ഗർഭിണിയായിരിക്കുന്ന സമയത്ത് ഒരു സ്ത്രീ നിരവധി ശാരീരിക - മാനസിക മാറ്റങ്ങളിൽ കൂടിയാണ് കടന്ന് പോകുന്നത്. ഗർഭിണിയായിരിക്കുന്ന സമയത്ത് മാനസിക സമ്മർദ്ദവും ഉത്ക്കണ്ഠയും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ ഗർഭിണിയായിക്കുന്ന സമയത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയതത് ചിലരിലെങ്കിലും മാനസിക പ്രശ്‍നങ്ങൾ ഉണ്ടാക്കാറുണ്ട്.
അഞ്ചിൽ ഒരു സ്ത്രീക്ക് വീതം ഗർഭിണിയായിരിക്കുമ്പോഴോ, പ്രസവ ശേഷമോ മാനസിക പ്രശ്‍നങ്ങൾ ഉണ്ടാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഗർഭിണികളിൽ സാധാരണയായി കണ്ട് വരുന്ന മാനസിക പ്രശ്‍നങ്ങൾ വിഷാദവും, ഉത്കണ്ഠയുമാണ്. എന്നാൽ കോവിഡ് 19 രോഗബാധ ഗർഭിണികളിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കുമുള്ള സാധ്യത വർധിപ്പിക്കുമെന്ന് പുതിയ പഠനം കണ്ടെത്തി.
യൂണിവേഴ്സിറ്റി ഓഫ് എസ്സെക്സ് നടത്തിയ പഠനത്തിലാണ് ഈ വിവരം കണ്ടെത്തിയിരിക്കുന്നത്. കോവിഡ് ശേഷം ഗർഭിണികളിൽ കോവിഡ് രോഗബാധയ്ക്ക് ശേഷം ഗർഭിണികളിൽ മാനസികാസ്വാസ്ഥ്യത്തിനുള്ള സാധ്യത 30 ശതമാനം വർധിച്ചതായി പഠനം കണ്ടെത്തിയിട്ടുണ്ട്.
ALSO READ: Health Updates| കുഞ്ഞുങ്ങളിലെ വയറിളക്കം: നിസ്സാരമല്ല, ശ്രദ്ധിക്കണം ഇത്രയും കാര്യങ്ങൾ
ഗർഭിണികളിൽ വിഷാദ രോഗത്തിനുള്ള സാധ്യത 17 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നതായും, ഉത്കണ്ഠയ്ക്കുള്ള സാധ്യത 37 ശതമാനത്തിൽ നിന്ന് 60 സത്തംനമായി ഉയർന്നതായുമാണ് പഠനം കണ്ടെത്തിയിട്ടുള്ളത്. ബിഎംസി പ്രെഗ്നൻസി ആൻഡ് ചൈൽഡ് ബെർത്ത് എന്ന മെഡിക്കൽ മാഗസീനിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
ALSO READ: ഒന്നും രണ്ടുമല്ല, ഒരു വർഷത്തിനുള്ളിൽ മൂന്ന് കോവിഡ് വകഭേദവും ബാധിച്ച 11 വയസ്സുകാരൻ
ലോക്ക്ഡൗണും മറ്റ് നിയന്ത്രണങ്ങളും കാരണം പ്രസവ ശുശ്രുഷയിൽ ഉണ്ടായ മാറ്റങ്ങളാകാം ഗർഭിണികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതെന്ന് ഗവേഷകർ അനുമാനിച്ചു. വിഷാദ രോഗമുള്ള ഗർഭിണികൾക്ക് ജനിക്കാൻ പോകുന്ന കുട്ടികളോട് തോന്നുന്ന സ്നേഹത്തിലും കുറവ് തോന്നാൻ സാധ്യതയുണ്ടെന്ന് പഠനം പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...