LPG ബുക്കിംഗ് നിയമങ്ങളിൽ മാറ്റങ്ങൾ വരുന്നു!
New LPG Booking: LPG സിലിണ്ടറുകളുടെ ബുക്കിംഗ് സംബന്ധിച്ച് കഴിഞ്ഞ വർഷം 2020 നവംബർ 1 മുതൽ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. അതിൽ ഗ്യാസ് സിലിണ്ടറിന്റെ ബുക്കിംഗ് ഒടിപി അടിസ്ഥാനമാക്കിയുള്ളതാക്കിയിരുന്നു, ഇതുവഴി ബുക്കിംഗ് സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമായിരിക്കാൻ സാധിക്കും.
New LPG Booking: LPG സിലിണ്ടറുകളുടെ ബുക്കിംഗ് സംബന്ധിച്ച് കഴിഞ്ഞ വർഷം 2020 നവംബർ 1 മുതൽ ചില മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. അതിൽ ഗ്യാസ് സിലിണ്ടറിന്റെ ബുക്കിംഗ് ഒടിപി അടിസ്ഥാനമാക്കിയുള്ളതാക്കിയിരുന്നു, ഇതുവഴി ബുക്കിംഗ് സംവിധാനം കൂടുതൽ സുരക്ഷിതവും മികച്ചതുമായിരിക്കാൻ സാധിക്കും.
എൽപിജി ബുക്കിംഗും ഡെലിവറി സംവിധാനവും വളരെ എളുപ്പമാക്കുന്നതിനുള്ള ഒരുക്കങ്ങൾ ഇപ്പോൾ നടക്കുന്നു.
Also REad: LPG Subsidy എങ്ങനെ പുനരാരംഭിക്കും? അറിയാം..
LPG ബുക്കിംഗ് നിയമങ്ങൾ മാറ്റാൻ തയ്യാറെടുക്കുന്നു
എൽപിജി ഗ്യാസും റീഫില്ലുകളും ബുക്ക് ചെയ്യുന്നതിനുള്ള മുഴുവൻ പ്രക്രിയയും എളുപ്പവും വേഗത്തിലാക്കേണ്ടതുമുണ്ടെന്ന കാര്യം സർക്കാരും എണ്ണ കമ്പനികളും പരിഗണിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ വർഷം പുതിയ എൽപിജി നിയമങ്ങൾ ചർച്ചചെയ്തപ്പോൾ ഇകാര്യവും ചർച്ച ചെയ്തിരുന്നു എന്തെന്നാൽ എൽപിജി റീഫില്ലിനായി ഉപഭോക്താക്കൾ സ്വന്തം ഗ്യാസ് ഏജൻസിയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥ വരരുതെൻ പകരം മറ്റെന്തെങ്കിലും ഗ്യാസ് ഏജൻസി അവർക്ക് അടുത്താണെങ്കിൽ അവർക്ക് അവരുടെ എൽപിജി സിലിണ്ടർ (LPG Cylinder) അവിടെ റീഫിൽ ചെയ്യാൻ ആകണം എന്ന്. ഇതിനായി സർക്കാരും എണ്ണക്കമ്പനികളും ചേർന്ന് ഒരു സംയോജിത തീരുമാനത്തിലെത്തും.
ഏതെങ്കിലും ഏജൻസിയിലൂടെ എൽപിജി റീഫിൽ ചെയ്യാനാകുമോ?
ഒരു ഉപഭോക്താവിന് സ്വന്തം ഗ്യാസ് ഏജൻസിയിൽ നിന്ന് ബുക്ക് ചെയ്ത ശേഷം ഗ്യാസിനായി ഒരുപാട് സമയം കാത്തിരിക്കേണ്ടി വരും, കാരണം ഉപഭോക്താവിന്റെ ഗ്യാസ് ഏജൻസി തന്റെ വീടിനടുത്താകില്ല പകരം മറ്റേതെങ്കിലും പ്രദേശത്തായിരിക്കും. അവിടെ നിന്നും ഗ്യാസ് ഡെലിവറിക്ക് കാലതാമസമുണ്ടാകാം. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഇപ്പോൾ ചർച്ച നടക്കുകയാണ് എന്തെന്നാൽ ഏതൊരു ഗ്യാസ് ഏജൻസിയിൽ നിന്നും ഉപഭോക്താവിന്റെ ഗ്യാസ് വാങ്ങാനുള്ള സൌകര്യം ഉണ്ടാക്കുക എന്നത്. അതായത് ഒരു ഉപഭോക്താവിന്റെ കയ്യിൽ IOC യുടെ സിലിണ്ടർ ഉണ്ടെങ്കിൽ അവർക്ക് BPCL ൽ നിന്നും റീഫിൽ ചെയ്യാൻ കഴിയും. ഇന്ത്യൻ ഓയിൽ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) തുടങ്ങി മൂന്ന് കമ്പനികളും ചേർന്ന് ഒരു പ്രത്യേക പ്ലാറ്റ്ഫോം നിർമ്മിക്കുവാനുള്ള ചർച്ചയിലാണ്. ഇതിനായി എണ്ണക്കമ്പനികൾക്ക് സർക്കാർ നിർദേശങ്ങളും നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...