രുചിക്ക് പുറമേ, അച്ചാറുകൾ നിരവധി ആരോഗ്യ ഗുണങ്ങളും നൽകുന്നു. ശൈത്യകാലത്തെ ഭക്ഷണക്രമത്തിൽ അച്ചാറുകൾ ഉൾപ്പെടുത്തുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ നൽകും. ശൈത്യകാലത്ത് അച്ചാറുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊളസ്ട്രോൾ നിയന്ത്രണം: അച്ചാറിൽ വെളുത്തുള്ളി, ഉലുവ തുടങ്ങിയ ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന പദാർഥങ്ങൾ ഉൾപ്പെടുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. അച്ചാറിൽ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങൾ ഹൃദയത്തിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യും.


ALSO READ: ശൈത്യകാലത്ത് ആരോഗ്യം മികച്ചതാക്കാൻ പിസ്ത; അറിയാം ഗുണങ്ങൾ


പ്രോബയോട്ടിക്കുകളാൽ സമ്പുഷ്ടം: പ്രോബയോട്ടിക്‌സിൻ്റെ മികച്ച ഉറവിടമാണ് പുളിപ്പിച്ച അച്ചാറുകൾ. ഇത് കുടലിൻറെ ആരോഗ്യത്തിന് ഗുണം ചെയ്യുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യുന്നു. 


പ്രതിരോധശേഷി വർധിപ്പിക്കുന്നു: പ്രതിരോധശേഷി വർധിപ്പിക്കുന്ന ചേരുവകളായ ഇഞ്ചി, മഞ്ഞൾ, വിവിധ മസാലകൾ എന്നിവ ഉൾപ്പെടെയുള്ള പദാർഥങ്ങൾ ഉപയോഗിച്ചാണ് അച്ചാർ ഉണ്ടാക്കുന്നത്. ഈ ഘടകങ്ങൾ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.


ശരീരത്തിൽ ജലാംശം നിലനിർത്തുന്നു: ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നത് ശൈത്യകാലത്ത് വെല്ലുവിളിയാകും. അച്ചാറിൽ ഉപ്പുവെള്ളം അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ സഹായിക്കുന്നു.


ALSO READ: വിവിധ തരം ഒലിവ് ഓയിലുകൾ, ഇവയിൽ മികച്ചത് ഏത്? ​ഗുണങ്ങൾ അറിയാം


കുറഞ്ഞ കലോറി: കലോറി കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അച്ചാറുകളിൽ താരതമ്യേന കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.


കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ്.