Pineapple Benefits: പൈനാപ്പിൾ ദഹനത്തിന് മാത്രമല്ല മികച്ചത്; ഇനിയുമുണ്ട് ഏറെ ​ഗുണങ്ങൾ

Health Benefits Of Pineapple: ശരീരത്തിലുണ്ടാകുന്ന വീക്കം, വിവിധ രോ​ഗങ്ങൾ എന്നിവ തടയാൻ സഹായിക്കുന്ന എൻസൈമുകൾ പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു. പൈനാപ്പിൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 18, 2024, 03:16 PM IST
  • പൈനാപ്പിളിൽ മാംഗനീസ് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു
  • എല്ലുകളെ ബലപ്പെടുത്താനും ആരോ​ഗ്യം മികച്ചതായി നിലനിർത്താനും പൈനാപ്പിൾ മികച്ചതാണ്
Pineapple Benefits: പൈനാപ്പിൾ ദഹനത്തിന് മാത്രമല്ല മികച്ചത്; ഇനിയുമുണ്ട് ഏറെ ​ഗുണങ്ങൾ

പൈനാപ്പിൾ വളരെ ആരോഗ്യകരമായ ഫലമാണ്. പൈനാപ്പിളിൽ പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും മറ്റ് ആരോഗ്യ ഗുണങ്ങളും നിറഞ്ഞിരിക്കുന്നു. ശരീരത്തിലുണ്ടാകുന്ന വീക്കം, വിവിധ രോ​ഗങ്ങൾ എന്നിവ തടയാൻ സഹായിക്കുന്ന എൻസൈമുകൾ ഇതിൽ ഉൾപ്പെടുന്നു. പൈനാപ്പിൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്.

വിറ്റാമിൻ സി, മാംഗനീസ് എന്നിവ പൈനാപ്പിളിൽ അടങ്ങയിരിക്കുന്നു. പായ്ക്ക് ചെയ്ത ജ്യൂസുകൾക്ക് പകരമായി ഫ്രഷ് പൈനാപ്പിൾ ജ്യൂസ് കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ദൈനംദിന ഭക്ഷണത്തിൽ പൈനാപ്പിൾ ചേർക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കുന്നു: ജലദോഷവും ചുമയും ശമിപ്പിക്കുന്നതിന് സഹായിക്കുന്ന വിവിധ ഗുണങ്ങൾ പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു. ഇവയിൽ ബ്രോമെലൈൻ എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് വൈറൽ അണുബാധകൾക്കെതിരെ പോരാടാനും ബാക്ടീരിയകളെ നശിപ്പിക്കാനും സഹായിക്കുന്നു.

ALSO READ: ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ തക്കാളി ബെസ്റ്റ്; അറിയാം മറ്റ് ​ഗുണങ്ങളും

എല്ലുകളെ ശക്തമാക്കുന്നു: പൈനാപ്പിളിൽ മാംഗനീസ് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. എല്ലുകളെ ബലപ്പെടുത്താനും ആരോ​ഗ്യം മികച്ചതായി നിലനിർത്താനും പൈനാപ്പിൾ മികച്ചതാണ്.

പല്ലുകളുടെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു: കാത്സ്യം ഉൾപ്പെടെയുള്ള വിവിധ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ. ഇവയിൽ പല്ലുകളുടെയും മോണയുടെയും ആരോ​ഗ്യത്തിന് സഹായിക്കുന്ന ​ഗുണങ്ങളുണ്ട്. പല്ലിന് ബലം നൽകുന്ന മാംഗനീസും പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു.

ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നം: പൈനാപ്പിളിൽ ധാരാളം പോഷകങ്ങളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങൾക്കെതിരെ പോരാടുന്നതിന് ശരീരത്തെ സഹായിക്കുന്നു. പൈനാപ്പിളിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. അത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും പല അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

ALSO READ: മദ്യം മാത്രമല്ല, കരളിന്റെ ആരോ​ഗ്യത്തെ നശിപ്പിക്കും ഈ ഭക്ഷണങ്ങൾ

ചർമത്തിന് ​ഗുണം ചെയ്യുന്നു: പൈനാപ്പിൾ ചർമത്തിന് സ്വാഭാവിക തിളക്കം നൽകാൻ സഹായിക്കുന്നു. വിവിധ ചർമപ്രശ്നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിന് പൈനാപ്പിൾ മികച്ചതാണ്. 

സമ്മർദ്ദം കുറയ്ക്കുന്നു: പൈനാപ്പിളിൽ സെറോടോണിൻ അടങ്ങിയിട്ടുണ്ട്. ഇത് സമ്മർദ്ദത്തെ ചെറുക്കാൻ സഹായിക്കുന്നു. മാനസിക സമ്മർദ്ദം കുറയ്ക്കാനും നല്ല മാനസികാരോഗ്യം വളർത്താനും പൈനാപ്പിൾ കഴിക്കുന്നത് ​ഗുണം ചെയ്യും. വിവിധ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.

Trending News