ്ങൾക്കിടയിൽ സന്ദേശങ്ങൾ എത്തിക്കുന്ന സെറോടോണിൻ എന്ന രാസവസ്തുവിന്റെ ഉൽപാദനത്തിന് ആവശ്യമായ ട്രിപ്റ്റോഫാൻ എന്ന അമിനോ ആസിഡ് പുളിപ്പിച്ച ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ട്. മാനസികാവസ്ഥ, ഓർമ്മ, ഉറക്കം, ദഹനം, മുറിവ് ഉണക്കൽ, അസ്ഥികളുടെ ആരോഗ്യം, രക്തം കട്ടപിടിക്കൽ എന്നിവയുൾപ്പെടെ തലച്ചോറിന്റെയും ശരീരത്തിന്റെയും വിവിധ പ്രവർത്തനങ്ങളിൽ സെറോടോണിൻ പ്രധാന പങ്കുവഹിക്കുന്നു. കൂടാതെ, പുളിപ്പിച്ച ഭക്ഷണങ്ങളിൽ മറ്റ് മസ്തിഷ്ക സന്ദേശവാഹകർ (ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നറിയപ്പെടുന്നു) ഉണ്ടാകാം. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് മസ്തിഷ്ക ആരോഗ്യത്തിന് വിവിധ ഹ്രസ്വ-ദീർഘകാല ഫലങ്ങൾ നൽകുമെന്നും സമ്മർദ്ദം കുറയ്ക്കുന്നതിന് സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.


നിങ്ങളുടെ തലച്ചോറിന് ​ഗുണം ചെയ്യുന്ന മികച്ച പുളിപ്പിച്ച ഭക്ഷണങ്ങൾ


അയർലണ്ടിലെ യൂണിവേഴ്സിറ്റി കോളേജ് കോർക്കിലെ എപിസി മൈക്രോബയോമിൽ നിന്നുള്ള ഒരു ഗവേഷക സംഘം തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള ഒരു പഠനം നടത്തി. ലോകമെമ്പാടുമുള്ള 200-ലധികം പുളിപ്പിച്ച ഭക്ഷണങ്ങളെക്കുറിച്ച് അവർ പഠനം നടത്തുന്നുണ്ട്. മിക്കവാറും എല്ലാ പുളിപ്പിച്ച ഭക്ഷണങ്ങൾക്കും കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനുള്ള കഴിവുണ്ടെന്ന് പഠനത്തിന്റെ പ്രാഥമിക ഫലങ്ങൾ കാണിക്കുന്നു.


പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും


വില്യം ആൻഡ് മേരി എന്നീ ​ഗവേഷകരുടെ നേതൃത്വത്തിൽ 2015-ൽ നടത്തിയ ഒരു പഠനത്തിൽ, കൂടുതൽ പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്ന ആളുകളിൽ ഉത്കണ്ഠയുടെ ലക്ഷണങ്ങൾ കുറയുന്നതായി കണ്ടെത്തി. ഉത്കണ്ഠാരോ​ഗത്തിൻ ജനിതക അപകടഘടകം ഉള്ളവരിലും ഇത് ​ഗുണം ചെയ്യുന്നു. സൈക്യാട്രി റിസർച്ച് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, പുളിപ്പിച്ച ഭക്ഷണങ്ങളിലെ പ്രോബയോട്ടിക്കുകൾ കുടൽ പരിതസ്ഥിതിയിൽ അനുകൂലമായ മാറ്റങ്ങൾക്ക് കാരണമായേക്കാമെന്ന് അഭിപ്രായപ്പെടുന്നു.


പുളിപ്പിച്ച ഭക്ഷണങ്ങൾ അടങ്ങിയ ഭക്ഷണക്രമം വീക്കം കുറയ്ക്കുന്നു


സ്റ്റാൻഫോർഡ് സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ മറ്റൊരു പഠനത്തിൽ, പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുടൽ സൂക്ഷ്മാണുക്കളുടെ വൈവിധ്യം വർധിക്കുന്നതിനും വീക്കം മൂലമുള്ള തന്മാത്രാ ലക്ഷണങ്ങൾ കുറയ്ക്കുന്നതുമായി കണ്ടെത്തി. തൈര്, കെഫീർ, പുളിപ്പിച്ച കോട്ടേജ് ചീസ്, കിംചി, മറ്റ് പുളിപ്പിച്ച പച്ചക്കറികൾ, വെജിറ്റബിൾ ബ്രൈൻ പാനീയങ്ങൾ, കൊംബുച്ച ടീ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങൾ ആരോ​ഗ്യത്തിന് നല്ലതാണ്.


പുളിപ്പിച്ച ഭക്ഷണങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു


പുളിപ്പിച്ച ഭക്ഷണങ്ങളിൽ ലാക്റ്റിക് ആസിഡ് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനനാളത്തിൽ ആസിഡ് ഉത്പാദിപ്പിക്കുന്നു. ഈ ആസിഡ് HCA3 റിസപ്റ്ററുകളുമായി ചേരുന്നു, രോഗപ്രതിരോധ കോശങ്ങളിൽ കാണപ്പെടുന്ന പ്രോട്ടീനുകൾ നിർമിക്കുന്നു, ഇത് രോ​ഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ചില പുളിപ്പിച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്നും ഇത് അണുബാധ പിടിപെടാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.