നേരിട്ട് ചർമത്തിൽ പുരട്ടുന്നത് ദോഷം ചെയ്യും; ചർമ്മ സംരക്ഷണത്തിന് നാരങ്ങ നീര് എങ്ങനെ ഉപയോഗിക്കണം?
Lemon juice: സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്ക് നാരങ്ങയുടെ നീര് നേരിട്ട് ഉപയോഗിക്കുന്നത് അലർജിയുണ്ടാക്കും.
നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ചെറുനാരങ്ങ. ചർമ്മത്തിന്റെയും മുടിയുടെയും പരിപാലനത്തിനായി ചെറുനാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാൽ നാരങ്ങ നീര് ചർമ്മത്തിൽ നേരിട്ട് ഉപയോഗിക്കുന്നത് ദോഷം ചെയ്യും. നാരങ്ങയുടെ ബ്ലീച്ചിങ് ഗുണമാണ് ചര്‍മ സൗന്ദര്യം വർധിക്കാൻ സഹായിക്കുന്നത്. ഇതിനാല്‍ തന്നെ ചര്‍മത്തിലോ മുടിയിലോ നാരങ്ങയുടെ നീര് നേരിട്ട് പുരട്ടുന്നത് ദോഷം ചെയ്യും. സെന്‍സിറ്റീവ് ചര്‍മമുള്ളവര്‍ക്ക് നാരങ്ങയുടെ നീര് നേരിട്ട് ഉപയോഗിക്കുന്നത് അലർജിയുണ്ടാക്കും. ചർമ്മത്തിലോ ശിരോചർമ്മത്തിലോ ഉപയോഗിക്കണമെന്നുള്ളവർ ഇത് നേരിട്ട് ഉപയോഗിക്കരുത്. നേര്‍പ്പിച്ച് ഉപയോഗിക്കണം.
താരന്‍ പോലുളള പ്രശ്‌നങ്ങള്‍ക്ക് പ്രതിവിധിയായും മുടിക്ക് തിളക്കം ലഭിക്കാനും തുടങ്ങി മുടിയുടെ പരിചരണത്തിനായി ശിരോ ചർമ്മത്തിൽ നാരങ്ങ നീര് പുരട്ടുന്നവരും ഉണ്ട്. നാരങ്ങയുടെ നീര് നേരിട്ട് ശിരോചര്‍മത്തില്‍ ഉപയോഗിക്കുന്നതും ദോഷമാണ്. ഇതിന്റെ ബ്ലീച്ചിങ് ഗുണം മുടിയെ വരണ്ടതാക്കുകയും മുടി പൊഴിയുന്നതിന് കാരണമാകുകയും ചെയ്യും.
ALSO READ: International Women's Health Day 2022: ആർത്തവദിനങ്ങൾ ആരോഗ്യകരമാക്കാം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
എന്നാൽ മറ്റ് ഉത്പന്നങ്ങളുടെ കൂടെ നാരങ്ങ നീര് ചേർക്കുന്നത് അത്രത്തോളം ദോഷം വരുത്തില്ല. വിവിധ ഉത്പന്നങ്ങളുടെ കൂട്ടുകളിൽ ചേർത്ത് ഉപയോഗിക്കുന്നത് അലർജിയിൽ നിന്ന് സംരക്ഷിക്കും. കുളിക്കുന്ന വെള്ളത്തിൽ ഉപ്പോ നാരങ്ങ നീരോ ചേർക്കുന്നത് ശരീരത്തിന് നല്ലതാണെന്ന് കരുതുന്നവരുണ്ട്. സെന്‍സിറ്റീവായ ചര്‍മത്തിന് ഇത് ദോഷം വരുത്തും. ഉപ്പും നാരങ്ങാനീരുമെല്ലാം ചര്‍മത്തെ കൂടുതല്‍ വരണ്ടതാക്കുന്ന ഉത്പന്നങ്ങളാണ്. അതിനാൽ ഇത്തരം പരീക്ഷണങ്ങൾക്ക് മുൻപ് അലർജി ടെസ്റ്റ് നടത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...