മറ്റു ചിക്കൻ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിനിടയിൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ
മറ്റു ചിക്കൻ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിനിടയിൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ.
ചിക്കൻ കറിയിൽ (Chicken Curry) ഒരുപാട് വെറൈറ്റികൾ ഉണ്ടെങ്കിലും നല്ല എരിവുളള നാടൻ വറുത്തരച്ചകോഴിക്കറിയുടെ സ്വാദ് ഒന്നു വേറെ തന്നെയാ. ചോറിന്റെയും ചപ്പാത്തിയുടേയും ഇടിയപ്പത്തിന്റെയും കൂടെ കഴിക്കാൻ പറ്റിയ കിടിലൻ കോമ്പിനേഷനാണിത്. മറ്റു ചിക്കൻ സ്റ്റൈലുകൾ പരീക്ഷിക്കുന്നതിനിടയിൽ ഇതൊന്ന് ട്രൈ ചെയ്ത് നോക്കൂ.
ആദ്യം തേങ്ങ വറുത്തരക്കാനായി ഒരു പാനിൽ മൂന്ന് സ്പൂൺ പൊടിക്കാത്ത മല്ലി, രണ്ട് ചെറിയ പട്ട, 3 ഗ്രാമ്പൂ, 3 ഏലക്കാ, നാല് സ്പൂൺ കുരുമുളക് എന്നിവ മീഡിയം ഫ്ലെയിമിൽ നന്നായി ചൂടാക്കുക. ഏകദേശം ചൂടായി വന്നാൽ ഒരു കപ്പ് തേങ്ങ, 6-7 ചെറിയുളളി, 7-8 വെളുത്തുളളി, ഒരു പിടി കറിവേപ്പില, 4 പച്ചമുളക് എന്നിവ ചേർത്ത് ഇളക്കുക.
രണ്ട് മിനിറ്റിന് ശേഷം അൽപം വെളിച്ചെണ്ണ കൂടെ ചേർത്ത് നന്നായി വറുത്തെടുക്കുക. നിറം മാറി ഒരു നാടൻ മണം വന്നാൽ തീ ഓഫ് ചെയ്ത് ചെറു ചൂടിൽ വറുത്ത തേങ്ങ നന്നായി അരച്ചെടുക്കുക. ഇനി കറി വെക്കാനായി മൺകലമോ മറ്റേതെങ്കിലും പാത്രമോ എടുക്കുക. അതിലേക്ക് ആവശ്യത്തിന് വെളിച്ചണ്ണ ഒഴിച്ച് അതിൽ രണ്ട് സവാള അരിഞ്ഞത്, 1 ടീ സ്പൂൺ ഇഞ്ചി-വെളുത്തുളളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
Also Read: Health News: വേനൽക്കാലത്ത് ഓറഞ്ച് കഴിക്കുന്നതുകൊണ്ടുള്ള 5 മാന്ത്രിക ഗുണങ്ങൾ അറിയാം!
സവാളയുടെ നിറം മാറിയാൽ അതിലേക്ക് ഒന്നര ടീ സ്പൂൺ മുളക് പൊടി, അര ടീ സ്പൂൺ മഞ്ഞൾ പൊടി, 1 സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. രണ്ട് മിനിറ്റ് ഇളക്കിയ ശേഷം രണ്ട് തക്കാളി അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മിക്സ് ആയതിനു ശേഷം കഴുകി വൃത്തിയാക്കിയ ചിക്കൻ അതിലേക്ക് ചേർക്കുക. എന്നിട്ട് അൽപ നേരം ഒന്ന് അടച്ച് വെക്കുക. അതിന് ശേഷം വറുത്തരച്ച തേങ്ങ ചേർക്കുക.
ALSO READ: ചക്ക ഉണ്ണിയപ്പം,ചായക്കൊപ്പമൊരു കിടിലൻ സ്നാക്ക്
കൂടെ ആവശ്യത്തിന് ചൂട് വെള്ളം കൂടെ ഒഴിച്ച് 20-25 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. തീ ഓഫ് ചെയ്തതിനു ശേഷം 4-5 അരിഞ്ഞ ചെറിയുളളി, കുറച്ച് കറിവേപ്പില, രണ്ട് സ്പൂൺ തേങ്ങാ കൊത്ത് എന്നിവ വെളിച്ചെണ്ണയിലിട്ട് ഒന്ന് വഴറ്റി പാകമായ വറുത്തരച്ചചിക്കൻകറിലേക്ക് ഒഴിക്കുക. അടിപൊളി വറുത്തരച്ച ചിക്കൻ കറി തയ്യാർ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy