LPG subsidy: LPG സിലിണ്ടറിന് നിങ്ങൾക്ക് സബ്‌സിഡി നേടാൻ കഴിയുന്നില്ലെങ്കിൽ 809 രൂപയുടെ സിലിണ്ടർ നിങ്ങൾക്കൊരു കനത്ത ചെലവ് തന്നെയാണ്. സർക്കാരിന്റെ അപ്പീലിനുശേഷം നിരവധി ആളുകൾ എൽപിജി സബ്സിഡി Give It Up ന് കീഴിൽ ഉപേക്ഷിച്ചിരുന്നു അതുവഴി ആവശ്യക്കാർക്ക് ആനുകൂല്യം ലഭിക്കും. എന്നാൽ ഇപ്പോൾ ഈ സംരംഭം അവർക്ക് തന്നെ വിനയാകുകയാണ്.
എൽപിജി സബ്സിഡി എങ്ങനെ പുനരാരംഭിക്കും?
പെട്രോളിന്റെയും ഡീസലിന്റെയും വിലക്കൊപ്പം കുതിക്കുകയാണ് എൽപിജി സിലിണ്ടറിന്റെ (LPG Cylinder) വിലയും. ഈ സാഹചര്യത്തിൽ 809 രൂപ വില വരുന്ന എൽപിജി സിലിണ്ടറിന്റെ സബ്‌സിഡി നിങ്ങൾ വീണ്ടും പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നിങ്ങൾക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയും.
Also Read: ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്തിയാൽ..
ഇതിനായി നിങ്ങൾക്ക് നിങ്ങളുടെ ഗ്യാസ് ഏജൻസിക്ക് കത്ത് നൽകേണ്ടിവരും. ഈ ആപ്ലിക്കേഷനിൽ സബ്സിഡി പുനരാരംഭിക്കാനുള്ള കാര്യം എഴുതണം ഒപ്പം നിങ്ങളുടെ ഒരു ഐഡി പ്രൂഫ്, വിലാസ തെളിവ്, ഗ്യാസ് കണക്ഷൻ പേപ്പറുകൾ, വരുമാന തെളിവ് എന്നിവയുടെ കോപ്പികൂടി വയ്ക്കണം.
നിങ്ങൾ ആപ്ലിക്കേഷൻ നൽകുമ്പോൾ ഗ്യാസ് ഏജൻസി നിങ്ങൾക്ക് ഒരു ഫോം നൽകും. ഇത് കയ്യുടനെ പൂരിപ്പിച്ച് കൊടുക്കണം. ഗ്യാസ് ഏജൻസി നിങ്ങളുടെ അപേക്ഷ സ്ഥിരീകരിക്കുകയും എല്ലാം ശരിയാണെന്ന് കണ്ടെത്തിയാൽ നിങ്ങളുടെ സബ്സിഡി പുനരാരംഭിക്കും. ഇതിന് ഏകദേശം ഒരാഴ്ച സമയമെടുക്കും. കൂടുതൽ വിവരങ്ങൾ നിങ്ങളുടെ ഗ്യാസ് ഡീലറിൽ നിന്നും നിങ്ങൾക്ക് ലഭിക്കും.
ആർക്കാണ് എൽപിജി സബ്സിഡി ലഭിക്കുന്നത്
10 ലക്ഷം രൂപ വരെ വാർഷിക വരുമാനം ലഭിക്കുന്നവർക്ക് മാത്രമാണ് സബ്സിഡിയുടെ ആനുകൂല്യം നൽകുന്നത്. വാർഷിക വരുമാനം ഇതിലും കൂടുതലാണെങ്കിൽ സബ്സിഡി യാന്ത്രികമായിതന്നെ നിൽക്കും. എൽപിജി ഉപഭോക്താക്കൾക്ക് ഗ്യാസ് സബ്സിഡിയുടെ നേരിട്ടുള്ള ആനുകൂല്യം നൽകുന്നതിന് സർക്കാർ അവരുടെ ഗ്യാസ് കണക്ഷനുകളെ ബാങ്ക് അക്കൗണ്ടിലേക്കും ആധാർ കാർഡിലേക്കും ബന്ധിപ്പിച്ചിട്ടുണ്ട്. എണ്ണക്കമ്പനികൾ ഓരോ സിലിണ്ടറിലെയും സിലിണ്ടർ സബ്സിഡിയുടെ തുക ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നു. ഇതിലൂടെ ആളുകൾക്ക് സിലിണ്ടർ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നു.
ആവശ്യക്കാർക്ക് ഗ്യാസ് സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഈ ക്യാമ്പയിൻ ആരംഭിച്ചത്. അതിൽ സബ്‌സിഡിയില്ലാതെ എൽപിജി വാങ്ങാൻ നിങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അവർ മനസ്സോടെ സബ്സിഡി ഉപേക്ഷിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു. സർക്കാരിന്റെ ഈ സംരംഭത്തിനുശേഷം പലരും എൽപിജി സബ്സിഡി ഉപേക്ഷിച്ചു. എന്നാൽ പതുക്കെ പതുക്കെ എൽപിജിയുടെ വില വളരെയധികം വർദ്ധിച്ചു ഇപ്പോൾ സബ്‌സിഡി വേണ്ടയെന്ന് വിചാരിച്ചവർക്കും അതിന്റെ ആവശ്യകത അനുഭവപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...