Diet for high BP: ഉയർന്ന ബിപി നിയന്ത്രിക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം
High blood pressure: ശൈത്യകാലത്തെ വ്യായാമക്കുറവ്, ഉപ്പിന്റെ ഉയർന്ന ഉപഭോഗം എന്നിവ രക്തസമ്മർദ്ദം വർധിക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. ആരോഗ്യകരമായ ഭക്ഷണക്രമവും മികച്ച ജീവിതശൈലിയും പിന്തുടരുന്നതിലൂടെ ഹൈപ്പർടെൻഷൻ ഫലപ്രദമായി നിയന്ത്രിക്കാനാകും.
ഉയർന്ന രക്തസമ്മർദ്ദം നിരവധി പേരെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്. ശൈത്യകാലത്തെ വ്യായാമക്കുറവ്, ഉപ്പിന്റെ ഉയർന്ന ഉപഭോഗം എന്നിവ രക്തസമ്മർദ്ദം വർധിക്കുന്നതിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. തണുപ്പുകാലത്ത് താപനില കുറയുമ്പോൾ ഊഷ്മാവ് നിലനിർത്താനും ചൂട് നിലനിർത്താനും, ശരീരം രക്തപ്രവാഹം മന്ദഗതിയിലാക്കുന്നതും രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകും.
ഉയർന്ന രക്തസമ്മർദ്ദം ഇപ്പോൾ ലോകമെമ്പാടുമുള്ള വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്നുണ്ട്. ഇന്ത്യയിൽ രക്തസമ്മർദ്ദം ഉയർന്ന ആളുകളുടെ എണ്ണത്തിലും വൻ വർധനവാണ് ഉള്ളത്. ആരോഗ്യകരമായ ഭക്ഷണക്രമവും മികച്ച ജീവിതശൈലിയും പിന്തുടരുന്നതിലൂടെ ഹൈപ്പർടെൻഷൻ ഫലപ്രദമായി നിയന്ത്രിക്കാനാകും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പ്രയോജനകരമായേക്കാവുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ALSO READ: Multivitamins: നിങ്ങൾ മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ടതുണ്ടോ? മൾട്ടിവിറ്റാമിനുകൾ കഴിക്കേണ്ടതെപ്പോൾ?
ഉലുവ: ഉലുവയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കുന്നു. മറ്റ് പച്ചക്കറികളെ അപേക്ഷിച്ച് സോഡിയം കുറവായതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും ഉലുവ മികച്ചതാണ്. ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
കാരറ്റ്: കാരറ്റിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തക്കുഴലുകളിലെയും ധമനികളിലെയും മർദ്ദം ലഘൂകരിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് സോഡിയത്തിന്റെ പ്രതികൂല ഫലങ്ങളെ പ്രതിരോധിക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
റാഡിഷ്: റാഡിഷിലെ പൊട്ടാസ്യം രക്തസമ്മർദ്ദത്തിന്റെ അളവും രക്തപ്രവാഹവും നിയന്ത്രിക്കുകയും അവയെ സന്തുലിതമായി നിലനിർത്തുകയും ചെയ്യുന്നു. ഭക്ഷണത്തിൽ റാഡിഷ് ഉൾപ്പെടുത്തുന്നത് രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്താൻ സഹായിക്കും.
ALSO READ: Cold and cough remedies: ചുമയും ജലദോഷവും ചെറുക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ആയുർവേദ പരിഹാരങ്ങൾ
ബീറ്റ്റൂട്ട്: ബീറ്റ്റൂട്ടിലെ ബി വിറ്റാമിനുകൾ നാഡീവ്യവസ്ഥയുടെ മികച്ച പ്രവർത്തനത്തിന് സഹായിക്കുന്നു. കൊളസ്‌ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും അളവ് നിയന്ത്രിച്ച് നിലനിർത്തുന്ന ആന്റിഓക്‌സിഡന്റുകൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഗ്യാസ് നൈട്രിക് ഓക്സൈഡ് രക്തധമനികളുടെ വികാസത്തിന് സഹായിക്കുന്നു.
ചീര: ചീരയിൽ പൊട്ടാസ്യം, മഗ്നീഷ്യം, ല്യൂട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഭക്ഷണത്തിൽ ചീര ഉൾപ്പെടുത്തത് ഹൃദയത്തിന്റെയും കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം മികച്ചതാക്കാൻ സഹായിക്കും.
കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...