ജലദോഷവും മൂക്കടപ്പും നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ? സീസണൽ രോ​ഗങ്ങളായ ജലദോഷവും ചുമയും ചികിത്സിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ വീട്ടുവൈദ്യങ്ങളിൽ ഒന്നാണ് ഔഷധസസ്യങ്ങളും സുഗന്ധദ്രവ്യങ്ങളും. കുരുമുളക്, മഞ്ഞൾ, തുളസി മുതലായവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ഓക്‌സിഡന്റ്, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും വിവിധ ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം നേടാനും സഹായിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്തരത്തിൽ വിവിധ രോ​ഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്ന ഔഷധങ്ങളിൽ ഒന്നാണ് തിപ്പലി അഥവാ ലോം​ഗ് പെപ്പർ. ഇത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ജലദോഷത്തിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നത് വരെ നിരവധി ​ഗുണങ്ങളാണ് തിപ്പലി നൽകുന്നത്. ഇത് ഗുളികകളായും പൊടിയായും അസംസ്കൃത രൂപത്തിൽ ഭക്ഷണത്തിൽ ചേർത്തും കഴിക്കാം.


ALSO READ: ബേക്കിം​ഗ് പൗഡറും ബേക്കിം​ഗ് സോഡയും മാറിപ്പോകാറുണ്ടോ? ഈ വ്യത്യാസങ്ങൾ അറിയാം


ജലദോഷവും മൂക്കടപ്പും: ചുമയും ജലദോഷവും നിയന്ത്രിക്കാനും ഇതിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാനും തിപ്പലി സഹായിക്കും. ഭക്ഷണത്തിന് ശേഷം കാൽ ടീസ്പൂൺ തിപ്പലി പൊടി തേനുമായി ചേർത്ത് കഴിക്കുന്നത് ​ഗുണം ചെയ്യും. ഇത് കഫം കുറയ്ക്കാൻ സഹായിക്കും. ഇത് ശ്വസനം എളുപ്പമാക്കാനും സഹായിക്കുന്നു.


ശരീരഭാരം കുറയ്ക്കാൻ: ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും തിപ്പലി സഹായിക്കുന്നു. മെറ്റബോളിസം മികച്ചതാകുന്നത് ശരീരത്തിൽ കൊഴുപ്പ് കുറയ്ക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും.


മലബന്ധം: തിപ്പലിയിലെ പോഷകങ്ങൾ ദഹനം മികച്ചതാക്കുകയും മലബന്ധം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മലബന്ധം ഉള്ളവർക്ക് തിപ്പലി കഴിക്കുന്നത് വയറുവേദന, വയറുവീർക്കൽ എന്നിവയിൽ നിന്ന് ആശ്വാസം നൽകും.


ALSO READ: പൈനാപ്പിൾ ദഹനത്തിന് മാത്രമല്ല മികച്ചത്; ഇനിയുമുണ്ട് ഏറെ ​ഗുണങ്ങൾ


ഉറക്കം മികച്ചതാക്കുന്നു: ​ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ കാരണം ഉറക്കക്കുറവ് നേരിടുന്നവർക്ക് തിപ്പലി ​ഗുണം ചെയ്യും. അര ടീസ്പൂൺ തിപ്പലി പൊടി പാലിൽ കലർത്തി ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.


ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ: തിപ്പലിക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. പൈപ്പറിൻ പോലുള്ള സംയുക്തങ്ങളുടെ സാന്നിധ്യം മൂലമാണ് ഇവയിൽ ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ ഉള്ളത്. രോഗപ്രതിരോധ സംവിധാനത്തെ മികച്ചതാക്കാനും തിപ്പലി സഹായിക്കുന്നു. തിപ്പലി ചൂർണം, ഗുളികകൾ എന്നീ രൂപങ്ങളിൽ കഴിക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.