സ്ത്രീകളിൽ ശ്വാസകോശ ക്യാൻസർ വർധിക്കുന്നതായി പുതിയ പഠനങ്ങൾ കണ്ടെത്തി. ഇതിന് പ്രധാന കാരണമായി പറയുന്നത് പാരിസ്ഥിതിക മലിനീകരണമാണ്. വീടിനുള്ളിൽ തന്നെയുണ്ടാകുന്ന  വായു മലിനീകരണം, പുറത്തുണ്ടാകുന്ന വായുമലിനീകരണത്തെക്കാൾ ഗുരുതരമാണ്. ഇതാണ് സ്ത്രീകളിലെ ശ്വാസകോശ ക്യാൻസർ വർധിക്കാൻ കാരണമായി കണ്ടെത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിറകും മണ്ണെണ്ണയും പോലെയുള്ള കാര്യക്ഷമമല്ലാത്ത പാചക ഇന്ധനങ്ങൾ ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള മലിനീകരണത്തിന് കാരണമാകും. ഇവ മൈക്രോസ്കോപ്പിക് കണങ്ങളെ വൻ തോതിൽ ഉത്പാദിപ്പിക്കും.  ഇവ  ശ്വാസകോശത്തിലേക്ക് ആഴത്തിൽ തുളച്ചുകയറുകയും കാലക്രമേണ ആൽവിയോളിയെ നശിപ്പിക്കുകയും ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുകയും ചെയ്യും.


ALSO READ: Heart Health: ഹൃദയാരോഗ്യത്തിന് സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


പുരുഷന്മാരിൽ ശ്വാസകോശ അര്ബുദത്തിൽ വർധനയുണ്ടായിട്ടുണ്ടെങ്കിലും, സ്ത്രീകളിൽ കഴിഞ്ഞ 20 വർഷങ്ങൾക്കിടയിൽ ശ്വാസകോശ അര്ബുദം വൻ തോതിൽ വർധിച്ചിട്ടുണ്ട്. ഇതിൽ കൂടുതൽ സ്ത്രീകളും പുക വലിക്കാത്തവരാണെന്നുള്ളത് ഏറ്റവും പേടിപ്പെടുത്തുന്ന വിവരം.


ALSO READ: Health benefits of Makhana: പോഷകസമൃദ്ധം, ആരോഗ്യഗുണങ്ങൾ ഏറെ, മഖാന കഴിയ്ക്കാന്‍ മറക്കരുത്


ഗാർഹിക മലിനീകരണത്തിന്റെയും വീടുകളിൽ വായുസഞ്ചാരം കുറയുന്നതിന്റെ പ്രശ്‍നങ്ങളെ കുറിച്ചും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കേണ്ടത് ഈ സാഹചര്യത്തിൽ അത്യാവശ്യമാണ്.  വീടിനകത്തും പുറത്തുമുള്ള മലിനീകരണത്തെക്കുറിച്ച് നാം പൊതു അവബോധം വളർത്തിയെടുക്കേണ്ടതും പ്രധാനമാണ്.


ALSO READ:Covid 19 & Pregnancy :കോവിഡ് രോഗബാധ ഗർഭിണികളുടെ മാനസികാരോഗ്യത്തെ ബാധിക്കും; വിഷാദവും മാനസിക സമ്മർദ്ദവും വർധിക്കുന്നു


വീടുകൾക്ക് ഉള്ളിലെ മലിനീകരണത്തെ ചെറുക്കുന്നതിന്, വായുസഞ്ചാരമില്ലാത്ത വീടുകളിലും അടുക്കളകളയിലും ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് അവബോധം വളർത്തണം. അതുപോലെ തന്നെ വിറകടുപ്പുകൾ ഉപേക്ഷിച്ച് എൽപിജി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതും വർധിപ്പിക്കണം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.