Spicy Food: എരിവ് പ്രശ്നക്കാരനാണോ? എരിവുള്ള ഭക്ഷണം കഴിച്ചാൽ ലഭിക്കുന്ന ഈ ഗുണങ്ങൾ അറിയാം
Weight Loss Diet Tips: എരിവുള്ള ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഗുണകരമല്ലെന്നും വയറു സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പറയപ്പെടുന്നു.
എരിവുള്ള ഭക്ഷണങ്ങൾ പലപ്പോഴും രുചികരമാണ്. ഭൂരിഭാഗം ആളുകളും എരിവും രുചിയുമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ താൽപ്പര്യപ്പെടുന്നു. എരിവുള്ള ഭക്ഷണങ്ങൾ ആരോഗ്യത്തിന് ഗുണകരമല്ലെന്നും വയറു സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പറയപ്പെടുന്നു. എന്നാൽ, ഇവ മിതമായി കഴിച്ചാൽ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ നൽകുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ?
എരിവുള്ള ഭക്ഷണം ശരീരത്തിന് ഗുണങ്ങൾ നൽകുന്നു. ഇത് കലോറി എരിച്ച് കളയാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇത് ഉപാപചയപ്രവർത്തനങ്ങൾ മികച്ചതാക്കാൻ സഹായിക്കുന്നു. എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് എന്തെല്ലാം ഗുണങ്ങൾ നൽകുമെന്ന് അറിയാം.
ALSO READ: വേനൽക്കാലത്തെ ഭക്ഷണത്തിൽ ചേർക്കാം ഈ വിത്തുകൾ; ശരീരഭാരം കുറയ്ക്കാൻ മികച്ചത്
വിശപ്പ് കുറയ്ക്കുന്നു: എരിവുള്ള ഭക്ഷണങ്ങൾ ഉപാപചയ പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. എരിവുള്ള ഭക്ഷണത്തിൽ ക്യാപ്‌സൈസിൻ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങൾക്ക് വേഗത്തിൽ സംതൃപ്തി തോന്നുമ്പോൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറവായതിനാൽ ഇത് കലോറി ഉപഭോഗം കുറയ്ക്കുകയും ചെയ്യും.
ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇൻസുലിൻ പ്രധാനമാണ്. കൂടാതെ ഇൻസുലിൻ പ്രതിരോധം പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും ഉൾപ്പെടെ വിവിധ ജീവിതശൈലി രോഗങ്ങൾക്ക് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇത് സഹായിക്കും.
കൊഴുപ്പ് കത്തിക്കുന്നു: ക്യാപ്‌സൈസിൻ മൊത്തത്തിലുള്ള കലോറി ബേൺ വർധിപ്പിക്കും. കൂടാതെ, ഇത് കൊഴുപ്പ് വിഘടിപ്പിക്കുന്നത് വേഗത്തിലാക്കുന്നു. സംഭരിച്ചിരിക്കുന്ന കൊഴുപ്പിനെ ഊർജ്ജമാക്കി മാറ്റുന്നതിൽ ശരീരം കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
തെർമോജെനിസിസ് വർധിപ്പിക്കുന്നു: മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉപാപചയത്തെ സ്വാധീനിക്കുന്ന ഒരു പ്രാഥമിക മാർഗം തെർമോജെനിസിസ് വർധിപ്പിക്കുക എന്നതാണ്. നിങ്ങൾ ക്യാപ്‌സൈസിൻ അടങ്ങിയ എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, അത് താപ ഊർജ്ജം ഉത്പാദിപ്പിക്കുന്നു, ഇത് ഉപാപചയ നിരക്ക് വർധിപ്പിക്കുകയും കൂടുതൽ കലോറി കത്തിക്കുകയും ചെയ്യും.
ALSO READ: വെറും വയറ്റിൽ പപ്പായ കഴിക്കാം; ഇത്രയുമാണ് ഗുണങ്ങൾ
എരിവുള്ള ഭക്ഷണങ്ങൾ ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, എരിവുള്ള ഭക്ഷണങ്ങൾ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.