Fennel Fenugreek For Weight Loss: അമിത ഭാരം ഇന്ന് നിരവധി പേര് അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്.  ഇത് ദിവസം കഴിയുന്തോറും വർധിക്കുകയാണ്.  അമിത ഭാരം പല ശാരീരിക പ്രശ്‌നങ്ങൾക്കും കാരണമാകും.   ഇന്ന് നമ്മൾ കഴിക്കുന്ന ഭക്ഷണവും മോശം ജീവിതശൈലിയുമൊക്കെയാണ് ഈ പൊണ്ണത്തടിയുടെ പ്രധാന കാരണം. അമിത ഭക്ഷണം, അമിത ഉറക്കം തെറ്റായ ജീവിതശൈലി ഇവ മൂന്നും ശരീരഭാരം കൂട്ടാനുള്ള പ്രധാന കാരണങ്ങളാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Long Pepper Benefits: രോ​ഗപ്രതിരോധശേഷി വ‍‍ർധിപ്പിക്കാനും ജലദോഷവും ചുമയും ശമിപ്പിക്കാനും മികച്ചത്; തിപ്പലി നൽകും നിരവധി ​ഗുണങ്ങൾ


ശരീര ഭാരം കുറയ്ക്കാൻ വേണ്ടി ഇന്ന് ആളുകൾ എന്തൊക്കെയാണ് ചെയ്യുന്നത്.  ഭക്ഷണം കഴിക്കാതെ കിടന്നുപോലും ആളുകൾ തടി കുറയ്ക്കാൻ ശ്രമിക്കുകയാണ്, എന്നിട്ടും ഒരു ഫലവും ഉണ്ടാകുന്നില്ല എന്ന് മാത്രം.  ചാടിയ വയർ ശരിക്കും ആളുകൾക്ക് ഒരു നാണക്കേട് തന്നെയാണ് അതുകൊണ്ടുതന്നെ ഇത് മാറ്റാനായി ശസ്ത്രക്രിയ വരെ ചെയ്യാൻ തയ്യാറാകുന്നുമുണ്ട്. ജിമ്മിൽ പോയി മണിക്കൂറുകൾ വ്യായാമം ചെയ്തിട്ടും പലർക്കും അത് ഏശുന്നില്ല.  ഇത്തരം സന്ദർഭങ്ങളിൽ ചില മാജിക് ഡ്രിങ്കുകൾ നിങ്ങൾക്ക് ഫലമുണ്ടാക്കും എന്നത് ഓർക്കുക.  


Also Read: അയോധ്യയിലെ ക്ഷേത്ര ശ്രീകോവിലിനുള്ളിൽ സ്ഥാപിച്ച ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രം പുറത്ത്


 


അതിൽ ഒന്നാണ് പെരുംജീരകവും ഉലുവയും ചേർത്ത വെള്ളം.  ഇത് രാവിലെ വെറും വയറ്റിൽ കുടിച്ചാൽ തൂങ്ങിയ വയർ ഒതുങ്ങുമെന്നാണ് പറയുന്നത്. ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു സ്പൂൺ പെരുംജീരകവും ഒരു സ്പൂൺ ഉലുവയും ഒരു കാപ്പ വെള്ളത്തിൽ രാത്രി കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ഈ വെള്ളം ഒന്ന് ചൂടാക്കി വേണമെങ്കിലും നിങ്ങൾക്ക് കുടിക്കാവുന്നതാണ്.  ഇനി ഈ വെള്ളത്തിന് എന്തേലും കയ്പ് തോന്നുന്നുവെങ്കിൽ അതിലേക്ക് കുറച്ചു തേനും പകുതി നാരങ്ങയും ചേർത്ത് നിങ്ങൾക്ക് കുടിക്കാവുന്നതാണ്. വെള്ളം കുടിച്ച ശേഷം ഉലുവയും പെരുംജീരകവും നിങ്ങൾക്ക് ചവച്ചു കഴിക്കാവുന്നതാണ്.  ഇത് ദഹനത്തന് വളരെ നല്ലതാണ്. 


Also Read: Mahalakshmi Rajayoga: വർഷങ്ങൾക്ക് ശേഷം ധനു രാശിയിൽ മഹാലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും സർവ്വൈശ്വര്യങ്ങളും!


ഉലുവയും പെരുംജീരകവും ചേർത്തുള്ള വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങൾ ക്രമേണ പുറംതള്ളാൻ സാധിക്കുമെന്നാണ് പറയുന്നത്.  എങ്കിലും ഈ പാനീയമം 15  ദിവസത്തിൽ കൂടുതൽ തുടർച്ചയായി കുടിക്കരുത്. ഈ പാനീയം നിങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കാനും നല്ലതാണ്.  ഇതിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളം ഉണ്ട്. നല്ല ദഹനത്തിനും ഈ പാനീയം സൂപ്പറാണ്. ഈ പാനീയം കുടിക്കുന്നതിലൂടെ മലബന്ധം, അസിഡിറ്റി, വായു പ്രശ്നം എന്നിവയും പമ്പ കടക്കും. 


ഈ പാനീയം തുടർച്ചായി 10 ദിവസം എടുക്കുമ്പോൾ തന്നെ ശരീരഭാരത്തിൽ മാറ്റം ഉണ്ടാകും. ഇത് കൂടുതൽ പ്രയോജനപ്പെടുത്താൻ  വെള്ളം കുടിച്ച ശേഷം ഉലുവയും ജീരകവും കഴിക്കുന്നതും നല്ലതാ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.