പേൻ ശല്യം ഒരു നിസ്സാര പ്രശ്നമല്ല, ഇത് എങ്ങനെ അകറ്റാം?
തല ചൊറിച്ചിലും പേൻ ശല്യവും നിസാരമായി കാണരുത് കാരണം ക്ഷീണം, തളർച്ച, ഉറക്കക്കുറവ് എന്നിവയ്ക്കെല്ലാം ഇത് കാരണമാണ്. ചൊറിച്ചിൽ ഉണ്ടാക്കുന്നതു മൂലം തലയിലെ ചർമ്മത്തിൽ പോറലുകൾ വീഴും
പേൻ ശല്യം ഒട്ടുമിക്ക ആളുകളെയും അസ്വസ്ഥതപ്പെടുത്തുന്ന ഒന്നാണ്. വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ ശല്യം ഉണ്ടാവുന്നത്. ഇത് ചെറിയകുട്ടികളിലാണ് കൂടുതലായും കാണപ്പെടുന്നത്. കാരണം കുട്ടികൾ ഇവിടെ പരസ്പരം ഇടപഴകുന്നത് വഴി പേൻ പെട്ടന്ന് പടരുന്നു. പേനുകളുടെ പ്രധാന ആഹാരം മനുഷ്യരുടെ തലയോട്ടിയിൽ നിന്നും കുടിക്കുന്ന രക്തമാണ്.
തല ചൊറിച്ചിലും പേൻ ശല്യവും നിസാരമായി കാണരുത് കാരണം ക്ഷീണം, തളർച്ച, ഉറക്കക്കുറവ് എന്നിവയ്ക്കെല്ലാം ഇത് കാരണമാണ്. ചൊറിച്ചിൽ ഉണ്ടാക്കുന്നതു മൂലം തലയിലെ ചർമ്മത്തിൽ പോറലുകൾ വീഴും. പേൻ ശല്യം അകറ്റാൻ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തന്നെയാണ് നല്ലത്. പേൻശല്യം ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ തലമുടിയുടെ പ്രശ്‌നത്തെ പരിഹരിക്കുന്നതിനായി ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ചൊറിച്ചിലും പേൻ ശല്യവും ഇല്ലാതാക്കാൻ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ നോക്കാം...
*തുളസിയില ദിവസവും തലയിൽ ചൂടുന്നതും പേൻ ശല്ല്യം കുറയ്ക്കും. തുളസിയുടെ നീര് തലയിൽ പുരട്ടുന്നതും നല്ലതാണ്.
*വെളിച്ചെണ്ണയിൽ കർപ്പൂരം ചേർത്ത് തലയോട്ടിയിലും തലമുടിയിലും പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് പേൻ ശല്യം കുറയ്ക്കും.
*വേപ്പ് വയമ്പ് എന്നിവ അരച്ച് തലയിൽ പുരട്ടുന്നതും പേൻശല്ല്യം ഒരു പരിധി വരെ ഇല്ലായ്മ ചെയ്യും.
* വേപ്പെണ്ണ ചെറുതായി ചൂടാക്കി മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം മുടി ചീകുക. ശേഷം ഏതെങ്കിലും ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകി വൃത്തിയാക്കുക.
* ഒരു രാത്രി മുഴുവൻ ബേബി ഓയിൽ തലയിൽ പുരട്ടി വെയ്ക്കുക . രാവിലെ മുടി നന്നായി ചീകുക. പേനുകളെ ഇങ്ങനെ നീക്കം ചെയ്യാൻ സാധിക്കും.
*കണ്ടീഷണറുമായി ബേക്കിംഗ് സോഡ യോജിപ്പിച്ച് തലയിൽ പുരട്ടുക. മുപ്പത് മിനിറ്റിന് ശേഷം മുടി നന്നായി ചീകി പേനുകളെ നീക്കി ഷാംപൂ ചെയ്ത് കഴുകി വൃത്തിയാക്കുക.
* നാലോ അഞ്ചോ തുള്ളി ടീ ട്രീ ഓയിൽ കുറച്ച് വെളിച്ചെണ്ണയുടെ കൂടെ ചേർക്കുക. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നന്നായി തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂർ വെച്ച ശേഷം മുടി നന്നായി ചീകുക.
*വെളുത്തുള്ളിയുടെ അല്ലികൾ ചതച്ച് അത് ചെറുനാരങ്ങാ നീരുമായി കലർത്തി തലയോട്ടിയിൽ പുരട്ടുക. അരമണിക്കൂറിന് ശേഷം തല മസ്സാജ് ചെയ്ത്, ഒരു ചീപ്പ് കൊണ്ട് ചീകുക. തുടർന്ന് ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ച് മുടി കഴുകി വൃത്തിയാക്കാം.
*മയോണൈസ് പേൻ ശല്യം ബാധിച്ച തലയിൽ നേരിട്ട് പുരട്ടുക, രാത്രിയിൽ ഷവർ ക്യാപ് ഉപയോഗിച്ച് മൂടി രാവിലെ തല കഴുകി പേനുകളെ നീക്കം ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...