മഗ്നീഷ്യത്തിന്റെ കുറവ് അധികം അറിയപ്പെടാത്ത ഒരു ആരോഗ്യപ്രശ്നമാണ്. അടുത്തകാലത്തായി ഇത് ഭൂരിഭാ​ഗം ആളുകളെയും ബാധിക്കുന്നു. മറ്റെല്ലാ പോഷകക്കുറവും പോലെ മ​ഗ്നീഷ്യത്തിന്റെ കുറവും സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ഇത് പ്രധാനമായും ഉദാസീനമായ ജീവിതശൈലി മൂലമാണ് സംഭവിക്കുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം നമ്മുടെ ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നു, ഇത് നമ്മെ ദുർബലരാക്കുകയും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് നയിക്കുകയും ചെയ്യും.


COMMERCIAL BREAK
SCROLL TO CONTINUE READING

ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകളും ധാതുക്കളും ഉണ്ട്. എ, ബി, സി, ഡി, സിങ്ക്, ഇരുമ്പ് എന്നീ പോഷകങ്ങളെക്കുറിച്ച് സാധാരണയായി സംസാരിക്കുന്നവയാണ്. എന്നാൽ മറ്റൊരു പ്രധാന പോഷകമാണ് മഗ്നീഷ്യം. മനുഷ്യ ശരീരത്തിലെ സാധാരണ ധാതുക്കളിൽ ഒന്നാണ് ഇത്. പേശികളുടെയും നാഡികളുടെയും പ്രവർത്തനം ഉൾപ്പെടെയുള്ള വിവിധ പ്രക്രിയകൾക്ക് ശരീരത്തിന് മഗ്നീഷ്യം ആവശ്യമാണ്.


കൂടാതെ വിറ്റാമിൻ ഡി പോലുള്ള മറ്റ് പോഷകങ്ങൾ ഉപയോഗിക്കാനും മ​ഗ്നീഷ്യം ശരീരത്തെ സഹായിക്കുന്നു. രക്തയോട്ടം നിയന്ത്രിക്കുന്നത് മുതൽ പേശികളുടെ പ്രവർത്തനങ്ങൾ വരെ, മഗ്നീഷ്യം വളരെ വലിയ പങ്കുവഹിക്കുന്നു. ഇതിന്റെ അഭാവം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവം സാധാരണയായി ശരീരത്തിൽ നിരവധി ലക്ഷണങ്ങൾ പ്രകടമാക്കുന്നു. മ​ഗ്നീഷ്യത്തിന്റെ അളവ് കുറയുമ്പോൾ ശരീരത്തിൽ പ്രകടമാകുന്ന ലക്ഷണങ്ങൾ ഇവയാണ്.


സ്ഥിരമായ ക്ഷീണം: ഏതെങ്കിലും പോഷകക്കുറവിന്റെ പ്രധാന ആദ്യ സൂചനകളിലൊന്ന് നിരന്തരമായ ക്ഷീണവും ബലഹീനതയും.


ALSO READ: വെറും വയറ്റിൽ ഏലയ്ക്കാ വെള്ളം കുടിക്കാം; അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ നേടാം


വിശപ്പില്ലായ്മ: ശരീരത്തിൽ ആവശ്യത്തിന് ധാതുക്കൾ ഇല്ലെങ്കിൽ, വിശപ്പില്ലായ്മ അനുഭവപ്പെടും. മ​ഗ്നീഷ്യം ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നു, അതിനാൽ അതിന്റെ അഭാവം വിശപ്പില്ലായ്മയിലേക്ക് നയിക്കുന്നു.


പേശിവലിവ്: പേശി ബലഹീനത മ​ഗ്നീഷ്യത്തിന്റെ കുറവിന്റെ ഒരു സാധാരണ ലക്ഷണമാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലം പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഇത് പേശിവലിവിലേക്കും പേശിവേദനയിലേക്കും നയിക്കുന്നു.


അസാധാരണമായ ഹൃദയമിടിപ്പ്: പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ, അത് നിങ്ങളുടെ സാധാരണ ഹൃദയമിടിപ്പിനെ ബാധിക്കും. അതിനാൽ, നിങ്ങളുടെ ഹൃദയം പതിവിലും വേഗത്തിൽ മിടിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, അത് മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാകാം.


ഓക്കാനം: തലകറക്കവും ഓക്കാനവും ഇടയ്ക്കിടെ അനുഭവപ്പെടുന്നത് ശരീരത്തിൽ മ​ഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമാകാം. ഇത് ഉത്കണ്ഠയുടെ ഗുരുതരമായ ലക്ഷണമാകാം. അതിനാൽ ഉടൻ തന്നെ ഡോക്ടറെ സന്ദർശിച്ച് പരിശോധന നടത്തേണ്ടത് പ്രധാനമാണ്.


അസാധാരണമായ നേത്രചലനങ്ങൾ: മഗ്നീഷ്യത്തിന്റെ അഭാവം മൂലം ചിലപ്പോൾ അനിയന്ത്രിതമായ കണ്ണ് വിറയൽ ഉണ്ടാകാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.